അൽ കിതാബ് പഠന പരമ്പര 231
16.01.2017
ഹദീസ് സെഷൻ 63/3
(05.12.2016, 01.01.2017തീയതികളിലെ ക്ലാസ്സുകളുടെ തുടർച്ച )
വിഷയം :
1. സ്ത്രീകൾ മയ്യിത്ത് നിസ്‌ക്കരിക്കാമോ ?
2.മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിക്കാമോ ?
3.ജനാസയെ അനുഗമിക്കുമ്പോൾ ഉറക്കെ ദിക്ർ ചൊല്ലുന്നതിന്റെ വിധി എന്താണ് ?
MODULE 11/16.01.2017
صحيح مسلم
സ്വഹീഹു മുസ്‌ലിം
كتاب الجنائز
باب الصَّلاَةِ عَلَى الْجَنَازَةِ فِي الْمَسْجِدِ
മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിക്കൽ
وَحَدَّثَنِي عَلِيُّ بْنُ حُجْرٍ السَّعْدِيُّ وَإِسْحَقُ بْنُ إِبْرَاهِيمَ الْحَنْظَلِيُّ وَاللَّفْظُ لِإِسْحَقَ قَالَ عَلِيٌّ حَدَّثَنَا وَقَالَ إِسْحَقُ أَخْبَرَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ عَنْ عَبْدِ الْوَاحِدِ بْنِ حَمْزَةَ عَنْ عَبَّادِ بْنِ عَبْدِ اللَّهِ بْنِ الزُّبَيْرِ أَنَّ عَائِشَةَ أَمَرَتْ أَنْ يَمُرَّ بِجَنَازَةِ سَعْدِ بْنِ أَبِي وَقَّاصٍ فِي الْمَسْجِدِ فَتُصَلِّيَ عَلَيْهِ فَأَنْكَرَ النَّاسُ ذَلِكَ عَلَيْهَا فَقَالَتْ مَا أَسْرَعَ مَا نَسِيَ النَّاسُ مَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ بْنِ الْبَيْضَاءِ إِلَّا فِي الْمَسْجِدِ
ആശയ സംഗ്രഹം : അബ്ദുല്ലാഹി ബ്നു സുബൈർ റദിയള്ളാഹു അന്ഹുവിന്റെ പുത്രൻ അബ്ബാദ് എന്നവർ റിപ്പോർട്ട് ചെയ്യുന്നു : സഅദ് ബ്നു അബീ വഖാസ് റദിയല്ലാഹു അന്ഹുവിന്റെ ജനാസ മസ്ജിദിലേക്കു കൊണ്ട് വരാൻ ആഇശ റദിയല്ലാഹു അന്ഹാ ഉത്തരവിട്ടു.ആഇശ റദിയല്ലാഹു അന്ഹായ്ക്കു സഅദ് ബ്നു അബീ വഖാസ് റദിയല്ലാഹു അന്ഹുവിന്റെ ജനാസ നിസ്‌കരിക്കാൻ വേണ്ടിയായിരുന്നു അത്. (NOTE: നബിയുടെ പത്നിമാർ വീട്ടിൽ വച്ചാണ് ജനാസ നിസ്‌ക്കരിച്ചതു എന്ന് തൊട്ടടുത്ത ഹദീസിൽ നിന്ന് വ്യക്തമാണ് . ഹദീസ് ഈ ലിങ്കിൽ
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=409&idfrom=2727&idto=2730&bookid=53&startno=1)
അപ്പോൾ ജനങ്ങൾ അത് ( ജനാസ മസ്ജിദിലേക്കു കൊണ്ട് പോകുന്നത്) ഇഷ്ടപ്പെട്ടില്ല.അപ്പോൾ ആഇശ റദിയല്ലാഹു അന്ഹാ ചോദിച്ചു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ബൈദാഇന്റെ മകൻ സുഹൈലിന്റെ ജനാസ മസ്ജിദിൽ വച്ച് നിസ്‌ക്കരിച്ച കാര്യം ജനങ്ങൾ ഇത്ര പെട്ടെന്ന് മറന്നോ ?
