Wednesday, 23 November 2016

അൽ കിതാബ് 211 അൽ ബഖറ 3 തഫ്സീർ റാസി മലയാളം

AL KITHAB 211


AL BAQARAH 3
RAZI CONTD

MODULE 01/22.11.2016

الْقَيْدُ الرَّابِعُ : لَيْسَ مِنْ شَرْطِ الْإِيمَانِ التَّصْدِيقُ بِجَمِيعِ صِفَاتِ اللَّهِ عَزَّ وَجَلَّ ؛ لِأَنَّ الرَّسُولَ - عَلَيْهِ السَّلَامُ - كَانَ يَحْكُمُ بِإِيمَانِ مَنْ لَمْ يَخْطُرْ بِبَالِهِ كَوْنُهُ تَعَالَى عَالِمًا لِذَاتِهِ أَوْ بِالْعِلْمِ ، وَلَوْ كَانَ هَذَا الْقَيْدُ وَأَمْثَالُهُ شَرْطًا مُعْتَبَرًا فِي تَحْقِيقِ الْإِيمَانِ لَمَا جَازَ أَنْ يَحْكُمَ الرَّسُولُ بِإِيمَانِهِ قَبْلَ أَنْ يُجَرِّبَهُ فِي أَنَّهُ هَلْ يَعْرِفُ ذَلِكَ أَمْ لَا
فَهَذَا هُوَ بَيَانُ الْقَوْلِ فِي تَحْقِيقِ الْإِيمَانِ 
ആശയ സംഗ്രഹം: അല്ലാഹുവിന്റെ മുഴുവൻ സ്വിഫാതുകളെയും അറിഞ്ഞു മനസ്സിലാക്കി സത്യപ്പെടുത്തിയവൻ മാത്രമേ മു'അമിൻ ആകൂ എന്നില്ല.അല്ലാഹുവിന്റെ ദാത്തു - സ്വിഫാത്തിനെ കുറിച്ച് പോർണ്ണമായും മനസ്സിലാക്കാത്ത വ്യക്തിയെയും നബി മു'അമിൻ ആയി പരിഗണിച്ചട്ടുണ്ട്.അല്ലാഹുവിന്റെ മുഴുവൻ സ്വിഫാതുകളെയും അറിഞ്ഞു മനസ്സിലാക്കി സത്യപ്പെടുത്തൽ ഒരാൾ മുഅമിൻ ആയി പരിഗണിക്കപ്പെടുന്നതിനു നിര്ബന്ധമായ ഒരു നിബന്ധന ആയിരുന്നെങ്കിൽ നബി അത്തരം വ്യക്തികളെ മുഅമിൻ ആയി പരിഗണിക്കുമായിരുന്നില്ലല്ലോ 
 فَإِنْ قَالَ قَائِلٌ : هَهُنَا صُورَتَانِ : الصُّورَةُ الْأُولَى : مَنْ عَرَفَ اللَّهَ تَعَالَى بِالدَّلِيلِ  وَالْبُرْهَانِ ، وَلَمَّا تَمَّ الْعِرْفَانُ مَاتَ وَلَمْ يَجِدْ مِنَ الزَّمَانِ وَالْوَقْتِ مَا يَتَلَفَّظُ فِيهِ بِكَلِمَةِ الشَّهَادَةِ ، فَهَهُنَا إِنْ حَكَمْتُمْ أَنَّهُ مُؤْمِنٌ فَقَدْ حَكَمْتُمْ بِأَنَّ الْإِقْرَارَ اللِّسَانِيَّ غَيْرُ مُعْتَبَرٍ فِي تَحْقِيقِ الْإِيمَانِ ، وَهُوَ خَرْقٌ لِلْإِجْمَاعِ ، وَإِنْ حَكَمْتُمْ بِأَنَّهُ غَيْرُ مُؤْمِنٍ فَهُوَ بَاطِلٌ ؛ لِقَوْلِهِ عَلَيْهِ السَّلَامُ : " يَخْرُجُ مِنَ النَّارِ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ إِيمَانٍ " وَهَذَا قَلْبٌ طَافِحٌ بِالْإِيمَانِ ، فَكَيْفَ لَا يَكُونُ مُؤْمِنًا ؟ 

