സ്വഹീഹുൽ ബുഖാരി ഹദീസ് 46 ഫത്ഹുൽ ബാരി contd class 3
بَاب الزَّكَاةُ مِنْ الْإِسْلَامِ وَقَوْلُهُ وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ
ഹദീസ് 46
حَدَّثَنَا إِسْمَاعِيلُ قَالَ حَدَّثَنِي مَالِكُ بْنُ أَنَسٍ عَنْ عَمِّهِ أَبِي سُهَيْلِ بْنِ مَالِكٍ عَنْ أَبِيهِ أَنَّهُ سَمِعَ طَلْحَةَ بْنَ عُبَيْدِ اللَّهِ يَقُولُ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ أَهْلِ نَجْدٍ ثَائِرَ الرَّأْسِ يُسْمَعُ دَوِيُّ صَوْتِهِ وَلَا يُفْقَهُ مَا يَقُولُ حَتَّى دَنَا فَإِذَا هُوَ يَسْأَلُ عَنْ الْإِسْلَامِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَمْسُ صَلَوَاتٍ فِي الْيَوْمِ وَاللَّيْلَةِ فَقَالَ هَلْ عَلَيَّ غَيْرُهَا قَالَ لَا إِلَّا أَنْ تَطَوَّعَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصِيَامُ رَمَضَانَ قَالَ هَلْ عَلَيَّ غَيْرُهُ قَالَ لَا إِلَّا أَنْ تَطَوَّعَ قَالَ وَذَكَرَ لَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الزَّكَاةَ قَالَ هَلْ عَلَيَّ غَيْرُهَا قَالَ لَا إِلَّا أَنْ تَطَوَّعَ قَالَ فَأَدْبَرَ الرَّجُلُ وَهُوَ يَقُولُ وَاللَّهِ لَا أَزِيدُ عَلَى هَذَا وَلَا أَنْقُصُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْلَحَ إِنْ صَدَقَ
ത്വല്ഹതു ബ്നു ഉബൈദില്ലാഹ് റദിയല്ലാഹു അന്ഹു പറയുന്നു: നജ്ദ് നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സമീപം വന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്‍ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാള്‍ പറയുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അങ്ങനെ അയാള്‍ ഇസ്ലാമിനെക്കുറിച്ച്ചോദിച്ചു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: ഒരു പകലം രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍, അപ്പോള്‍ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്‍റെ പേരിലുണ്ടോ എന്ന് അയാള്‍ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ, പിന്നീട് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്‍റെ ബാധ്യതയിലുണ്ടോ? റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ് അനുഷ്ഠിച്ചെങ്കില്‍ മാത്രം. ശേഷം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അയാളോട് സകാത്തിനെക്കുറിച്ച് പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്‍കുകയാണെങ്കില്‍ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള്‍ അവിടം വിട്ടു. സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന്‍ ഇതില്‍ വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: അയാള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു.