MODULE 12/16.01.2017
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി റഹിമഹുല്ലാഹി ശറഹു മുസ്ലിമിൽ രേഖപ്പെടുത്തുന്നു :
شرح النووي على مسلم
يحيي بن شرف أبو زكريا النووي
قَوْلُهَا : ( مَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ بْنِ بَيْضَاءَ إِلَّا فِي الْمَسْجِدِ ) . وَفِي الرِّوَايَةِ الْأُخْرَى : ( وَاللَّهِ لَقَدْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى ابْنَيْ بَيْضَاءَ فِي الْمَسْجِدِ ) . وَفِي الرِّوَايَةِ الْأُخْرَى : ( وَاللَّهِ لَقَدْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى ابْنَيْ بَيْضَاءَ فِي الْمَسْجِدِ سُهَيْلٍ وَأَخِيهِ )
..............................
وَفِي هَذَا الْحَدِيثِ دَلِيلٌ لِلشَّافِعِيِّ وَالْأَكْثَرِينَ فِي جَوَازِ الصَّلَاةِ عَلَى الْمَيِّتِ فِي الْمَسْجِدِ ، وَمِمَّنْ قَالَ بِهِ أَحْمَدُ وَإِسْحَاقُ ، قَالَ ابْنُ عَبْدِ الْبَرِّ : وَرَوَاهُ الْمَدَنِيُّونَ فِي الْمُوَطَأِ عَنْ مَالِكٍ ، وَبِهِ قَالَ ابْنُ حَبِيبٍ الْمَالِكِيُّ ، وَقَالَ ابْنُ أَبِي ذِئْبٍ وَأَبُو حَنِيفَةَ وَمَالِكٌ عَلَى الْمَشْهُورِ عَنْهُ : لَا تَصِحُّ الصَّلَاةُ عَلَيْهِ فِي الْمَسْجِدِ بِحَدِيثٍ فِي سُنَنِ أَبِي دَاوُدَ ( مَنْ صَلَّى عَلَى جِنَازَةٍ فِي الْمَسْجِدِ فَلَا شَيْءَ لَهُ ) وَدَلِيلُ الشَّافِعِيِّ وَالْجُمْهُورِ حَدِيثُ سُهَيْلِ بْنِ بَيْضَاءَ ، وَأَجَابُوا عَنْ حَدِيثِ سُنَنِ أَبِي دَاوُدَ بِأَجْوِبَةٍ
أَحَدُهَا : أَنَّهُ ضَعِيفٌ لَا يَصِحُّ الِاحْتِجَاجُ بِهِ ، قَالَ أَحْمَدُ بْنُ حَنْبَلٍ : هَذَا حَدِيثٌ ضَعِيفٌ تَفَرَّدَ بِهِ صَالِحٌ مَوْلَى التَّوْأَمَةِ ، وَهُوَ ضَعِيفٌ
وَالثَّانِي : أَنَّ الَّذِي فِي النُّسَخِ الْمَشْهُورَةِ الْمُحَقَّقَةِ الْمَسْمُوعَةِ مِنْ سُنَنِ أَبِي دَاوُدَ " وَمَنْ صَلَّى عَلَى جِنَازَةٍ فِي الْمَسْجِدِ فَلَا شَيْءَ عَلَيْهِ " وَلَا حُجَّةَ لَهُمْ حِينَئِذٍ فِيهِ
الثَّالِثُ : أَنَّهُ لَوْ ثَبَتَ الْحَدِيثُ وَثَبَتَ أَنَّهُ قَالَ : " فَلَا شَيْءَ " لَوَجَبَ تَأْوِيلُهُ عَلَى " فَلَا شَيْءَ عَلَيْهِ " لِيُجْمَعَ بَيْنَ الرِّوَايَتَيْنِ وَبَيْنَ هَذَا الْحَدِيثِ وَحَدِيثِ سُهَيْلِ بْنِ بَيْضَاءَ ، وَقَدْ جَاءَ ( لَهُ ) بِمَعْنَى ( عَلَيْهِ ) ، كَقَوْلِهِ تَعَالَى : وَإِنْ أَسَأْتُمْ فَلَهَا
