അൽ കിതാബ് പഠന പരമ്പര 223
23.12.2016
14.12.2016-ലെ അൽ കിതാബ് ക്ളാസ്സുമായി ബന്ധപ്പെട്ട സംശയ നിവാരണം സെഷൻ 3
17.12.2016 , 20.12.2016, തീയതികളിലെ ക്ലാസ്സുകളുടെ തുടർച്ച
വിഷയം: രക്തസാക്ഷികളുടെ ആത്മാക്കൾ സ്വർഗ്ഗത്തിൽ പാറിക്കളിക്കുന്നു .
നബിമാരുടെ ശരീരം ജീർണ്ണിക്കുകയില്ല എന്ന് സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തിൽ നാം മനസ്സിലാക്കി. എന്നാൽ ശുഹദാക്കളുടെയും ഔലിയാക്കളുടെയും ശരീരം മണ്ണ് തിന്നുമോ എന്ന വിഷയത്തിൽ തിരു നബിയുടെ വചനങ്ങളായി തെളിവുകൾ കാണുന്നില്ലെങ്കിലും ശരീരം ജീർണ്ണിക്കാതെ കിടന്നതായുള്ള റിപ്പോർട്ടുകൾ ചില അസറുകളിൽ സ്വഹീഹായി വന്നിട്ടുണ്ട്.ജീർണ്ണിക്കുകയില്ല എന്ന സ്ഥിരപ്പെട്ടിട്ടുണ്ട് എന്ന് ഇമാം ഖുർതുബി അഭിപ്രായപ്പെട്ടതായും നാം മനസ്സിലാക്കി.
ഇന്ന് സൂറത്തു ആലു ഇമ്രാനിലെ 169 -ആം വചനവും പ്രസ്തുത വചനവുമായി ബന്ധപ്പെട്ടു സ്വഹീഹ് മുസ്ലിമിൽ വന്ന ഒരു ഹദീസും അതിനു ശറഹു മുസ്ലിമിൽ ഇമാം നവവി റഹിമഹുല്ലാഹ് നൽകിയ വിശദീകരണത്തിന്റെ ചില ഭാഗങ്ങളും പരാമർശിച്ചു കൊണ്ട് ഈ ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു.
MODULE 09
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 003 ആലു ഇംറാന്‍ 169-173 കാണുക :
وَلاَ تَحْسَبَنَّ الَّذِينَ قُتِلُواْ فِي سَبِيلِ اللّهِ أَمْوَاتًا بَلْ أَحْيَاء عِندَ رَبِّهِمْ يُرْزَقُونَ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്കപ്പെട്ടിരിക്കുന്നു.
فَرِحِينَ بِمَا آتَاهُمُ اللّهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُواْ بِهِم مِّنْ خَلْفِهِمْ أَلاَّ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ
അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ ( ഇഹലോകത്ത് ) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്ത്ത് അവര്‍ ( ആ രക്തസാക്ഷികള്‍ ) സന്തോഷമടയുന്നു.
يَسْتَبْشِرُونَ بِنِعْمَةٍ مِّنَ اللّهِ وَفَضْلٍ وَأَنَّ اللّهَ لاَ يُضِيعُ أَجْرَ الْمُؤْمِنِينَ
അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും ( അവരെ സന്തുഷ്ടരാക്കുന്നു. )
الَّذِينَ اسْتَجَابُواْ لِلّهِ وَالرَّسُولِ مِن بَعْدِ مَآ أَصَابَهُمُ الْقَرْحُ لِلَّذِينَ أَحْسَنُواْ مِنْهُمْ وَاتَّقَواْ أَجْرٌ عَظِيمٌ
പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്റെയും റസൂലിന്റെയും കല്പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന് സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.
الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُواْ لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَاناً وَقَالُواْ حَسْبُنَا اللّهُ وَنِعْمَ الْوَكِيلُ
ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ ( സൈന്യത്തെ ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്പിക്കുവാന് ഏറ്റവും നല്ലത് അവനത്രെ.