ഈ ഹദീസിന്റെ ഫത്ഹുൽ ബാരിയിൽ നിന്നുള്ള വിശദീകരണം തുടരുന്നു:
MODULE 05/11.11.2016
قَوْلُهُ : ( فَإِذَا هُوَ يَسْأَلُ عَنِ الْإِسْلَامِ ) أَيْ : عَنْ شَرَائِعِ الْإِسْلَامِ ، وَيُحْتَمَلُ أَنَّهُ سَأَلَ عَنْ حَقِيقَةِ الْإِسْلَامِ ، وَإِنَّمَا لَمْ يَذْكُرْ لَهُ الشَّهَادَةَ لِأَنَّهُ عَلِمَ أَنَّهُ يَعْلَمُهَا أَوْ عَلِمَ أَنَّهُ إِنَّمَا يَسْأَلُ عَنِ الشَّرَائِعِ الْفِعْلِيَّةِ ، أَوْ ذَكَرَهَا وَلَمْ يَنْقُلْهَا الرَّاوِي لِشُهْرَتِهَا ، وَإِنَّمَا لَمْ يَذْكُرِ الْحَجَّ إِمَّا لِأَنَّهُ لَمْ يَكُنْ فُرِضَ بَعْدُ أَوِ الرَّاوِي اخْتَصَرَهُ ، وَيُؤَيِّدُ هَذَا الثَّانِيَ مَا أَخْرَجَهُ الْمُصَنِّفُ فِي الصِّيَامِ مِنْ طَرِيقِ إِسْمَاعِيلَ بْنِ جَعْفَرٍ عَنْ أَبِي سُهَيْلٍ فِي هَذَا الْحَدِيثِ قَالَ : فَأَخْبَرَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِشَرَائِعِ الْإِسْلَامِ ، فَدَخَلَ فِيهِ بَاقِي الْمَفْرُوضَاتِ بَلْ وَالْمَنْدُوبَاتِ
ആശയ സംഗ്രഹം : ഇവിടെ ഹദീസിൽ
فَإِذَا هُوَ يَسْأَلُ عَنِ الْإِسْلَامِ
''അങ്ങനെ അയാള്‍ ഇസ്ലാമിനെക്കുറിച്ച്ചോദിച്ചു'' എന്നത് കൊണ്ട് ഉദ്ദേശ്യം ഇസ്‌ലാമിന്റെ നിയമ വ്യവസ്ഥകളെ കുറിച്ച് ചോദിച്ചു എന്നാണു.ഇവിടെ ശഹാദത് പരാമര്ശിക്കാതിരുന്നത് ആഗത്താണ് അത് നേരത്തെ അറിഞ്ഞിരുന്നു എന്നത് കൊണ്ടോ , അല്ലെങ്കിൽ കർമ്മപരമായ കാര്യങ്ങൾ മാത്രമാണ് ഉദ്ദേശ്യം എന്നത് കൊണ്ടോ അല്ലെങ്കിൽ ശഹാദത് വളരെ അറിയപ്പെട്ടതിനാൽ ശഹാദത് പരാമർശിച്ചെങ്കിലും ഹദീസ് റിപ്പോർട്ടർ അത് വെളിപ്പെടുത്താത്തതിനാലോ ആവാം.
ഇത് പോലെ തന്നെ ഹജ്ജ് ،ഹജ്ജ് അതിനു ശേഷമാകാം നിര്ബന്ധമാക്കപ്പെട്ടതു എന്നത് കൊണ്ടോ അല്ലെങ്കിൽ ഹജ്ജ് സംബന്ധിച്ച് പറഞ്ഞെങ്കിലും ഹദീസ് റിപ്പോർട്ടർ അത് റിപ്പോർട്ടിങ്ങിൽ ഒഴിവാക്കിയതോ ആവാം . അബൂ സുഹൈൽ എന്നവരുടെ ഹദീസിൽ
فَأَخْبَرَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِشَرَائِعِ الْإِسْلَامِ
അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അദ്ദേഹത്തോട് ഇസ്‌ലാമിന്റെ ശരീഅത് വ്യവസ്ഥകൾ അറിയിച്ചു കൊടുത്തു എന്ന് പറയുന്നുണ്ട് .അപ്പോൾ അതിൽ ഫർദുകളും സുന്നത്തുകളും എല്ലാം ഉൾപ്പെട്ടു.
