Wednesday, 23 November 2016

അൽ കിതാബ് 210 ബുഖാരി 46 ഫത്ഹുൽ ബാരി സഹിതം തുടരുന്നു

അൽ കിതാബ് പഠന പരമ്പര 210


സ്വഹീഹുൽ ബുഖാരി ഹദീസ് 46 ഫത്ഹുൽ ബാരി തുടരുന്നു:ക്ലാസ്സ് 4

بَاب الزَّكَاةُ مِنْ الْإِسْلَامِ وَقَوْلُهُ وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ 
 
ഹദീസ് 46

 حَدَّثَنَا إِسْمَاعِيلُ قَالَ حَدَّثَنِي مَالِكُ بْنُ أَنَسٍ عَنْ عَمِّهِ أَبِي سُهَيْلِ بْنِ مَالِكٍ عَنْ أَبِيهِ أَنَّهُ سَمِعَ طَلْحَةَ بْنَ عُبَيْدِ اللَّهِ يَقُولُ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ أَهْلِ نَجْدٍ ثَائِرَ الرَّأْسِ يُسْمَعُ دَوِيُّ صَوْتِهِ وَلَا يُفْقَهُ مَا يَقُولُ حَتَّى دَنَا فَإِذَا هُوَ يَسْأَلُ عَنْ الْإِسْلَامِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَمْسُ صَلَوَاتٍ فِي الْيَوْمِ وَاللَّيْلَةِ فَقَالَ هَلْ عَلَيَّ غَيْرُهَا قَالَ لَا إِلَّا أَنْ تَطَوَّعَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصِيَامُ رَمَضَانَ قَالَ هَلْ عَلَيَّ غَيْرُهُ قَالَ لَا إِلَّا أَنْ تَطَوَّعَ قَالَ وَذَكَرَ لَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الزَّكَاةَ قَالَ هَلْ عَلَيَّ غَيْرُهَا قَالَ لَا إِلَّا أَنْ تَطَوَّعَ قَالَ فَأَدْبَرَ الرَّجُلُ وَهُوَ يَقُولُ وَاللَّهِ لَا أَزِيدُ عَلَى هَذَا وَلَا أَنْقُصُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْلَحَ إِنْ صَدَقَ
ത്വല്ഹതു ബ്നു ഉബൈദില്ലാഹ് റദിയല്ലാഹു അന്ഹു   പറയുന്നു: നജ്ദ്‌ നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സമീപം വന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്‍ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാള്‍ പറയുന്നതെന്തെന്ന്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായില്ല. അങ്ങനെ അയാള്‍ ഇസ്ലാമിനെക്കുറിച്ച്ചോദിച്ചു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: ഒരു പകലം രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍, അപ്പോള്‍ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്‍റെ പേരിലുണ്ടോ എന്ന്‌ അയാള്‍ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ, പിന്നീട്‌ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: റമദാന്‍ മാസത്തില്‍ നോമ്പ്‌ അനുഷ്ഠിക്കേണ്ടതാണ്‌. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്‍റെ ബാധ്യതയിലുണ്ടോ? റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ്‌ അനുഷ്ഠിച്ചെങ്കില്‍ മാത്രം. ശേഷം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അയാളോട്‌ സകാത്തിനെക്കുറിച്ച്‌ പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്‍കുകയാണെങ്കില്‍ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള്‍ അവിടം വിട്ടു. സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന്‍ ഇതില്‍ വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ  അരുളി: അയാള്‍ പറഞ്ഞത്‌ സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു.