MODULE 10
സ്വഹീഹു മുസ്ലിം
كتاب الإمارة
കിതാബുൽ ഇമാറാതു
باب فِي بَيَانِ أَنَّ أَرْوَاحَ الشُّهَدَاءِ فِي الْجَنَّةِ وَأَنَّهُمْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ
ശുഹദാക്കളുടെ /രക്ത സാക്ഷികളുടെ റൂഹുകൾ/ആത്മാക്കൾ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ അവര്‍ക്ക് ഉപജീവനം നല്‍കപ്പെടുന്നവരായി നിലയിൽ സ്വർഗ്ഗത്തിൽ ജീവിച്ചിരിക്കുന്നവരാണ് എന്നത് സംബന്ധിച്ച് വിവരിക്കുന്ന ബാബു
حَدَّثَنَا يَحْيَى بْنُ يَحْيَى، وَأَبُو بَكْرِ بْنُ أَبِي شَيْبَةَ كِلاَهُمَا عَنْ أَبِي مُعَاوِيَةَ، ح وَحَدَّثَنَا إِسْحَاقُ بْنُ إِبْرَاهِيمَ، أَخْبَرَنَا جَرِيرٌ، وَعِيسَى بْنُ يُونُسَ، جَمِيعًا عَنِ الأَعْمَشِ، وَحَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ نُمَيْرٍ، - وَاللَّفْظُ لَهُ - حَدَّثَنَا أَسْبَاطٌ، وَأَبُو مُعَاوِيَةَ قَالاَ حَدَّثَنَا الأَعْمَشُ، عَنْ عَبْدِ اللَّهِ بْنِ مُرَّةَ، عَنْ مَسْرُوقٍ، قَالَ سَأَلْنَا عَبْدَ اللَّهِ عَنْ هَذِهِ الآيَةِ، { وَلاَ تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا بَلْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ} قَالَ أَمَا إِنَّا قَدْ سَأَلْنَا عَنْ ذَلِكَ فَقَالَ " أَرْوَاحُهُمْ فِي جَوْفِ طَيْرٍ خُضْرٍ لَهَا قَنَادِيلُ مُعَلَّقَةٌ بِالْعَرْشِ تَسْرَحُ مِنَ الْجَنَّةِ حَيْثُ شَاءَتْ ثُمَّ تَأْوِي إِلَى تِلْكَ الْقَنَادِيلِ فَاطَّلَعَ إِلَيْهِمْ رَبُّهُمُ اطِّلاَعَةً فَقَالَ هَلْ تَشْتَهُونَ شَيْئًا قَالُوا أَىَّ شَىْءٍ نَشْتَهِي وَنَحْنُ نَسْرَحُ مِنَ الْجَنَّةِ حَيْثُ شِئْنَا فَفَعَلَ ذَلِكَ بِهِمْ ثَلاَثَ مَرَّاتٍ فَلَمَّا رَأَوْا أَنَّهُمْ لَنْ يُتْرَكُوا مِنْ أَنْ يُسْأَلُوا قَالُوا يَا رَبِّ نُرِيدُ أَنْ تَرُدَّ أَرْوَاحَنَا فِي أَجْسَادِنَا حَتَّى نُقْتَلَ فِي سَبِيلِكَ مَرَّةً أُخْرَى . فَلَمَّا رَأَى أَنْ لَيْسَ لَهُمْ حَاجَةٌ تُرِكُوا "