>>>>>>>>>>>>>>>>>>
സ്വഹീഹുൽ ബുഖാരി
كتاب الصوم
باب وُجُوبِ صَوْمِ رَمَضَانَ
حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ، عَنْ أَبِي سُهَيْلٍ، عَنْ أَبِيهِ، عَنْ طَلْحَةَ بْنِ عُبَيْدِ اللَّهِ، أَنَّ أَعْرَابِيًّا، جَاءَ إِلَى رَسُولِ اللَّهِ صلى الله عليه وسلم ثَائِرَ الرَّأْسِ فَقَالَ يَا رَسُولَ اللَّهِ أَخْبِرْنِي مَاذَا فَرَضَ اللَّهُ عَلَىَّ مِنَ الصَّلاَةِ فَقَالَ " الصَّلَوَاتِ الْخَمْسَ، إِلاَّ أَنْ تَطَّوَّعَ شَيْئًا ". فَقَالَ أَخْبِرْنِي مَا فَرَضَ اللَّهُ عَلَىَّ مِنَ الصِّيَامِ فَقَالَ " شَهْرَ رَمَضَانَ، إِلاَّ أَنْ تَطَّوَّعَ شَيْئًا ". فَقَالَ أَخْبِرْنِي بِمَا فَرَضَ اللَّهُ عَلَىَّ مِنَ الزَّكَاةِ فَقَالَ فَأَخْبَرَهُ رَسُولُ اللَّهِ صلى الله عليه وسلم شَرَائِعَ الإِسْلاَمِ. قَالَ وَالَّذِي أَكْرَمَكَ لاَ أَتَطَوَّعُ شَيْئًا، وَلاَ أَنْقُصُ مِمَّا فَرَضَ اللَّهُ عَلَىَّ شَيْئًا. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " أَفْلَحَ إِنْ صَدَقَ، أَوْ دَخَلَ الْجَنَّةَ إِنْ صَدَقَ
ത്വല്ഹതു ബ്നു ഉബൈദില്ലാഹ് റദിയല്ലാഹു അന്ഹു പറയുന്നു: ഒരിക്കൽ ഒരു ഗ്രാമീണ അറബി റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സമീപം വന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അദ്ദേഹം ചോദിച്ചു: അല്ലയോ അല്ലാഹുവിന്റെ ദൂതരേ... നിസ്‌കാരത്തിൽ നിന്നും എനിയ്ക്കു നിർബന്ധമായതു എന്താണെന്ന് എനിയ്ക്കു അറിയിച്ചു തരൂ. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു കൂടാതെയാണിത് . വീണ്ടും അദ്ദേഹം ചോദിച്ചു: നോമ്പിൽ നിന്നും എനിയ്ക്കു നിർബന്ധമായതു എന്താണെന്ന് എനിയ്ക്കു അറിയിച്ചു തരൂ. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: റമദാൻ മാസത്തിൽ നീ നോമ്പ് നോൽക്കൽ , നീ സുന്നത്തു നോമ്പ് എടുക്കുകയാണെങ്കിൽ അതു കൂടാതെയാണിത് .വീണ്ടും അദ്ദേഹം ചോദിച്ചു: സകാത്തിൽ നിന്നും എനിയ്ക്കു നിർബന്ധമായതു എന്താണെന്ന് എനിയ്ക്കു അറിയിച്ചു തരൂ. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തിന് ഇസ്‌ലാമിന്റെ നിയമ വ്യവസ്ഥകൾ പറഞ്ഞു കൊടുത്തു. അപ്പോൾ ആഗതൻ പറഞ്ഞു: താങ്കളെ ആദരിച്ചവാനാണ് സത്യം,എനിയ്ക്കു നിര്ബന്ധമായതിൽ അധികം ഞാൻ ഒന്നും ചെയ്യില്ല നിര്ബന്ധമായതിൽ ഞാൻ ഒരു കുറവും വരുത്തുകയും ചെയ്യില്ല .റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: അയാള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു/അയാള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അയാള്‍ സ്വർഗ്ഗത്തിൽ പ്രവേശിച്ചു കഴിഞ്ഞു.