ഈ  ഹദീസിന്റെ ഫത്ഹുൽ ബാരിയിൽ നിന്നുള്ള വിശദീകരണം തുടരുന്നു:
കഴിഞ്ഞ ക്ലാസ്സിൽ അവസാനം വായിച്ച ഫത്ഹുൽ ബാരിയിലെ ഇബാറത്തു ഒന്ന് കൂടി ശ്രദ്ധിക്കുക:
 قَوْلُهُ : ( خَمْسُ صَلَوَاتٍ ) فِي رِوَايَةِ إِسْمَاعِيلَ بْنِ جَعْفَرٍ الْمَذْكُورَةِ أَنَّهُ قَالَ فِي سُؤَالِهِ : أَخْبِرْنِي مَاذَا فَرَضَ اللَّهُ عَلَيَّ مِنَ الصَّلَاةِ ؟ فَقَالَ : الصَّلَوَاتِ الْخَمْسَ . فَتَبَيَّنَ بِهَذَا مُطَابَقَةُ الْجَوَابِ لِلسُّؤَالِ . وَيُسْتَفَادُ مِنْ سِيَاقِ مَالِكٍ أَنَّهُ لَا يَجِبُ شَيْءٌ مِنَ الصَّلَوَاتِ فِي كُلِّ يَوْمٍ وَلَيْلَةٍ غَيْرُ الْخَمْسِ ، خِلَافًا لِمَنْ أَوْجَبَ الْوِتْرَ أَوْ رَكْعَتَيِ الْفَجْرِ أَوْ صَلَاةَ الضُّحَى أَوْ صَلَاةَ الْعِيدِ أَوِ الرَّكْعَتَيْنِ بَعْدَ الْمَغْرِبِ  
ആശയ സംഗ്രഹം: ഹദീസിൽ 'എന്റെ മേൽ അല്ലാഹു നിർബന്ധമാക്കിയ നിസ്ക്കാരം ഏതാണ് എന്ന സ്വഹാബിയുടെ ചോദ്യത്തിന് അഞ്ചു നേരത്തെ നിസ്ക്കാരം എന്നാണു നബി സ്വല്ലല്ലാഹു  അലൈഹി വ സല്ലം മറുപടി നൽകിയത് . ഇതിൽ നിന്നും രാത്രിയും പകലുമായി അഞ്ചു നേരത്തെ നിസ്ക്കാരം മാത്രമാണ് നിർബന്ധമുള്ളതു എന്ന് മനസ്സിലാക്കാം.വിത്ർ നിസ്‌ക്കാരമോ,ഫജറിന്റെ മുമ്പുള്ള രണ്ടു റകഅതോ,ദുഹാ നിസ്‌ക്കാരമോ , ഈദ് നിസ്‌ക്കാരമോ , മഗ്‌രിബിന്‌ ശേഷമുള്ള രണ്ടു റകഅതോ വാജിബാണെന്നു അഭിപ്രായപ്പെട്ടവരുടെ നിലപാടിന് വിരുദ്ധമാണിത്.

>>>>>>>>>>>>>>>
MODULE 10/18.11.2016

സ്വഹീഹുൽ ബുഖാരിയിലെ 46 -ആം നമ്പർ ഹദീസിൽ നിന്നും അഞ്ചു നേരത്തെ നിസ്‌ക്കാരമല്ലാത്ത മറ്റൊരു നിസ്‌ക്കാരവും ഒരു മുസ്ലിമിന് നിർബന്ധമില്ല എന്ന് നാം മനസ്സിലാക്കി.എന്നാൽ ഹനഫി മദ്ഹബ് പ്രകാരം വിത്‌റ് നിസ്ക്കാരം ഫർദ് അല്ലെങ്കിലും വാജിബ് ആണെന്നും അത് ചെയ്യാത്തവൻ ശിക്ഷാർഹൻ ആണെന്നും വിശദീകരിച്ചു. അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ മദ്ഹബ് പ്രകാരം വാജിബും ഫർദും തമ്മിൽ വ്യത്യാസമുണ്ടെന്നും വിത്ർ വാജിബാണ്‌ എന്ന് ഹദീസിൽ വന്നിട്ടുണ്ടെന്നും നാം മനസ്സിലാക്കി.
                            രണ്ടു ഈദ് നമസ്ക്കാരങ്ങളും  അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ മദ്ഹബ് പ്രകാരം വാജിബ് തന്നെ  എന്ന്  കന്സു ദ്ദഖാഇഖ്  എന്ന ഹനഫീ കർമ്മ ശാസ്ത്ര ഗ്രൻഥത്തിൽ കാണുന്നു:
البحر الرائق شرح كنز الدقائق
زين الدين بن إبراهيم (ابن نجيم)
( بَابُ الْعِيدَيْنِ )