الصُّورَةُ الثَّانِيَةُ : مَنْ عَرَفَ اللَّهَ تَعَالَى بِالدَّلِيلِ ، وَوَجَدَ مِنَ الْوَقْتِ مَا أَمْكَنَهُ أَنْ يَتَلَفَّظَ بِكَلِمَةِ الشَّهَادَةِ ، وَلَكِنَّهُ لَمْ يَتَلَفَّظْ بِهَا، فَإِنْ قُلْتُمْ إِنَّهُ مُؤْمِنٌ فَهُوَ خَرْقٌ لِلْإِجْمَاعِ ، وَإِنْ قُلْتُمْ لَيْسَ بِمُؤْمِنٍ فَهُوَ بَاطِلٌ ؛ لِقَوْلِهِ عَلَيْهِ السَّلَامُ : " يَخْرُجُ مِنَ النَّارِ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنَ الْإِيمَانِ " وَلَا يَنْتَفِي الْإِيمَانُ مِنَ الْقَلْبِ بِالسُّكُوتِ عَنِ النُّطْقِ 

وَالْجَوَابُ : أَنَّ الْغَزَالِيَّ مَنَعَ مِنْ هَذَا الْإِجْمَاعِ فِي الصُّورَتَيْنِ ، وَحَكَمَ بِكَوْنِهِمَا مُؤْمِنَيْنِ ، وَأَنَّ الِامْتِنَاعَ عَنِ النُّطْقِ يَجْرِي مَجْرَى الْمَعَاصِي الَّتِي يُؤْتَى بِهَا مَعَ الْإِيمَانِ 
ആശയ സംഗ്രഹം: തെളിവുകളും പ്രമാണങ്ങളും പഠിച്ചു മനസ്സിലാക്കിയ ഒരാൾ അല്ലാഹുവിനെ സംബന്ധിച്ച് ശരിയായ ജ്ഞാനം തനിയ്ക്ക് കൈ വന്ന ശേഷം താൻ ഹൃദയം കൊണ്ട് അംഗീകരിച്ച ആ സത്യം പ്രഖ്യാപിക്കുന്നതിന് സമയം ലഭിക്കുന്നതിന് മുമ്പ് മരണപ്പെട്ടു എന്ന് വിചാരിക്കുക.അല്ലെങ്കിൽ സമയം കിട്ടിയെങ്കിലും ഹൃദയത്തിൽ വിശ്വാസമുള്ളതോടു കൂടി തന്നെ അയാൾ അത് നാവു കൊണ്ട് മൊഴിഞ്ഞില്ല എന്ന് വയ്ക്കുക.ഈ രണ്ടു സാഹചര്യത്തിലും അയാൾ മുഅമിൻ ആയി പരിഗണിക്കപ്പെടുക എന്നത് ഇജ്മാഇന് എതിരാവും.എന്നാൽ അയാൾ മു'അമിൻ അല്ല എന്ന് പറയുന്നതും ശരിയല്ല.കാരണം പ്രസിദ്ധമായ നബി വചനത്തിൽ 
يَخْرُجُ مِنَ النَّارِ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنَ الْإِيمَانِ 
''ഹൃദത്തിൽ അണുമണി തൂക്കം ഈമാൻ ഉള്ളവൻ നരകത്തിൽ നിന്ന് രക്ഷപ്പെടും'' എന്ന് വന്നിട്ടുണ്ടല്ലോ. ഇമാം ഗസ്സാലി റഹിമഹുല്ലാഹി ഈ രണ്ടു വിഭാഗക്കാരും മുഅമിനുകൾ/സത്യാ വിശ്വാസികൾ ആണെന്ന് വിധിച്ചിരിക്കുന്നു.

