Saturday, 24 December 2016

അൽ കിതാബ് 222 ശുഹദാക്കളുടെയും ഔലിയാക്കളുടെയും ശരീരം ജീർണ്ണിക്കുമോ ? സുനന...

അൽ കിതാബ് പഠന പരമ്പര 222

20.12.2016

14.12.2016-ലെ അൽ കിതാബ്  ക്‌ളാസ്സുമായി ബന്ധപ്പെട്ട സംശയ നിവാരണം സെഷൻ 2

17.12.2016 - ലെ ക്ലസ്സിന്റെ തുടർച്ച 
 
വിഷയം: ശുഹദാക്കളുടെയും ഔലിയാക്കളുടെയും ശരീരം ജീർണ്ണിക്കുമോ ?

നബിമാരുടെ ശരീരം ജീർണ്ണിക്കുകയില്ല  എന്ന് സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തിൽ നാം മനസ്സിലാക്കി. എന്നാൽ ശുഹദാക്കളുടെയും ഔലിയാക്കളുടെയും ശരീരം മണ്ണ് തിന്നുമോ എന്ന വിഷയത്തിൽ തിരു നബിയുടെ വചനങ്ങളായി തെളിവുകൾ കാണുന്നില്ലെങ്കിലും  ശരീരം ജീർണ്ണിക്കാതെ കിടന്നതായുള്ള റിപ്പോർട്ടുകൾ ചില അസറുകളിൽ  സ്വഹീഹായി വന്നിട്ടുണ്ട്.ജീർണ്ണിക്കുകയില്ല എന്ന സ്ഥിരപ്പെട്ടിട്ടുണ്ട് എന്ന്    ഇമാം ഖുർതുബി അഭിപ്രായപ്പെട്ടതായും നാം മനസ്സിലാക്കി.
 

MODULE 05

ഇമാം ഖുർതുബി റഹിമഹുല്ലാഹിയുടെ തദ്‌കിറ എന്ന കിതാബ് തുടരുന്നു :

.........................
قال المؤلف رضي الله عنه: وهكذا حكم من تقدمنا من الأمم ممن قتل شهيداً في سبيل الله أو قتل على الحق كأنبيائهم

وفي الترمذي في قصة أصحاب الأخدود: [أن الغلام الذي قتله الملك دفن] ، قال: فيذكر أنه أخرج في زمن عمر بن الخطاب وأصبعه على صدغه كما وضعها حين قتل
قال حديث حسن غريب

ആശയ സംഗ്രഹം : ഇമാം ഖുർതുബി തുടരുന്നു : 
ഉമർ ബ്നുൽ ഖത്താബ് റദിയള്ളാഹു അന്ഹുവിന്റെ ഭരണ കാലത്തു പ്രസ്തുത ഖബർ കുഴിക്കപ്പെട്ടപ്പോൾ ആ ബാലൻ വധിക്കപ്പെട്ട സമയത്തു വച്ചിരുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ കൈ അദ്ദേഹത്തിന്റെ ചെന്നിയിൽ വച്ച അവസ്ഥയിൽ കാണപ്പെട്ടു എന്ന് പറയപ്പെടുന്നു.

 സുനനു തിർമുദിയിൽ വന്ന ഹദീസ് പൂർണ്ണ രൂപത്തിൽ  അടുത്ത മോഡ്യൂളിൽ ചേർക്കുന്നു : 