ആശയ സംഗ്രഹം: മസ്റൂഖ് എന്നവർ റിപ്പോർട്ട് ചെയ്യുന്നു .ഞങ്ങൾ അബ്ദുല്ലാഹിയോട് ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹുവിനോട് (അബ്ദുല്ലാഹി ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹുവിനോട് എന്നാണു പ്രബല വീക്ഷണം; അബ്ദുല്ലാഹി ബ്നു ഉമർ റദിയല്ലാഹു അന്ഹുവിനോട് എന്ന അഭിപ്രായവും ഉണ്ട് )
وَلاَ تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا بَلْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി താങ്കൾ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ അവര്‍ക്ക് ഉപജീവനം നല്‍കപ്പെടുന്നവരായി ജീവിച്ചിരിക്കുന്നവരാണ്.''എന്ന വിശുദ്ധ ഖുർആൻ വചനത്തിന്റെ വ്യാഖ്യാനം സംബന്ധിച്ച് ചോദിച്ചു.അപ്പോൾ അദ്ദേഹം - അബ്ദുല്ലാഹ് - പറഞ്ഞു : ഇത് സംബന്ധിച്ച് ഞങ്ങൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ചോദിച്ചു; നബിയവർകൾ ഇപ്രകാരം പറഞ്ഞു : ശുഹദാക്കളുടെ /രക്ത സാക്ഷികളുടെ റൂഹുകൾ/ആത്മാക്കൾ അല്ലാഹുവിന്റെ അർശുമായി /സിംഹാസനവുമായി ബന്ധിക്കപ്പെട്ട ഖിന്ദീലുകളിൽ താമസിക്കുന്ന പച്ചക്കിളികളുടെ വയറുകളിൽ ജീവിക്കുന്നവരാണ്.സ്വർഗ്ഗത്തിൽ നിന്ന് അവർക്കു ഇഷ്ട്ടമുള്ള പഴങ്ങൾ യദേഷ്ടം ഭക്ഷിച്ച ശേഷം അവർ ഖിന്ദീലുകളിൽ മടങ്ങിയെത്തുന്നതാണ് .അങ്ങിനെ അവരുടെ നാഥൻ / റബ്ബ് അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു ചോദിക്കും : നിങ്ങൾക്കെന്താണ് ആഗ്രഹമുള്ളതു ? അപ്പോൾ അവർ പറയും : ഞങ്ങൾ ( ഇതിൽ കൂടുതൽ) എന്ത് ആഗ്രഹിക്കാനാണ്?ഞങ്ങൾ സ്വർഗ്ഗത്തിലൂടെ പാറിക്കളിച്ചു ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഭുജിച്ചു കൊണ്ടിരിക്കുന്നു . അല്ലാഹു മൂന്നു തവണ ചോദ്യം ആവർത്തിക്കും.അപ്പോൾ അവർ മറുപടി പറയും: നാഥാ ... ഞങ്ങളുടെ ആത്മാക്കൾ ഞങ്ങളുടെ ശരീരങ്ങളിലേക്കു നീ മടക്കി തന്നു ഞങ്ങൾക്ക് ഒരിക്കൽ കൂടെ നിന്റെ മാർഗ്ഗത്തിൽ രക്ത സാക്ഷിയായെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.എന്നാൽ അത് അവർക്കു ആവശ്യമില്ല എന്ന് അല്ലാഹു തീരുമാനിച്ചു അവരെ ആ സ്വർഗ്ഗീയ സുഖത്തിൽ തന്നെ തുടരാൻ വിടും
MODULE 11
مِنْ شرح النووي على مسلم
ഇമാം നവവിയുടെ ശറഹു മുസ്ലിമിലെ വിവരണത്തിൽ നിന്ന് :
قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الشُّهَدَاءِ : ( أَرْوَاحُهُمْ فِي جَوْفِ طَيْرٍ خُضْرٍ لَهَا قَنَادِيلُ مُعَلَّقَةٌ بِالْعَرْشِ تَسْرَحُ مِنَ الْجَنَّةِ حَيْثُ شَاءَتْ ثُمَّ تَأْوِي إِلَى تِلْكَ الْقَنَادِيلِ ) فِيهِ : بَيَانٌ أَنَّ الْجَنَّةَ مَخْلُوقَةٌ مَوْجُودَةٌ ، وَهُوَ مَذْهَبُ أَهْلِ السُّنَّةِ ، وَهِيَ الَّتِي أُهْبِطَ مِنْهَا آدَمُ ، وَهِيَ الَّتِي يُنَعَّمُ فِيهَا الْمُؤْمِنُونَ فِي الْآخِرَةِ . هَذَا إِجْمَاعُ أَهْلِ السُّنَّةِ ، وَقَالَتِ الْمُعْتَزِلَةُ وَطَائِفَةٌ مِنَ الْمُبْتَدِعَة أَيْضًا وَغَيْرُهُمْ : إِنَّهَا لَيْسَتْ مَوْجُودَةً ، وَإِنَّمَا تُوجَدُ بَعْدَ الْبَعْثِ فِي الْقِيَامَةِ ، قَالُوا : وَالْجَنَّةُ الَّتِي أُخْرِجَ مِنْهَا آدَمُ غَيْرُهَا ، وَظَوَاهِرُ الْقُرْآنِ وَالسُّنَّةِ تَدُلُّ لِمَذْهَبِ أَهْلِ الْحَقِّ . وَفِيهِ إِثْبَاتُ مُجَازَاةِ الْأَمْوَاتِ بِالثَّوَابِ وَالْعِقَابِ قَبْلَ الْقِيَامَةِ
ആശയ സംഗ്രഹം : അൽ ജന്നത്തു അഥവാ സ്വർഗ്ഗം പടക്കപ്പെട്ടതും നിലവിൽ ഉള്ളതുമാണെന്നു ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.ഇതാണ് അഹ്ലുസുന്നത്തിന്റെ വീക്ഷണം.ആ സ്വർഗ്ഗത്തിൽ നിന്നാണ് മനുഷ്യ പിതാവായ ആദം നബിയെ പുറത്താക്കിയത് .ആ സ്വർഗ്ഗത്തിലാണ് സത്യ വിശ്വാസികൾക്കു ആഖിറത്തിൽ /പരലോകത്തിൽ അനുഗ്രഹങ്ങൾ നൽകപ്പെടുന്നത് . ഇക്കാര്യത്തിൽ അഹ്ലുസ്സുന്നത്തിൽ ഏകാഭിപ്രായം / ഇജ്മാഉ ഉണ്ട്.എന്നാൽ മുഅതസിലീ കക്ഷികളും ബിദ്അത്തിന്റെ കക്ഷികളിൽ ഒരു വിഭാഗവും മറ്റു ചിലരും സ്വർഗ്ഗം നിലവിൽ നില നിൽക്കുന്നില്ലെന്നും അത് അന്ത്യനാളിൽ പുനർ ജന്മത്തിനു ശേഷമാണ് ഉണ്ടാവുക എന്നും വീക്ഷണം പുലർത്തുന്നുണ്ട്.ആദം നബി പുറത്താക്കപ്പെട്ട സ്വർഗ്ഗം വേറെ സ്വർഗ്ഗമാണെന്നാണ് അവരുടെ വാദം.എന്നാൽ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും വ്യക്തമാകുന്നത് സത്യത്തിന്റെ ആളുകളുടെ (അഹ്ലുസുന്നത്തിന്റെ ) വീക്ഷണമാണ് ശരിയെന്നാണ്.കൂടാതെ മരണപ്പെട്ടവർക്ക് അന്ത്യനാളിനു മുമ്പ് തന്നെ പ്രതിഫലവും ശിക്ഷകകളും അതാത് സംഗതി പോലെ ലഭ്യമാവും എന്നും ഈ ഹദീസ് അറിയിക്കുന്നുണ്ട്.