MODULE 02/22.11.2016

الْمَسْأَلَةُ الرَّابِعَةُ : قِيلَ : " الْغَيْبُ " مَصْدَرٌ أُقِيمَ مَقَامِ اسْمِ الْفَاعِلِ ، كَالصَّوْمِ بِمَعْنَى الصَّائِمِ ، وَالزَّوْرِ بِمَعْنَى الزَّائِرِ ، ثُمَّ فِي قَوْلِهِ تَعَالَى : ( يُؤْمِنُونَ بِالْغَيْبِ ) قَوْلَانِ : الْأَوَّلُ : وَهُوَ اخْتِيَارُ أَبِي مُسْلِمٍ الْأَصْفَهَانِيِّ أَنَّ قَوْلَهُ : ( بِالْغَيْبِ ) صِفَةُ الْمُؤْمِنِينَ مَعْنَاهُ أَنَّهُمْ يُؤْمِنُونَ بِاللَّهِ حَالَ الْغَيْبِ كَمَا يُؤْمِنُونَ بِهِ حَالَ الْحُضُورِ ، لَا كَالْمُنَافِقِينَ الَّذِينَ إِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا ، وَإِذَا خَلَوْا إِلَى شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِءُونَ . وَنَظِيرُهُ قَوْلُهُ تَعَالَى : ( ذَلِكَ لِيَعْلَمَ أَنِّي لَمْ أَخُنْهُ بِالْغَيْبِ ) [يُوسُفَ : 52] وَيَقُولُ الرَّجُلُ لِغَيْرِهِ : نِعْمَ الصَّدِيقُ لَكَ فُلَانٌ بِظَهْرِ الْغَيْبِ ، وَكُلُّ ذَلِكَ مَدْحٌ لِلْمُؤْمِنِينَ بِكَوْنِ ظَاهِرِهِمْ مُوَافِقًا لِبَاطِنِهِمْ وَمُبَايَنَتِهِمْ لِحَالِ الْمُنَافِقِينَ الَّذِينَ يَقُولُونَ بِأَفْوَاهِهِمْ مَا لَيْسَ فِي قُلُوبِهِمْ
ആശയ സംഗ്രഹം: എന്താണ് 'അൽ ഗൈബ്'   الْغَيْبُ. ഗൈബിൽ വിശ്വസിക്കുന്നവർ എന്നാൽ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും  നിഷ്ക്കളങ്കരായി സത്യമതത്തിൽ വിശ്വസിക്കുന്നവർ എന്നാണു ഒരു ആശയം. അബൂ മുസ്ലിം അൽ അസ്ഫഹാനി തെരഞ്ഞെടുത്തിരിക്കുന്നു അഭിപ്രായം അതാണ്.അതായത് വിശുദ്ധ ഖുർആൻ അൽ ബഖറ 14-ആം ആയത്തിൽ ,
وَإِذَا لَقُواْ الَّذِينَ آمَنُواْ قَالُواْ آمَنَّا وَإِذَا خَلَوْا إِلَى شَيَاطِينِهِمْ قَالُواْ إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِؤُونَ
''വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍ തങ്ങളുടെ ( കൂട്ടാളികളായ ) പിശാചുക്കളുടെ അടുത്ത്‌ തനിച്ചാകുമ്പോള്‍ അവരോട്‌ പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ ( മറ്റവരെ ) കളിയാക്കുക മാത്രമായിരുന്നു''  എന്ന്  പരാമർശിച്ച മുനാഫിഖുകളെ/കപട വിശ്വാസികളെ പോലെയല്ല സത്യ വിശ്വാസികൾ.എന്ന് സാരം.സൂറത്തു യൂസുഫ് 52 -ആം സൂക്തത്തിലും  'അൽ ഗൈബ്'   الْغَيْبُ എന്ന പദത്തിന്  ഈ ആശയം വന്നിട്ടുണ്ട് . സത്യ വിശ്വാസികളുടെ ഉള്ളും പുറവും തമ്മിൽ വൈരുദ്ധ്യമില്ല.ഹൃദയത്തിൽ ഇല്ലാത്തതു നാവു കൊണ്ട് പറയുന്ന കപടന്മാരിൽ നിന്ന് വ്യത്യസ്തമാണ് സത്യ വിശ്വാസികളുടെ നിലപാട്.