قَوْلُهُ 

( تَجِبُ صَلَاةُ الْعِيدِ عَلَى مَنْ تَجِبُ عَلَيْهِ الْجُمُعَةُ بِشَرَائِطِهَا سِوَى الْخُطْبَةِ ) 
تَصْرِيحٌ بِوُجُوبِهَا ، وَهُوَ إحْدَى الرِّوَايَتَيْنِ عَنْ أَبِي حَنِيفَةَ ، وَهُوَ الْأَصَحُّ كَمَا فِي الْهِدَايَةِ وَالْمُخْتَارُ كَمَا فِي الْخُلَاصَةِ ، وَهُوَ قَوْلُ الْأَكْثَرِينَ كَمَا فِي الْمُجْتَبَى 

http://library.islamweb.net/newlibrary/display_book.php?idfrom=847&idto=875&bk_no=29&ID=199
      
സൂറത്തുൽ കൗസറിലെ രണ്ടാം വചനമായ 
فَصَلِّ لِرَبِّكَ وَانْحَرْ
''ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന്‌ വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.''  എന്ന വചനത്തിന്റെ  ഒരു തഫ്സീറിൽ പറയുന്നത് ഇത് കൊണ്ട് ഉദ്ദേശ്യം പെരുന്നാൾ നിസ്‌ക്കാരവും ബലിയും /ഉദ്ഹിയ്യത്‌ ആണ് എന്നതും ഇവിടെ കല്പനയുടെ സീഗയാണ് അല്ലാഹു ഉപയോഗിച്ചത് എന്നതിനാൽ പെരുന്നാൾ നിസ്ക്കാരം വാജിബാണ്‌ എന്നതിന് ഒരു തെളിവ് പറഞ്ഞു കാണുന്നത്. കൂടാതെ സ്വഹീഹുൽ ബുഖാരി ' കിതാബുൽ ഈദൈനിയിൽ' രേഖപ്പെടുത്തിയ ഹദീസിൽ ജിൽബാബു/മൂടുപടം  ഇല്ലാത്ത സ്ത്രീകൾ വരെ മൂടുപടം ഒന്നിലധികം ഉള്ള സഹോദരിമാരുടെ മൂട് പടം ഉപയോഗിച്ചെങ്കിലും ഈദ് മുസ്വല്ലയിലേക്കു പുറപ്പെടണം എന്നും ആർത്തവകാരികൾ വരെ ഈദ് മുസ്വല്ലയിൽ പോവുകയും നിസ്‌ക്കാരമല്ലാത്ത കർമ്മങ്ങളിൽ എല്ലാം പങ്കെടുക്കണമെന്നും  സൂചിപ്പിക്കുന്ന ഹദീസും ഈദ് നിസ്‌കാരത്തിന്റെ പ്രാധാന്യം അറിയിക്കുന്നുണ്ട്.പ്രസ്തുത ഹദീസ് മുമ്പ് അൽ കിതാബ് പഠന പരമ്പരയിൽ ചർച്ച ചെയ്തതാണ്; ആയതിന്റെ ഫത്ഹുൽ ബാരിയിലെ വിവരണം ഉൾപ്പെടെ വായിക്കാൻ ഈ ബ്ലോഗ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://hadeesukaliloode.blogspot.in/2015/07/980.html

MODULE 11/17.11.2016

ചില ഹദീസുകളുടെ അടിസ്ഥാനത്തിൽ ഫജ്റ് നമസ്‌കാരത്തിന് മുമ്പുള്ള രണ്ടു റകഅത്ത് നിസ്ക്കാരം വാജിബാണെന്നു ഹസൻ ബസരി റദിയല്ലാഹു അന്ഹു അഭിപ്രായപ്പെട്ടതായി കാണുന്നു: ശറഹുൽ മുഹദ്ദബിൽ ഇമാം നവവി റഹിമഹുല്ലാഹി നൽകിയ വിവരണം കാണുക: 
المجموع شرح المهذب
يحيى بن شرف النووي
 كتاب الصلاة 
 باب صلاة التطوع 
 فصل النوافل التي لا تسن لها الجماعة
 فرع في مسائل تتعلق بالسنن الراتبة 
 فعل السنن الراتبة في السفر