قَالَ الْقَاضِي : وَفِيهِ أَنَّ الْأَرْوَاحَ بَاقِيَةٌ لَا تَفْنَى ، فَيُنَعَّمُ الْمُحْسِنُ وَيُعَذَّبُ الْمُسِيءُ ، وَقَدْ جَاءَ بِهِ الْقُرْآنُ وَالْآثَارُ ، وَهُوَ مَذْهَبُ أَهْلِ السُّنَّةِ خِلَافًا لِطَائِفَةٍ مِنَ الْمُبْتَدِعَةِ قَالَتْ : تَفْنَى ، قَالَ الْقَاضِي : وَقَالَ هُنَا : ( أَرْوَاحُ الشُّهَدَاءِ ) ، وَقَالَ فِي حَدِيثِ مَالِكٍ : ( إِنَّمَا نَسَمَةُ الْمُؤْمِنِ ) ، وَالنَّسَمَةُ تُطْلَقُ عَلَى ذَاتِ الْإِنْسَانِ جِسْمًا وَرُوحًا ، وَتُطْلَقُ عَلَى الرُّوحِ مُفْرَدَةً ، وَهُوَ الْمُرَادُ بِهَذَا التَّفْسِيرِ فِي الْحَدِيثِ الْآخَرِ بِالرُّوحِ ، وَلِعِلْمِنَا بِأَنَّ الْجِسْمَ يَفْنَى وَيَأْكُلُهُ التُّرَابُ ، وَلِقَوْلِهِ فِي الْحَدِيثِ : ( حَتَّى يُرْجِعَهُ اللَّهُ تَعَالَى إِلَى جَسَدِهِ يَوْمَ الْقِيَامَةِ )
....................
ആശയ സംഗ്രഹം : ഖാദി റാഹിമഹുല്ലാഹ് പറയുന്നു : റൂഹുകൾ /ആത്മാവുകൾ നശിക്കുന്നില്ലഈ ഹദീസിൽ നിന്ന് വ്യക്തമാണ്.കൂടാതെ ഗുണവാന്‍ അനുഗ്രഹം ചെയ്യപ്പെടുമെന്നും തിന്മ ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുമെന്നും വ്യക്തമാണ്.ബിദ്അത്തിന്റെ ആളുകളിൽ നിന്നും ഭിന്നമായി അഹ്ലുസ്സുന്നത്തിന്റെ വീക്ഷണം ഇതാണ്.ഖുർആനിൽ നിന്നും അസറുകളിൽ നിന്നും വ്യക്തമാവുന്നതും ഇത് തന്നെ.ഇമാം മാലിക് അവർകളുടെ ഹദീസിൽ രക്ത സാക്ഷികളുടെ റൂഹുകൾ എന്നതിന് പകരം സത്യ വിശ്വാസിയുടെ നസമതു എന്നാണുള്ളത്.നസമതു എന്നാൽ ശരീരവും ആത്മാവും ചേർന്നതിനും ആത്മാവിനു മാത്രമായി പ്രയോഗിക്കാവുന്ന പദമാണ്.നമ്മുടെ അറിവിൽ ശരീരം നശിക്കുകയും മണ്ണ് തിന്നുകയും ചെയ്യും.അന്ത്യനാളിൽ ആത്മാവിനെ അതിന്റെ ശരീരത്തിലേക്ക് അല്ലാഹു മടക്കുന്നതു വരെ എന്ന ഹദീസിൽ വന്നത് അതാണ് സൂചിപ്പിക്കുന്നത്.
.......................
قَالَ الْقَاضِي : وَقِيلَ : إِنَّ هَذَا الْمُنَعَّمَ أَوِ الْمُعَذَّبَ مِنَ الْأَرْوَاحِ جُزْءٌ مِنَ الْجَسَدِ تَبْقَى فِيهِ الرُّوحُ ، وَهُوَ الَّذِي يَتَأَلَّمُ وَيُعَذَّبُ وَيَلْتَذُّ وَيُنَعَّمُ ، وَهُوَ الَّذِي يَقُولُ : رَبِّ ارْجِعُونِ وَهُوَ الَّذِي يَسْرَحُ فِي شَجَرِ الْجَنَّةِ ، فَغَيْرُ مُسْتَحِيلٍ أَنْ يُصَوَّرَ هَذَا الْجُزْءُ طَائِرًا أَوْ يُجْعَلَ فِي جَوْفِ طَائِرٍ ، وَفِي قَنَادِيلَ تَحْتَ الْعَرْشِ ، وَغَيْرَ ذَلِكَ مِمَّا يُرِيدُ اللَّهُ عَزَّ وَجَلَّ
.........................
http://library.islamweb.net/newlibrary/display_book.php?idfrom=5705&idto=5706&bk_no=53&ID=893