MODULE 03/22.11.2016

മുകളിലെ മോഡ്യൂളിൽ പരാമർശിച്ച സൂറത്ത്  യൂസുഫിലെ വചനം വന്ന ഭാഗം ഇവിടെ വായിക്കാം:

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 012 യൂസുഫ് 50-53
وَقَالَ الْمَلِكُ ائْتُونِي بِهِ فَلَمَّا جَاءَهُ الرَّسُولُ قَالَ ارْجِعْ إِلَى رَبِّكَ فَاسْأَلْهُ مَا بَالُ النِّسْوَةِ الَّلاتِي قَطَّعْنَ أَيْدِيَهُنَّ إِنَّ رَبِّي بِكَيْدِهِنَّ عَلِيمٌ
രാജാവ്‌ പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ എന്‍റെ അടുത്ത്‌ കൊണ്ട്‌ വരൂ. അങ്ങനെ തന്‍റെ അടുത്ത്‌ ദൂതന്‍ വന്നപ്പോള്‍ അദ്ദേഹം ( യൂസുഫ്‌ ) പറഞ്ഞു: നീ നിന്‍റെ യജമാനന്‍റെ അടുത്തേക്ക്‌ തിരിച്ചുപോയിട്ട്‌ സ്വന്തം കൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന്‌ അദ്ദേഹത്തോട്‌ ചോദിച്ച്‌ നോക്കുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു.
قَالَ مَا خَطْبُكُنَّ إِذْ رَاوَدتُّنَّ يُوسُفَ عَن نَّفْسِهِ قُلْنَ حَاشَ لِلَّهِ مَا عَلِمْنَا عَلَيْهِ مِن سُوءٍ قَالَتِ امْرَأَةُ الْعَزِيزِ الآنَ حَصْحَصَ الْحَقُّ أَنَاْ رَاوَدتُّهُ عَن نَّفْسِهِ وَإِنَّهُ لَمِنَ الصَّادِقِينَ
 ആ സ്ത്രീകളെ വിളിച്ചുവരുത്തിയിട്ട്‌ ) അദ്ദേഹം ( രാജാവ്‌ ) ചോദിച്ചു: യൂസുഫിനെ വശീകരിക്കുവാന്‍ നിങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഞങ്ങള്‍ യൂസുഫിനെപ്പറ്റി ദോഷകരമായ ഒന്നും മനസ്സിലാക്കിയിട്ടില്ല. പ്രഭുവിന്‍റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹം സത്യവാന്‍മാരുടെ കൂട്ടത്തില്‍ തന്നെയാകുന്നു.
ذَلِكَ لِيَعْلَمَ أَنِّي لَمْ أَخُنْهُ بِالْغَيْبِ وَأَنَّ اللَّهَ لاَ يَهْدِي كَيْدَ الْخَائِنِينَ
അത്‌ ( ഞാനങ്ങനെ പറയുന്നത്‌, അദ്ദേഹത്തിന്‍റെ ) അസാന്നിദ്ധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന്‌ അദ്ദേഹം അറിയുന്നതിന്‌ വേണ്ടിയാകുന്നു. വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു.
وَمَا أُبَرِّئُ نَفْسِي إِنَّ النَّفْسَ لأَمَّارَةٌ بِالسُّوءِ إِلاَّ مَا رَحِمَ رَبِّيَ إِنَّ رَبِّي غَفُورٌ رَّحِيمٌ
ഞാന്‍ എന്‍റെ മനസ്സിനെ കുറ്റത്തില്‍ നിന്ന്‌ ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ്‌ ദുഷ്പ്രവൃത്തിക്ക്‌ പ്രേരിപ്പിക്കുന്നത്‌ തന്നെയാകുന്നു. എന്‍റെ രക്ഷിതാവിന്‍റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.


No comments:

Post a Comment