MODULE 06

സുനനു തിർമുദി
سنن الترمذي

كتاب تفسير القرآن

باب ومن سورة البروج

حَدَّثَنَا مَحْمُودُ بْنُ غَيْلاَنَ، وَعَبْدُ بْنُ حُمَيْدٍ، - الْمَعْنَى وَاحِدٌ قَالاَ حَدَّثَنَا عَبْدُ الرَّزَّاقِ، عَنْ مَعْمَرٍ، عَنْ ثَابِتٍ الْبُنَانِيِّ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى، عَنْ صُهَيْبٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا صَلَّى الْعَصْرَ هَمَسَ - وَالْهَمْسُ فِي قَوْلِ بَعْضِهِمْ تَحَرُّكُ شَفَتَيْهِ كَأَنَّهُ يَتَكَلَّمُ فَقِيلَ لَهُ إِنَّكَ يَا رَسُولَ اللَّهِ إِذَا صَلَّيْتَ الْعَصْرَ هَمَسْتَ قَالَ ‏.‏ ‏"‏ إِنَّ نَبِيًّا مِنَ الأَنْبِيَاءِ كَانَ أُعْجِبَ بِأُمَّتِهِ فَقَالَ مَنْ يَقُولُ لِهَؤُلاَءِ فَأَوْحَى اللَّهُ إِلَيْهِ أَنْ خَيِّرْهُمْ بَيْنَ أَنْ أَنْتَقِمَ مِنْهُمْ وَبَيْنَ أَنْ أُسَلِّطَ عَلَيْهِمْ عَدُوَّهُمْ فَاخْتَارَ النِّقْمَةَ فَسَلَّطَ عَلَيْهِمُ الْمَوْتَ فَمَاتَ مِنْهُمْ فِي يَوْمٍ سَبْعُونَ أَلْفًا ‏"‏ ‏.‏ 
ആശയ സംഗ്രഹം : സുഹൈബ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :ഒരിക്കൽ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അസ്ർ നിസ്‌കാരത്തിന് ശേഷം എന്തോ പറയാനെന്ന ഭാവത്തിൽ ചുണ്ടനക്കി.അപ്പോൾ എന്താണ് അതിന്റെ കാരണമെന്ന് സ്വഹാബാക്കൾ ആരാഞ്ഞു. തിരു നബി പ്രതിവചിച്ചു : നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന  ഒരു സമൂഹത്തിൽ ഒരു നബി തന്റെ ജനതയുടെ കാര്യത്തിൽ ആശ്ചര്യപ്പെടുകയും അവരെ ജയിക്കാൻ ആർക്കു കഴിയും എന്ന് പ്രസ്താവിക്കുകയും ചെയ്തു.പ്രസ്തുത ജനതയിൽ, ശത്രുവിനെ പ്രതിരോധിക്കൽ, ശിക്ഷ ഏറ്റു വാങ്ങൽ  എന്നീ  രണ്ടു കാര്യങ്ങളിൽ ഒരു തെരഞ്ഞെടുപ്പ് നടത്താൻ അല്ലാഹു ആ നബിയ്ക്ക്  ദിവ്യബോധനം നൽകുകയും അവർ ശിക്ഷ ഏറ്റു വാങ്ങൽ തെരഞ്ഞെടുക്കുകയും  ചെയ്തു.അങ്ങിനെ  അവരിൽ എഴുപതിനായിരം  പേര് ഒരു ദിവസം മരിച്ചു. തുടർന്ന് തിരു നബി മറ്റൊരു ഹദീസ് പറഞ്ഞു :
 പ്രസ്തുത ഹദീസ് അടുത്ത മോഡ്യൂളിൽ ചേർക്കുന്നു .