قَالَ الْمُصَنِّفُ رَحِمَهُ اللَّهُ تَعَالَى ( وَآكَدُ هَذِهِ السُّنَنِ الرَّاتِبَةِ مَعَ الْفَرَائِضِ سُنَّةُ الْفَجْرِ وَالْوِتْرِ ; لِأَنَّهُ وَرَدَ فِيهِمَا مَا لَمْ يَرِدْ فِي غَيْرِهِمَا ، وَأَيُّهُمَا أَفْضَلُ ؟ فِيهِ قَوْلَانِ قَالَ فِي الْجَدِيدِ . الْوِتْرُ أَفْضَلُ لِقَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { إنَّ اللَّهَ أَمَدَّكُمْ بِصَلَاةٍ هِيَ خَيْرٌ لَكُمْ مِنْ حُمْرِ النَّعَمِ ، وَهِيَ الْوِتْرُ } وَقَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { مَنْ لَمْ يُوتِرْ فَلَيْسَ مِنَّا } وَلِأَنَّهُ مُخْتَلَفٌ فِي وُجُوبِهِ ، وَسُنَّةُ الْفَجْرِ مُجْمَعٌ عَلَى كَوْنِهَا سُنَّةً ، فَكَانَ الْوِتْرُ آكَدَ ، وَقَالَ فِي الْقَدِيمِ : سُنَّةُ الْفَجْرِ آكَدُ ، لِقَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { صَلُّوهَا وَلَوْ طَرَدَتْكُمْ الْخَيْلُ } وَلِأَنَّهَا مَحْصُورَةٌ لَا تَحْتَمِلُ الزِّيَادَةَ وَالنُّقْصَانَ فَهِيَ بِالْفَرَائِضِ أَشْبَهُ مِنْ الْوِتْرِ ) 
ആശയ സംഗ്രഹം: മുഹദ്ദബിന്റെ കർത്താവ് ഇമാം ശീറാസി പ്രസ്താവിക്കുന്നു: ഫർദ് നിസ്‌ക്കാരങ്ങളോട് ചേർന്ന് വരുന്ന സുന്നത്തു നിസ്‌ക്കാരങ്ങളിൽ ഏറ്റവും മുഅക്കദായത് / ശക്തിയായ സുന്നത്തുള്ളത് ഫജറിന് മുമ്പുള്ള രണ്ടു റകഅത്തും വിത്ർ നിസ്‌ക്കാരവും ആകുന്നു. ഈ രണ്ടു നിസ്‌ക്കാരങ്ങളിൽ ഏതാണ് കൂടുതൽ പുണ്യകരം എന്ന ചോദ്യത്തിന് ജദീദായ അഭിപ്രായ പ്രകാരം വിതറാണ് കൂടുതൽ പുണ്യകരം എന്നാണ് മറുപടി.ഈ വിഷയത്തിൽ വന്ന ഹദീസുകളും വിത്ർ വാജിബാണ്‌ എന്ന അഭിപ്രായവും ഒക്കെ പരിഗണിച്ചാണിത്.എന്നാൽ ഫജ്‌റിന്റെ മുമ്പുള്ള രണ്ടു റകഅത്ത് സുന്നത്താണ് എന്ന കാര്യത്തിൽ ഇജ്മാഉ ഉണ്ട്( എന്നാൽ ഇമാം ഹസൻ ബസരി ഫജ്‌റിന്റെ മുമ്പുള്ള രണ്ടു റകഅത്ത്  വാജിബാണ്‌ എന്ന് അഭിപ്രായപ്പെട്ടത്  ഇമാം നവവി റഹിമഹുല്ലാഹി വ്യക്തമാക്കിയിട്ടുള്ളത് അടുത്ത മോഡ്യൂളിൽ വായിക്കാം; ഇൻ ഷാ അല്ലാഹു )