MODULE 06/11.11.2016
قَوْلُهُ : ( خَمْسُ صَلَوَاتٍ ) فِي رِوَايَةِ إِسْمَاعِيلَ بْنِ جَعْفَرٍ الْمَذْكُورَةِ أَنَّهُ قَالَ فِي سُؤَالِهِ : أَخْبِرْنِي مَاذَا فَرَضَ اللَّهُ عَلَيَّ مِنَ الصَّلَاةِ ؟ فَقَالَ : الصَّلَوَاتِ الْخَمْسَ . فَتَبَيَّنَ بِهَذَا مُطَابَقَةُ الْجَوَابِ لِلسُّؤَالِ . وَيُسْتَفَادُ مِنْ سِيَاقِ مَالِكٍ أَنَّهُ لَا يَجِبُ شَيْءٌ مِنَ الصَّلَوَاتِ فِي كُلِّ يَوْمٍ وَلَيْلَةٍ غَيْرُ الْخَمْسِ ، خِلَافًا لِمَنْ أَوْجَبَ الْوِتْرَ أَوْ رَكْعَتَيِ الْفَجْرِ أَوْ صَلَاةَ الضُّحَى أَوْ صَلَاةَ الْعِيدِ أَوِ الرَّكْعَتَيْنِ بَعْدَ الْمَغْرِبِ
ആശയ സംഗ്രഹം: ഹദീസിൽ 'എന്റെ മേൽ അല്ലാഹു നിർബന്ധമാക്കിയ നിസ്ക്കാരം ഏതാണ് എന്ന സ്വഹാബിയുടെ ചോദ്യത്തിന് അഞ്ചു നേരത്തെ നിസ്ക്കാരം എന്നാണു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം മറുപടി നൽകിയത് . ഇതിൽ നിന്നും രാത്രിയും പകലുമായി അഞ്ചു നേരത്തെ നിസ്ക്കാരം മാത്രമാണ് നിർബന്ധമുള്ളതു എന്ന് മനസ്സിലാക്കാം.വിത്ർ നിസ്‌ക്കാരമോ,ഫജറിന്റെ മുമ്പുള്ള രണ്ടു റകഅതോ,ദുഹാ നിസ്‌ക്കാരമോ , ഈദ് നിസ്‌ക്കാരമോ , മഗ്‌രിബിന് ശേഷമുള്ള രണ്ടു റകഅതോ വാജിബാണെന്നു അഭിപ്രായപ്പെട്ടവരുടെ നിലപാടിന് വിരുദ്ധമാണിത്.
>>>>>>>>>>>>>>>
വിത്ർ നിസ്ക്കാരം ശക്തിയായ സുന്നത്താണ് എന്നതാണ് ഭൂരിഭാഗം ഉലമാക്കളുടെയും വീക്ഷണം.എന്നാൽ വിത്ർ വാജിബാണ് എന്നാണു ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ നിലപാട്.വിത്ർ വാജിബാണ് എന്ന ഹനഫീ നിലപാടിന് ഹദീസുകളിൽ നിന്ന് ചില തെളിവുകൾ ഉദ്ധരിക്കപ്പെടുന്നുണ്ട് .എന്നാൽ ഈ വിഷയത്തിൽ വന്ന ചില ഹദീസുകൾ ദഈഫു ആണെന്നും സ്വഹീഹ് ആണെന്നും അഭിപ്രായങ്ങൾ വന്നിട്ടുമുണ്ട് . ഹനഫീ കർമ്മ ശാസ്ത്ര ഗ്രൻഥമായ ഇബ്നുൽ ഹമാമിന്റെ ഫത്ഹുൽ ഖദീറിൽ നിന്നും ഏതാനും ഭാഗങ്ങൾ ചുവടെ ചേർക്കുന്നു:
فتح القدير
كمال الدين بن عبدالواحد (ابن الهمام)
كتاب الصلاة
باب صلاة الوتر
الْوِتْرُ وَاجِبٌ عِنْدَ أَبِي حَنِيفَةَ رَحِمَهُ اللَّهُ وَقَالَ سُنَّةٌ ) لِظُهُورِ آثَارِ السُّنَنِ فِيهِ حَيْثُ لَا يَكْفُرُ جَاحِدُهُ وَلَا يُؤَذَّنُ لَهُ . وَلِأَبِي حَنِيفَةَ رَحِمَهُ اللَّهُ قَوْلُهُ عَلَيْهِ الصَّلَاةُ وَالسَّلَامُ { إنَّ اللَّهَ تَعَالَى زَادَكُمْ صَلَاةً أَلَا وَهِيَ الْوِتْرُ ، فَصَلُّوهَا مَا بَيْنَ الْعِشَاءِ إلَى طُلُوعِ الْفَجْرِ } أَمْرٌ وَهُوَ لِلْوُجُوبِ وَلِهَذَا وَجَبَ الْقَضَاءُ بِالْإِجْمَاعِ ، وَإِنَّمَا لَمْ يَكْفُرُ جَاحِدُهُ لِأَنَّ وُجُوبَهُ ثَبَتَ بِالسُّنَّةِ وَهُوَ الْمَعْنِيُّ بِمَا رُوِيَ عَنْهُ أَنَّهُ سُنَّةٌ وَهُوَ يُؤَدَّى فِي وَقْتِ الْعِشَاءِ فَاكْتَفَى بِأَذَانِهِ وَإِقَامَتِهِ
............................