الرَّابِعُ : أَنَّهُ مَحْمُولٌ عَلَى نَقْصِ الْأَجْرِ فِي حَقِّ مَنْ صَلَّى فِي الْمَسْجِدِ وَرَجَعَ وَلَمْ يُشَيِّعْهَا إِلَى الْمَقْبَرَةِ ، لِمَا فَاتَهُ مِنْ تَشْيِيعِهِ إِلَى الْمَقْبَرَةِ وَحُضُورِ دَفْنِهِ . وَاللَّهُ أَعْلَمُ . وَفِي حَدِيثِ سُهَيْلٍ هَذَا دَلِيلٌ لِطَهَارَةِ الْآدَمِيِّ الْمَيِّتِ ، وَهُوَ الصَّحِيحُ فِي مَذْهَبِنَا
ആശയ സംഗ്രഹം : ബൈദാഇന്റെ രണ്ടു മക്കളുടെയും മയ്യിത്ത് നിസ്ക്കാരം നബി നിർവഹിച്ചത് മസ്ജിദിൽ വച്ചായിരുന്നു എന്ന് ആഇശ ബീവി വ്യക്തമാക്കിയത് മറ്റു റിപ്പോർട്ടുകളിൽ കാണാം. മയ്യിത്ത് നിസ്ക്കാരം മസ്ജിദിൽ വച്ച് അനുവദനീയം ആണെന്നാണ് ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെയും ഭൂരിപക്ഷം പണ്ഡിതന്മാരുടെയും പക്ഷം.ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് , ഇമാം മാലിക് റഹിമഹുല്ലാഹ് തുടങ്ങി നിരവധി പേരിൽ നിന്ന് ഈ വീക്ഷണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ഇമാം മാലിക് റഹിമഹുല്ലാഹ് അവർകളിൽ നിന്നുള്ള പ്രസിദ്ധമായ റിപ്പോർട്ടും , ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹ്,ഇബ്നു അബീ ദിഅബു എന്നിവരുടെ വീക്ഷണവും മയ്യിത്ത് നിസ്ക്കാരം മസ്ജിദിൽ വച്ച് ശരിയാവുകയില്ല എന്നതാണ്.സുനനു അബീ ദാവൂദിലെ
مَنْ صَلَّى عَلَى جِنَازَةٍ فِي الْمَسْجِدِ فَلَا شَيْءَ لَهُ
ആരോരുത്തൻ മസ്ജിദിൽ വച്ച് ജനാസ നിസ്‌ക്കരിച്ചുവോ അവനു ഒന്നുമില്ല ( ഒരു പ്രതിഫലവുമില്ല)' എന്ന ഹദീസാണ് മയ്യിത്ത് നിസ്ക്കാരം മസ്ജിദിൽ വച്ച് സ്വഹീഹാവുകയില്ല എന്ന വീക്ഷണക്കാരുടെ തെളിവ്.എന്നാൽ പ്രസ്തുത ഹദീസ് സംബന്ധിച്ച് ശാഫിഈ മദ്ഹബുകാർ നിരവധി വിശദീകരണങ്ങൾ നൽകിയിരിക്കുന്നു.
1 . സുനനു അബീ ദാവൂദിലെ പ്രസ്തുത ഹദീസ് ദുർബലമാണ്.അത് പ്രകാരം തെളിവ് പിടിക്കൽ ശരിയാവുകയില്ല. ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് പറഞ്ഞിരിക്കുന്നു:ഈ ഹദീസിൽ ഉള്ള സ്വാലിഹ് എന്ന റാവീ/റിപ്പോർട്ടർ ദുർബലനായതിനാൽ ഹദീസ് ദുർബലമാണ്.
2 പ്രസിദ്ധമായ നുസ്‌ഖകളിൽ 'ഫലാ ശൈഅ ലഹു' എന്നല്ല; 'ഫലാ ശൈഅ അലൈഹി' എന്നാണുള്ളത്.അപ്പോൾ ആശയം മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിച്ചാൽ അവനു മേൽ (കുഴപ്പം) ഒന്നുമില്ല എന്നാവും.
3. ഇനി 'ഫലാ ശൈഅ ലഹു' എന്നാണെങ്കിൽ പോലും 'ലഹു ' എന്നത് ചിലപ്പോൾ അലൈഹി എന്ന അർത്ഥത്തിൽ പ്രയോഗിക്കാറുണ്ടെന്നതിനാലും രണ്ടു റിപ്പോർട്ടുകളെ സംയോജിപ്പിക്കേണ്ടതിനാലും ബൈദാഇന്റെ മക്കളുടെ മേൽ നബി മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിച്ചു എന്ന് സ്ഥിരപ്പെട്ടതിനാലും 'ഫലാ ശൈഅ അലൈഹി' എന്ന് ഈ ഹദീസിനെ വിശദീകരിക്കേണ്ടതുണ്ട്.