 ഖദീമായ അഭിപ്രായപ്രകാരം ഫജറിന് മുമ്പുള്ള രണ്ടു റകഅത്ത്  വിത്റിനേക്കാൾ പുണ്യകരം ആണ്.
صَلُّوهَا وَلَوْ طَرَدَتْكُمْ الْخَيْلُ
'' നിങ്ങൾ ശത്രുവിന്റെ കുതിരയാൽ ഓടിക്കപ്പെടുന്ന സാഹചര്യത്തിലാണെങ്കിലും  ( നിങ്ങളുടെ സൈന്യം യാത്ര തുടങ്ങി നിങ്ങൾ ആ സൈന്യത്തോടൊപ്പം എത്താൻ നിങ്ങളുടെ കുതിരയുമായി തിരക്ക് കൂട്ടുന്ന സാഹചര്യത്തിലാണെങ്കിലും എന്ന അർത്ഥവുമാകാം) നിങ്ങൾ  ഫജറിന് മുമ്പുള്ള രണ്ടു റകഅത്ത് നിസ്‌ക്കരിക്കുക എന്ന നബി വചനം ഇതിനു തെളിവായി പറഞ്ഞിരിക്കുന്നു.
 
MODULE 12/18.11.2016

الشَّرْحُ : الْحَدِيثَانِ الْأَوَّلَانِ سَبَقَ بَيَانُهُمَا فِي مَسَائِلِ الْوِتْرِ ، وَأَمَّا حَدِيثُ سُنَّةِ الْفَجْرِ فَرَوَاهُ أَبُو دَاوُد فِي سُنَنِهِ مِنْ رِوَايَةِ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { لَا تَدَعُوا رَكْعَتَيْ الْفَجْرِ وَلَوْ طَرَدَتْكُمْ الْخَيْلُ } وَفِي إسْنَادِهِ مَنْ اُخْتُلِفَ فِي تَوْثِيقِهِ ، وَلَمْ يُضَعِّفْهُ أَبُو دَاوُد وَعَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ { لَمْ يَكُنْ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى شَيْءٍ مِنْ النَّوَافِلِ أَشَدَّ تَعَاهُدًا مِنْهُ عَلَى رَكْعَتَيْ الْفَجْرِ } رَوَاهُ الْبُخَارِيُّ وَمُسْلِمٌ وَعَنْهَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ { رَكْعَتَا الْفَجْرِ خَيْرٌ مِنْ الدُّنْيَا وَمَا فِيهَا } رَوَاهُ مُسْلِمٌ ، وَعَنْهَا { مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَيْءٍ مِنْ النَّوَافِلِ أَسْرَعَ مِنْهُ إلَى الرَّكْعَتَيْنِ قَبْلَ الْفَجْرِ } رَوَاهُ مُسْلِمٌ
ആശയ സംഗ്രഹം:  ഫജ്‌റിനു മുമ്പുള്ള രണ്ടു റകഅത്ത്  സംബന്ധിച്ച് വന്ന ഹദീസ് സുനനു അബീ ദാവൂദിൽ  കാണാം.അതിലെ വാചകം 
لَا تَدَعُوا رَكْعَتَيْ الْفَجْرِ وَلَوْ طَرَدَتْكُمْ الْخَيْلُ
നിങ്ങൾ ശത്രുവിന്റെ കുതിരയാൽ ഓടിക്കപ്പെടുന്ന സാഹചര്യത്തിലാണെങ്കിലും  ( നിങ്ങളുടെ സൈന്യം യാത്ര തുടങ്ങി നിങ്ങൾ ആ സൈന്യത്തോടൊപ്പം എത്താൻ നിങ്ങളുടെ കുതിരയുമായി തിരക്ക് കൂട്ടുന്ന സാഹചര്യത്തിലാണെങ്കിലും എന്ന അർത്ഥവുമാകാം)  ഫജ്‌റിനു മുമ്പുള്ള രണ്ടു റകഅത്ത് ഉപേക്ഷിക്കരുത്. ഈ ഹദീസിന്റെ പരമ്പരയിൽ  ചിലർ ദുർബലത ആരോപിച്ചിട്ടുണ്ടെങ്കിലും ഇമാം അബൂ ദാവൂദ് പരമ്പര ദുര്ബലമെന്നു പ്രസ്താവിച്ചിട്ടില്ല.തുടർന്ന് ഫജ്‌റിന്റെ മുമ്പുള്ള രണ്ടു റക്അത് സംബന്ധിച്ച് വന്ന ഏതാനും ഹദീസുകൾ ഇമാം നവവി റഹിമഹുല്ലാഹ് ശറഹുൽ മുഹദ്ദബിൽ രേഖപ്പെടുത്തുന്നു.പ്രസ്തുത ഹദീസുകൾ പൂർണ്ണ രൂപത്തിൽ ചുവടെ ചേർക്കുന്നു:

സ്വഹീഹുൽ ബുഖാരി 
كتاب التهجد

بَابُ تَعَاهُدِ رَكْعَتَيِ الْفَجْرِ وَ وَمَنْ سَمَّاهَا تَطَوُّعًا

حَدَّثَنَا بَيَانُ بْنُ عَمْرٍو، حَدَّثَنَا يَحْيَى بْنُ سَعِيدٍ، حَدَّثَنَا ابْنُ جُرَيْجٍ، عَنْ عَطَاءٍ، عَنْ عُبَيْدِ بْنِ عُمَيْرٍ، عَنْ عَائِشَةَ  رضى الله عنها  قَالَتْ لَمْ يَكُنِ النَّبِيُّ صلى الله عليه وسلم عَلَى شَىْءٍ مِنَ النَّوَافِلِ أَشَدَّ مِنْهُ تَعَاهُدًا عَلَى رَكْعَتَىِ الْفَجْرِ‏.‏
ആശയ സംഗ്രഹം: ആയിഷാ റദിയല്ലാഹു അന്ഹാ റിപ്പോർട്ട്  ചെയ്യുന്നു:  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം നഫ്‌ലു നമസ്ക്കാരങ്ങളുടെ കൂട്ടത്തിൽ ഫജ്‌റിന്റെ മുമ്പുള്ള രണ്ടു റക്അത് നിസ്‌ക്കാരത്തിനേക്കാൾ ഔത്സുക്യം മറ്റൊരു നിസ്‌കാരത്തിന്റെ വിഷയത്തിലും കാണിച്ചിരുന്നില്ല.


സ്വഹീഹു മുസ്ലിം 

كتاب صلاة المسافرين وقصرها

باب اسْتِحْبَابِ رَكْعَتَيْ سُنَّةِ الْفَجْرِ وَالْحَثِّ عَلَيْهِمَا وَتَخْفِيفِهِمَا وَالْمُحَافَظَةِ عَلَيْهِمَا وَبَيَانِ مَا يُسْتَحَبُّ أَنْ يُقْرَأَ فِيهِمَا

حَدَّثَنَا مُحَمَّدُ بْنُ عُبَيْدٍ الْغُبَرِيُّ، حَدَّثَنَا أَبُو عَوَانَةَ، عَنْ قَتَادَةَ، عَنْ زُرَارَةَ بْنِ أَوْفَى، عَنْ سَعْدِ بْنِ هِشَامٍ، عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ رَكْعَتَا الْفَجْرِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا ‏"‏ ‏
ആശയ സംഗ്രഹം: ആയിഷാ റദിയല്ലാഹു അന്ഹാ റിപ്പോർട്ട്  ചെയ്യുന്നു:  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:  ഫജ്‌റിനു മുമ്പുള്ള രണ്ടു റകഅത്ത് ദുനിയാവും അതുൾക്കൊള്ളുന്നതും ഉള്ളതിനേക്കാൾ മെച്ചമാണ്.

MODULE 13/18.11.2016
........................