ആശയ സംഗ്രഹം: അബൂ ഹനീഫ റഹിമഹുള്ളാഹിയുടെ വീക്ഷണത്തിൽ വിത്ർ നിസ്ക്കാരം വാജിബാണ്.എന്നാൽ അത് നിഷേധിക്കുന്നവൻ കാഫിറാവുകയില്ല ( അഞ്ചു നേരത്തെ ഫർദ് നിസ്ക്കാരം നിഷേധിക്കുന്നവൻ കാഫിറാണല്ലോ), അതിനു വേണ്ടി പ്രത്യേക ബാങ്കും ഇല്ല .നിശ്ചയം അല്ലാഹു തആലാ നിങ്ങള്ക്ക് ഒരു നിസ്‌ക്കാരത്തെ അധികമാക്കിയിരിക്കുന്നു; വിത്ർ നിസ്‌ക്കാരമാണത് .അതിനാൽ നിങ്ങൾ ഇശാഉ നിസ്‌ക്കാരത്തിന്റെയും ഫജ്റ് വെളിവാകുന്നതിന്റെയും ഇടയിലുള്ള സമയം അത് നിസ്‌ക്കരിക്കുക എന്ന നബി വചനം കല്പനയെയാണ് സൂചിപ്പിക്കുന്നത് എന്നാണു ഇമാം നിരീക്ഷിക്കുന്നത്.എന്നാൽ വിത്ർ സുന്നത്താണ് എന്ന് ഇമാം അവര്കളിൽ നിന്ന് തന്നെ ഒരു ഖൗൽ വന്നിട്ടുള്ളതിന്റെ ആശയം വിത്റിന്റെ വുജൂബിയ്യത്തു നബിയുടെ സുന്നത്തിൽ സ്ഥിരപ്പെട്ടിട്ടുണ്ട് എന്നതാണ്.ഇശാഇന്റെ സമയത്തു നിസ്‌ക്കരിക്കുന്നതിനാൽ വിത്റിന് ഇശാഇന്റെ ബാങ്കും ഇഖാമത്തും മതി എന്നും ഇമാം വിശദീകരിക്കുന്നു.
..................................
