Wednesday, 1 September 2021

പാപമോചന പ്രാർത്ഥനയും പശ്ചാത്താപവും ചേർന്ന പ്രധാനപ്പെട്ട ഒരു പ്രാർത്ഥന - അൽ കിതാബ് സ്റ്റാറ്റസ് വീഡിയോ - കുറിപ്പുകൾ

യു ട്യൂബ് വീഡിയോ
السلام عليكم

ഇന്നത്തെ
(02.09.2021)
 *അൽ കിതാബ് സ്റ്റാറ്റസ് വീഡിയോ*

വിഷയം :
 പാപ മോചന പ്രാർത്ഥനയും പശ്ചാത്താപവും ചേർന്ന പ്രധാനപ്പെട്ട ഒരു പ്രാർത്ഥന:

*أَسْتَغْفِرُ اللَّهَ الْعَظِيمَ الَّذِي لاَ إِلَهَ إِلاَّ هُوَ الْحَىَّ الْقَيُّومَ وَأَتُوبُ إِلَيْهِ*
എന്നെന്നും ജീവിച്ചിരിക്കുന്നവനും  എന്നെന്നും നിലനിൽക്കുന്നവനായ ആരാധിക്കപ്പെടാൻ അർഹതയുള്ള ഏക ശക്തിയായ, മഹോന്നതനായ അല്ലാഹുവിനോട് ഞാൻ എന്റെ പാപങ്ങൾ പൊറുത്തു കിട്ടുന്നതിനായി തേടുകയും അവനിലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു

ശ്രദ്ധിക്കുക: ഒരു സത്യവിശ്വാസി അയാൾ ചെയ്ത തെറ്റുകളിൽ ഖേദിച്ചു കൊണ്ടും, തെറ്റുകളിൽ നിന്ന് വിരമിച്ചു കൊണ്ടും, ഭാവിയിൽ തെറ്റുകൾ ആവർത്തിക്കില്ല എന്ന ദൃഢനിശ്ചയത്തോട് കൂടിയും , മനുഷ്യരുമായുള്ള ഹഖ് ഇടപാടുകൾ തീർത്തു കൊണ്ടും തൗബ: ചെയ്ത്, തൗഹീദിൽ അടിയുറച്ചു കൊണ്ട് , അല്ലാഹുവിന്റെ 
الْعَظِيمَ 
 الْحَىَّ 
الْقَيُّومَ
എന്നിവയുൾപ്പെടെയുളള വിശിഷ്ട നാമങ്ങളുടെ ആശയം ഉൾക്കൊണ്ട് കൊണ്ട് , ഇസ്തിഗ്ഫാറും  തൗബ:യും ചേർന്ന ഈ  പ്രാർത്ഥന ആത്മാർത്ഥമായി നിർവ്വഹിച്ചാൽ അവൻ ധർമ്മ സമരത്തിൽ പിന്തിരിഞ്ഞോടിയവനാണെങ്കിൽപ്പോലും അവന്റെ മുഴുവൻ പാപങ്ങളും പൊറുക്കപ്പെടുമെന്ന് തിരുനബി യുടെ അധ്യാപനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം
🫐🫐🫐🫐🫐
അവലംബം : സുനനുത്തിർമുദീ
https://sunnah.com/tirmidhi:3577
اوصيكم بالدعاء
8848787706
عباس برمبادن
السلام عليكم

No comments:

Post a Comment