MODULE 07

قَالَ وَكَانَ إِذَا حَدَّثَ بِهَذَا الْحَدِيثِ حَدَّثَ بِهَذَا الْحَدِيثِ الآخَرِ ‏.‏ قَالَ ‏"‏ كَانَ مَلِكٌ مِنَ الْمُلُوكِ وَكَانَ لِذَلِكَ الْمَلِكِ كَاهِنٌ يَكْهَنُ لَهُ فَقَالَ الْكَاهِنُ انْظُرُوا لِيَ غُلاَمًا فَهِمًا أَوْ قَالَ فَطِنًا لَقِنًا فَأُعَلِّمُهُ عِلْمِي هَذَا فَإِنِّي أَخَافُ أَنْ أَمُوتَ فَيَنْقَطِعَ مِنْكُمْ هَذَا الْعِلْمُ وَلاَ يَكُونُ فِيكُمْ مَنْ يَعْلَمُهُ ‏.‏ قَالَ فَنَظَرُوا لَهُ عَلَى مَا وَصَفَ فَأَمَرَهُ أَنْ يَحْضُرَ ذَلِكَ الْكَاهِنَ وَأَنْ يَخْتَلِفَ إِلَيْهِ فَجَعَلَ يَخْتَلِفُ إِلَيْهِ وَكَانَ عَلَى طَرِيقِ الْغُلاَمِ رَاهِبٌ فِي صَوْمَعَةٍ ‏"‏ ‏.‏ قَالَ مَعْمَرٌ أَحْسِبُ أَنَّ أَصْحَابَ الصَّوَامِعِ كَانُوا يَوْمَئِذٍ مُسْلِمِينَ قَالَ ‏"‏ فَجَعَلَ الْغُلاَمُ يَسْأَلُ ذَلِكَ الرَّاهِبَ كُلَّمَا مَرَّ بِهِ فَلَمْ يَزَلْ بِهِ حَتَّى أَخْبَرَهُ فَقَالَ إِنَّمَا أَعْبُدُ اللَّهَ ‏"‏ ‏.‏ قَالَ ‏"‏ فَجَعَلَ الْغُلاَمُ يَمْكُثُ عِنْدَ الرَّاهِبِ وَيُبْطِئُ عَلَى الْكَاهِنِ فَأَرْسَلَ الْكَاهِنُ إِلَى أَهْلِ الْغُلاَمِ إِنَّهُ لاَ يَكَادُ يَحْضُرُنِي فَأَخْبَرَ الْغُلاَمُ الرَّاهِبَ بِذَلِكَ فَقَالَ لَهُ الرَّاهِبُ إِذَا قَالَ لَكَ الْكَاهِنُ أَيْنَ كُنْتَ فَقُلْ عِنْدَ أَهْلِي ‏.‏ وَإِذَا قَالَ لَكَ أَهْلُكَ أَيْنَ كُنْتَ فَأَخِبِرْهُمْ أَنَّكَ كُنْتَ عِنْدَ الْكَاهِنِ ‏"‏ ‏.‏ قَالَ ‏"‏ فَبَيْنَمَا الْغُلاَمُ عَلَى ذَلِكَ إِذْ مَرَّ بِجَمَاعَةٍ مِنَ النَّاسِ كَثِيرٍ قَدْ حَبَسَتْهُمْ دَابَّةٌ ‏"‏ ‏.‏ فَقَالَ بَعْضُهُمْ إِنَّ تِلْكَ الدَّابَّةَ كَانَتْ أَسَدًا قَالَ ‏"‏ فَأَخَذَ الْغُلاَمُ حَجَرًا قَالَ اللَّهُمَّ إِنْ كَانَ مَا يَقُولُ الرَّاهِبُ حَقًّا فَأَسْأَلُكَ أَنْ أَقْتُلَهَا ‏.‏ قَالَ ثُمَّ رَمَى فَقَتَلَ الدَّابَّةَ ‏.‏ فَقَالَ النَّاسُ مَنْ قَتَلَهَا قَالُوا الْغُلاَمُ فَفَزِعَ النَّاسُ وَقَالُوا لَقَدْ عَلِمَ هَذَا الْغُلاَمُ عِلْمًا لَمْ يَعْلَمْهُ أَحَدٌ ‏.‏ قَالَ فَسَمِعَ بِهِ أَعْمَى فَقَالَ لَهُ إِنْ أَنْتَ رَدَدْتَ بَصَرِي فَلَكَ كَذَا وَكَذَا ‏.‏ قَالَ لَهُ لاَ أُرِيدُ مِنْكَ هَذَا وَلَكِنْ أَرَأَيْتَ إِنْ رَجَعَ إِلَيْكَ بَصَرُكَ أَتُؤْمِنُ بِالَّذِي رَدَّهُ عَلَيْكَ قَالَ نَعَمْ ‏.‏ قَالَ فَدَعَا اللَّهَ فَرَدَّ عَلَيْهِ بَصَرَهُ فَآمَنَ الأَعْمَى فَبَلَغَ الْمَلِكَ أَمْرُهُمْ فَبَعَثَ إِلَيْهِمْ فَأُتِيَ بِهِمْ فَقَالَ لأَقْتُلَنَّ كُلَّ وَاحِدٍ مِنْكُمْ قِتْلَةً لاَ أَقْتُلُ بِهَا صَاحِبَهُ فَأَمَرَ بِالرَّاهِبِ وَالرَّجُلِ الَّذِي كَانَ أَعْمَى فَوَضَعَ الْمِنْشَارَ عَلَى مَفْرِقِ أَحَدِهِمَا فَقَتَلَهُ وَقَتَلَ الآخَرَ بِقِتْلَةٍ أُخْرَى ‏.