MODULE 07/11.11.2016
മേൽ സൂചിപ്പിച്ച ഹദീസിനു സമാനമായി നിരവധി ഹദീസ് കിതാബുകളിൽ നിന്നുള്ള ഹദീസുകൾ ഉദ്ധരിക്കുകയും അവയിൽ ചിലതു ദുർബലമാണെന്ന് സൂചിപ്പിക്കുകയും ചെയ്ത ശേഷം ഫത്ഹുൽ ഖദീർ തുടരുന്നത് കാണുക:
وَعَنْ خَارِجَةَ رَوَاهُ الْحَاكِمُ وَأَبُو دَاوُد وَالتِّرْمِذِيُّ وَابْنُ مَاجَهْ { خَرَجَ عَلَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : إنَّ اللَّهَ أَمَدَّكُمْ بِصَلَاةٍ خَيْرٍ لَكُمْ مِنْ حُمْرِ النَّعَمِ وَهِيَ الْوِتْرُ ، فَجَعَلَهَا لَكُمْ فِيمَا بَيْنَ الْعِشَاءِ إلَى طُلُوعِ الْفَجْرِ } قَالَ الْحَاكِمُ صَحِيحٌ ، وَلَمْ يُخَرِّجَاهُ لِتَفَرُّدِ التَّابِعِيِّ عَنْ الصَّحَابِيِّ وَقَوْلُ التِّرْمِذِيِّ غَرِيبٌ لَا يُنَافِي الصِّحَّةَ لِمَا عُرِفَ ، وَلِذَا يَقُولُ مِرَارًا فِي كِتَابِهِ حَسَنٌ صَحِيحٌ غَرِيبٌ
..........................
ആശയ സംഗ്രഹം:പ്രസ്തുത ഗ്രൻഥത്തിൽ, അബൂ ദാവൂദ് , തിർമുദി,ഇബ്നു മാജ, ഹാകിം എന്നിവർ രേഖപ്പെടുത്തിയ ഒരു ഹദീസ് പരാമർശിച്ചിട്ടുണ്ട് .പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് ഇമാം ഹാകിം പ്രസ്താവിച്ചിരിക്കുന്നു.ഇമാം തിർമുദി ഈ ഹദീസിനെ ഹസൻ ആയി പരിഗണിച്ചിട്ടുണ്ട്. സുനനു അബീ ദാവൂദിൽ വന്ന രൂപത്തിൽ പ്രസ്തുത ഹദീസ് ചുവടെ ചേർക്കുന്നു:
സുനനു അബീ ദാവൂദ്
كتاب الوتر
كتاب الوتر
باب اسْتِحْبَابِ الْوِتْرِ
حَدَّثَنَا أَبُو الْوَلِيدِ الطَّيَالِسِيُّ، وَقُتَيْبَةُ بْنُ سَعِيدٍ، - الْمَعْنَى - قَالاَ حَدَّثَنَا اللَّيْثُ، عَنْ يَزِيدَ بْنِ أَبِي حَبِيبٍ، عَنْ عَبْدِ اللَّهِ بْنِ رَاشِدٍ الزَّوْفِيِّ، عَنْ عَبْدِ اللَّهِ بْنِ أَبِي مُرَّةَ الزَّوْفِيِّ، عَنْ خَارِجَةَ بْنِ حُذَافَةَ، - قَالَ أَبُو الْوَلِيدِ الْعَدَوِيُّ - قَالَ خَرَجَ عَلَيْنَا رَسُولُ اللَّهِ صلى الله عليه وسلم فَقَالَ " إِنَّ اللَّهَ عَزَّ وَجَلَّ قَدْ أَمَدَّكُمْ بِصَلاَةٍ وَهِيَ خَيْرٌ لَكُمْ مِنْ حُمْرِ النَّعَمِ وَهِيَ الْوِتْرُ فَجَعَلَهَا لَكُمْ فِيمَا بَيْنَ الْعِشَاءِ إِلَى طُلُوعِ الْفَجْرِ "
ആശയ സംഗ്രഹം:അബുൽ വലീദ് അൽ അദവി റദിയല്ലാഹു അന്ഹു പറയുന്നു: ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഞങ്ങളുടെ സമീപം വന്നു പറഞ്ഞു : നിശ്ചയം അല്ലാഹു നിങ്ങള്ക്ക് ഒരു നിസ്ക്കാരം അധികമായി നൽകിയിരിക്കുന്നു.അത് നിങ്ങള്ക്ക് ചുവന്ന ഒട്ടകത്തെക്കാൾ മെച്ചമാണ് .വിത്ർ ആണ് ആ നിസ്ക്കാരം . അതിന്റെ സമയം ഇശാഇനും ഫജ്ർ വെളിവാകുന്നതിനും ഇടയ്ക്കാണ് .