4 ചിലപ്പോൾ, മസ്ജിദിൽ വച്ച് ജനാസ നിർവഹിച്ചു മഖ്ബറയിൽ പോവുകയോ മറമാടുന്നതിൽ പങ്കെടുക്കുകയോ ചെയ്യാതെ മടങ്ങിയ വ്യക്തിയ്ക്ക് കുറഞ്ഞ പ്രതിഫലമാണ് കിട്ടുക എന്ന് നബി സൂചിപ്പിച്ചതാവാം.
കൂടാതെ സുഹൈൽ എന്നവരുടെ മയ്യിത്ത് നബി മസ്ജിദിൽ വച്ചാണ് നിസ്‌ക്കരിച്ചതു എന്ന ഹദീസിൽ നിന്നും മനുഷ്യന്റെ മയ്യിത്ത് നജസ് / മലിനം അല്ല എന്നതിന് തെളിവുണ്ട്.അല്ലാഹു ഏറ്റവും അറിയുന്നവൻ.
..........................
http://library.islamweb.net/newlibrary/display_book.php?idfrom=2727&idto=2730&bk_no=53&ID=409
MODULE 13/16.01.2017
ജനാസയെ അനുഗമിക്കുമ്പോൾ ഉറക്കെ ദിക്ർ ചൊല്ലൽ കറാഹത്താണ്.
പ്രമുഖ ശാഫിഈ പണ്ഡിതൻ ഇമാം റംലി റഹിമഹുല്ലാഹ് മിന്ഹാജിന്റെ ശറഹു ആയ നിഹായയിൽ രേഖപ്പെടുത്തിയത് കാണുക :
نهاية المحتاج إلى شرح المنهاج
محمد بن شهاب الدين الرملي
( وَيُكْرَهُ )
( اللَّغَطُ )
بِفَتْحِ الْغَيْنِ وَسُكُونِهَا وَهُوَ ارْتِفَاعُ الْأَصْوَاتِ ( فِي ) سَيْرِ ( الْجِنَازَةِ ) لِمَا رَوَاهُ الْبَيْهَقِيُّ أَنَّ الصَّحَابَةَ رَضِيَ اللَّهُ عَنْهُمْ كَرِهُوا رَفْعَ الصَّوْتِ عِنْدَ الْجَنَائِزِ وَالْقِتَالِ وَالذِّكْرِ ، وَكَرِهَ جَمَاعَةٌ قَوْلَ الْمُنَادِي مَعَ الْجِنَازَةِ اسْتَغْفِرُوا اللَّهَ لَهُ ، فَقَدْ سَمِعَ ابْنُ عُمَرَ رَجُلًا يَقُولُ ذَلِكَ فَقَالَ : لَا غَفَرَ اللَّهُ لَك ، وَالْمُخْتَارُ وَالصَّوَابُ كَمَا فِي الْمَجْمُوعِ مَا كَانَ عَلَيْهِ السَّلَفُ مِنْ السُّكُوتِ فِي حَالِ السَّيْرِ ، فَلَا يُرْفَعُ صَوْتٌ بِقِرَاءَةٍ وَلَا ذِكْرٍ وَلَا غَيْرِهِمَا ، بَلْ يُشْتَغَلُ بِالتَّفَكُّرِ فِي الْمَوْتِ وَمَا بَعْدَهُ وَفَنَاءِ الدُّنْيَا ، وَأَنَّ هَذَا آخِرُهَا وَيُسَنُّ الِاشْتِغَالُ بِالْقِرَاءَةِ وَالذِّكْرِ سِرًّا
..........................