 وَأَمَّا قَوْلُ الْمُصَنِّفِ : وَسُنَّةُ الْفَجْرِ مُجْمَعٌ عَلَى كَوْنِهَا سُنَّةً فَكَذَا يَقُولُهُ أَصْحَابُنَا ، وَقَدْ نَقَلَ الْقَاضِي عِيَاضٌ عَنْ الْحَسَنِ الْبَصْرِيِّ أَنَّهُ أَوْجَبَهَا لِلْأَحَادِيثِ ، وَحَكَاهُ بَعْضُ أَصْحَابِنَا عَنْ بَعْضِ الْحَنَفِيَّةِ وَاَللَّهُ أَعْلَمُ
ആശയ സംഗ്രഹം: ഇമാം നവവി റഹിമഹുല്ലാഹി ശറഹുൽ മുഹദ്ദബിൽ തുടരുന്നു :  ഫജ്‌റിനു മുമ്പുള്ള രണ്ടു റകഅത്ത് സുന്നത്താണ് എന്ന വിഷയത്തിൽ ഇജ്മാഉ/ഏകാഭിപ്രായം ഉണ്ട് എന്നതാണ്  ഗ്രൻഥ കർത്താവിന്റെ പ്രസ്താവന.നമ്മുടെ ആളുകൾ /ശാഫിഈ മദ്ഹബുകാർ ഈ വീക്ഷണമാണ് പുലർത്തുന്നത്.എന്നാൽ ഹസൻ ബസരി റദിയല്ലാഹു അന്ഹു ഫജ്‌റിനു മുമ്പുള്ള രണ്ടു റകഅത്ത് വാജിബാണെന്നു അഭിപ്രായപ്പെട്ടതായി ഖാദീ റിയാദ് ഉദ്ധരിച്ചിട്ടുണ്ട്.ചില ഹനഫികളിൽ നിന്നും ഈ അഭിപ്രായം ചില ശാഫിഈകളും ഉദ്ധരിച്ചിട്ടുണ്ട്.

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=14&ID=2021

ഫജ്‌റിനു മുമ്പുള്ള രണ്ടു റകഅത്ത് നിസ്‌കാരത്തിൽ പ്രത്യേകം  ഓതൽ സുന്നത്തുള്ള സൂറത്തുകൾ/ആയത്തുകൾ  
ഏവ?സ്വഹീഹു മുസ്ലിമിലെ രണ്ടു ഹദീസുകൾ കാണുക:
حَدَّثَنِي مُحَمَّدُ بْنُ عَبَّادٍ، وَابْنُ أَبِي عُمَرَ، قَالاَ حَدَّثَنَا مَرْوَانُ بْنُ مُعَاوِيَةَ، عَنْ يَزِيدَ، - هُوَ ابْنُ كَيْسَانَ - عَنْ أَبِي حَازِمٍ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَرَأَ فِي رَكْعَتَىِ الْفَجْرِ ‏{‏ قُلْ يَا أَيُّهَا الْكَافِرُونَ‏}‏ وَ ‏{‏ قُلْ هُوَ اللَّهُ أَحَدٌ‏}


وَحَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا الْفَزَارِيُّ، - يَعْنِي مَرْوَانَ بْنَ مُعَاوِيَةَ - عَنْ عُثْمَانَ بْنِ حَكِيمٍ الأَنْصَارِيِّ، قَالَ أَخْبَرَنِي سَعِيدُ بْنُ يَسَارٍ، أَنَّ ابْنَ عَبَّاسٍ، أَخْبَرَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَقْرَأُ فِي رَكْعَتَىِ الْفَجْرِ فِي الأُولَى مِنْهُمَا ‏{‏ قُولُوا آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا‏}‏ الآيَةَ الَّتِي فِي الْبَقَرَةِ وَفِي الآخِرَةِ مِنْهُمَا ‏{‏ آمَنَّا بِاللَّهِ وَاشْهَدْ بِأَنَّا مُسْلِمُونَ‏}‏‏

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 136
قُولُواْ آمَنَّا بِاللَّهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالأَسْبَاطِ وَمَا أُوتِيَ مُوسَى وَعِيسَى وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لاَ نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ
നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും  യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ട്‌ ജീവിക്കുന്നവരുമാകുന്നു.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 003 ആലു ഇംറാന്‍ 52
فَلَمَّا أَحَسَّ عِيسَى مِنْهُمُ الْكُفْرَ قَالَ مَنْ أَنصَارِي إِلَى اللّهِ قَالَ الْحَوَارِيُّونَ نَحْنُ أَنصَارُ اللّهِ آمَنَّا بِاللّهِ وَاشْهَدْ بِأَنَّا مُسْلِمُونَ
എന്നിട്ട്‌ ഈസായ്ക്ക്‌ അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക്‌ എന്‍റെ സഹായികളായി ആരുണ്ട്‌? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടവരാണ്‌ എന്നതിന്‌ താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.

No comments:

Post a Comment