.....................
عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ عَنْ أَبِيهِ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { الْوِتْرُ حَقٌّ ، فَمَنْ لَمْ يُوتِرْ لَيْسَ مِنِّي ، الْوِتْرُ حَقٌّ فَمَنْ لَمْ يُوتِرْ فَلَيْسَ مِنِّي ، الْوِتْرُ حَقٌّ فَمَنْ لَمْ يُوتِرْ فَلَيْسَ مِنِّي } وَرَوَاهُ الْحَاكِمُ وَصَحَّحَهُ
ആശയ സംഗ്രഹം:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു :വിത്ർ ഹഖാണ് . വിത്ർ നിസ്‌ക്കരിക്കാത്തവൻ നമ്മിൽ പെട്ടവനല്ല ;വിത്ർ ഹഖാണ് . വിത്ർ നിസ്‌ക്കരിക്കാത്തവൻ നമ്മിൽ പെട്ടവനല്ല ;.വിത്ർ ഹഖാണ് . വിത്ർ നിസ്‌ക്കരിക്കാത്തവൻ നമ്മിൽ പെട്ടവനല്ല .ഇമാം ഹാകിം ഇത് റിപ്പോർട്ട് ചെയ്യുകയും സ്വഹീഹ് ആണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സുനനു അബീ ദാവൂദ്
كتاب الوتر
باب فِيمَنْ لَمْ يُوتِرْ
എന്ന ഭാഗത്തു ഈ ഹദീസ് വന്നിട്ടുണ്ട്.
.......................
MODULE 08/11.11.2016
وَأَخْرَجَ الْبَزَّارُ عَنْ حَكَّامٍ عَنْ عَنْبَسَةَ عَنْ جَابِرٍ عَنْ أَبِي مَعْشَرٍ عَنْ إبْرَاهِيمَ عَنْ الْأَسْوَدِ عَنْ عَبْدِ اللَّهِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { الْوِتْرُ وَاجِبٌ عَلَى كُلِّ مُسْلِمٍ } وَقَالَ لَا نَعْلَمُهُ يُرْوَى عَنْ ابْنِ مَسْعُودٍ إلَّا مِنْ هَذَا الْوَجْهِ
..........................
مسند البزار
مسند عبد الله بن مسعود رضي الله عنه
أول حديث علقمة عن عبد الله بن مسعود عن النبي صلى الله عليه وسلم
إبراهيم عن الأسود
حَدَّثَنَا مُحَمَّدُ بْنُ مَنْصُورٍ الطُّوسِيُّ ، قَالَ: نا سَهْلُ بْنُ بِشْرٍ ، قَالَ: نا حَكَّامٌ ، عَنْ عَنْبَسَةَ ، عَنْ جَابِرٍ ، عَنْ أَبِي مَعْشَرٍ ، عَنْ إِبْرَاهِيمَ ، عَنِ الْأَسْوَدِ ، عَنْ عَبْدِ اللَّهِ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: " الْوِتْرُ وَاجِبٌ عَلَى كُلِّ مُسْلِمٍ . وَهَذَا الْحَدِيثُ لَا نَعْلَمُهُ يُرْوَى عَنْ عَبْدِ اللَّهِ إِلَّا مِنْ هَذَا الْوَجْهِ بِهَذَا الْإِسْنَادِ
വിത്ർ എല്ലാ മുസ്ലിമിനും വാജിബാണ് എന്നൊരു ഹദീസ് മുസ്നദു ബസ്സാറിലും കാണാം.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=72&bookhad=1484
വിത്ർ വാജിബോ സുന്നത്തോ ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു. അടുത്ത ഹദീസ് സെഷനിൽ ഹദീസ് ൪൬ ഫത്ഹുൽ ബാരി തുടരും ഇൻ ഷാ അല്ലാഹു
No comments:
Post a Comment