ആശയ സംഗ്രഹം : ജനാസയെ / മയ്യിത്തിനെ അനുഗമിക്കുമ്പോൾ ശബ്ദം ഉയർത്തൽ കറാഹത്താണ്.അല്ലാഹുവിനു ദിക്ർ ചൊല്ലുമ്പോഴും ഖിതാലിന്റെ സമയത്തും ജനാസ കൊണ്ട് പോകുമ്പോഴും ശബ്ദം ഉയർത്തുന്നത് സ്വഹാബാക്കൾ വെറുത്തിരുന്നു എന്ന ഇമാം ബൈഹഖിയുടെ റിപ്പോർട്ട് ആണ് തെളിവ്. 'മയ്യിത്തിനു വേണ്ടി നിങ്ങൾ പൊറുക്കലിനെ തേടൂ ' എന്ന് ജനാസ കൊണ്ട് പോകുമ്പോൾ ഒരാൾ വിളിച്ചു പറയുന്നതും സ്വഹാബാക്കളിൽ ഒരു സംഘം ഇഷ്ട്ടപ്പെടാത്ത കാര്യമാണ്.ഒരിക്കൽ ഒരാൾ അങ്ങിനെ പറഞ്ഞപ്പോൾ ഇബ്നു ഉമർ റദിയല്ലാഹു അന്ഹു അത് വിലക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ശരിയായതും മുഖ്താറായതും ആയ അഭിപ്രായം മജ്‌മൂഇൽ ഇമാം നവവി റഹിമഹുല്ലാഹി രേഖപ്പെടുത്തിയത് പോലെ, സലഫുസ്സ്വാലിഹീങ്ങൾ പ്രവർത്തിച്ചിരുന്ന പ്രകാരം ജനാസ കൊണ്ട് പോകുമ്പോൾ മൗനമായി പോകുക എന്നതാണ്.ഖുർആൻ പാരായണമോ ദിക്റോ അത് രണ്ടും അല്ലാത്ത മറ്റു വല്ലതുമോ കൊണ്ട് ശബ്ദം ഉയർത്തരുത്.മരണത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ഈ ദുനിയാവിന്റെ നാശത്തെ കുറിച്ചും ചിന്തിച്ചു കൊണ്ടാണ് ജനാസയുടെ കൂടെ പോവേണ്ടത്.എന്നാൽ ശബ്ദം ഉയർത്താതെ പതിയെ ഖുർആൻ പാരായണം ചെയ്യലും പതിയെ ദിക്ർ ചൊല്ലലും സുന്നത്താണ്.
وَمَا يَفْعَلُهُ جَهَلَةُ الْقُرَّاءِ مِنْ الْقِرَاءَةِ بِالتَّمْطِيطِ وَإِخْرَاجِ الْكَلَامِ عَنْ مَوْضُوعِهِ فَحَرَامٌ يَجِبُ إنْكَارُهُ ( وَ ) يُكْرَهُ ( اتِّبَاعُهَا بِنَارٍ ) فِي مِجْمَرَةٍ أَوْ غَيْرِهَا لِخَبَرِ { لَا تَتَّبِعُوا الْجِنَازَةَ بِصَوْتٍ وَلَا نَارٍ } ، وَلِأَنَّهُ يُتَفَاءَلُ بِذَلِكَ فَأْلَ السُّوءِ .
رَوَى مُسْلِمٌ أَنَّ عَمْرَو بْنَ الْعَاصِ قَالَ : إذَا أَنَا مِتُّ فَلَا تَصْحَبْنِي نَارٌ وَلَا نَائِحَةٌ .
وَرَوَى الْبَيْهَقِيُّ عَنْ أَبِي مُوسَى أَنَّهُ أَوْصَى : لَا تَتَّبِعُونِي بِصَارِخَةٍ وَلَا مِجْمَرَةٍ ، وَلَا تَجْعَلُوا بَيْنِي وَبَيْنَ الْأَرْضِ شَيْئًا .
نَعَمْ لَوْ اُحْتِيجَ إلَى الدَّفْنِ لَيْلًا فِي اللَّيَالِي [ ص: 24 ] الْمُظْلِمَةِ فَالظَّاهِرُ أَنَّهُ لَا يُكْرَهُ حَمْلُ السِّرَاجِ وَالشَّمْعَةِ وَنَحْوِهِمَا وَلَا سِيَّمَا حَالَةَ الدَّفْنِ لِأَجْلِ إحْسَانِ الدَّفْنِ وَإِحْكَامِهِ
http://library.islamweb.net/newlibrary/display_book.php?idfrom=2103&idto=2107&bk_no=25&ID=188
FOR ADDITIONAL READING:
http://shamela.ws/browse.php/book-11993/page-655
http://shamela.ws/browse.php/book-10276/page-6#page-7
ഇൻ ഷാ അല്ലാഹ് തുടരും .
സാധാരണക്കാർക്ക് കിതാബുകൾ പഠിക്കാൻ ഒരു വാട്ട്സ് ആപ് ഗ്രൂപ്പ് ;ജോയിൻ ചെയ്യാൻ നിങ്ങളുടെ വാട്ട്സ് ആപ് നമ്പറിൽ നിന്ന് 9744391915ലേക്ക് മെസ്സേജ് അയക്കൂ . എനിയ്ക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ എന്ന വസ്വിയ്യത്തോടെ നിങ്ങളുടെ സഹോദരൻ അബ്ബാസ് പറമ്പാടൻ അസ്സലാമു അലൈകും .
No comments:
Post a Comment