‏ ثُمَّ أَمَرَ بِالْغُلاَمِ فَقَالَ انْطَلِقُوا بِهِ إِلَى جَبَلِ كَذَا وَكَذَا فَأَلْقُوهُ مِنْ رَأْسِهِ فَانْطَلَقُوا بِهِ إِلَى ذَلِكَ الْجَبَلِ فَلَمَّا انْتَهَوْا بِهِ إِلَى ذَلِكَ الْمَكَانِ الَّذِي أَرَادُوا أَنْ يُلْقُوهُ مِنْهُ جَعَلُوا يَتَهَافَتُونَ مِنْ ذَلِكَ الْجَبَلِ وَيَتَرَدَّوْنَ حَتَّى لَمْ يَبْقَ مِنْهُمْ إِلاَّ الْغُلاَمُ ‏"‏ ‏.‏ قَالَ ‏"‏ ثُمَّ رَجَعَ فَأَمَرَ بِهِ الْمَلِكُ أَنْ يَنْطَلِقُوا بِهِ إِلَى الْبَحْرِ فَيُلْقُونَهُ فِيهِ فَانْطُلِقَ بِهِ إِلَى الْبَحْرِ فَغَرَّقَ اللَّهُ الَّذِينَ كَانُوا مَعَهُ وَأَنْجَاهُ فَقَالَ الْغُلاَمُ لِلْمَلِكِ إِنَّكَ لاَ تَقْتُلُنِي حَتَّى تَصْلُبَنِي وَتَرْمِيَنِي وَتَقُولَ إِذَا رَمَيْتَنِي بِسْمِ اللَّهِ رَبِّ هَذَا الْغُلاَمِ ‏.‏ قَالَ فَأَمَرَ بِهِ فَصُلِبَ ثُمَّ رَمَاهُ فَقَالَ بِسْمِ اللَّهِ رَبِّ هَذَا الْغُلاَمِ ‏.‏ قَالَ فَوَضَعَ الْغُلاَمُ يَدَهُ عَلَى صُدْغِهِ حِينَ رُمِيَ ثُمَّ مَاتَ ‏.‏ فَقَالَ أُنَاسٌ لَقَدْ عَلِمَ هَذَا الْغُلاَمُ عِلْمًا مَا عَلِمَهُ أَحَدٌ فَإِنَّا نُؤْمِنُ بِرَبِّ هَذَا الْغُلاَمِ ‏.‏ قَالَ فَقِيلَ لِلْمَلِكِ أَجَزِعْتَ أَنْ خَالَفَكَ ثَلاَثَةٌ فَهَذَا الْعَالَمُ كُلُّهُمْ قَدْ خَالَفُوكَ ‏.‏ قَالَ فَخَدَّ أُخْدُودًا ثُمَّ أَلْقَى فِيهَا الْحَطَبَ وَالنَّارَ ثُمَّ جَمَعَ النَّاسَ فَقَالَ مَنْ رَجَعَ عَنْ دِينِهِ تَرَكْنَاهُ وَمَنْ لَمْ يَرْجِعْ أَلْقَيْنَاهُ فِي هَذِهِ النَّارِ فَجَعَلَ يُلْقِيهِمْ فِي تِلْكَ الأُخْدُودِ ‏.‏ قَالَ يَقُولُ اللَّهُ تَعَالَى ‏:‏ ‏(‏قتِلَ أَصْحَابُ الأُخْدُودِ * النَّارِ ذَاتِ الْوَقُودِ ‏)‏ حَتَّى بَلَغَ ‏:‏ ‏(‏العَزِيزِ الْحَمِيدِ ‏)‏ ‏"‏ ‏.‏ قَالَ ‏"‏ فَأَمَّا الْغُلاَمُ فَإِنَّهُ دُفِنَ ‏"‏ ‏.‏ قَالَ فَيُذْكَرُ أَنَّهُ أُخْرِجَ فِي زَمَنِ عُمَرَ بْنِ الْخَطَّابِ وَأُصْبُعُهُ عَلَى صُدْغِهِ كَمَا وَضَعَهَا حِينَ قُتِلَ ‏.‏ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ غَرِيبٌ ‏.‏
ആശയ സംഗ്രഹം :
സുഹൈബ് റദിയല്ലാഹു അന്ഹു തുടരുന്നു : ശേഷം  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം
മറ്റൊരു ഹദീസ് പറഞ്ഞു :

 ഒരു രാജാവിന് ഒരു ജ്യോത്സ്യൻ ഉണ്ടായിരുന്നു.അങ്ങിനെ ഒരിക്കൽ ജ്യോത്സ്യൻ രാജാവിനോട് പറഞ്ഞു: പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ള ബുദ്ധിമാനായ ഒരു കുട്ടിയെ എനിയ്ക്കു വിട്ടു തരണം .ഞാൻ മരിച്ചു പോയാൽ എന്റെ ജ്യോത്സ്യപ്പണിയിലുള്ള ഈ അറിവ് നിങ്ങൾക്ക് നഷ്ടമാവുമെന്നു ഞാൻ കരുതുന്നു. അതിനാൽ എനിയ്ക്കു, ഞാൻ മരിക്കുന്നതിന് മുമ്പേ  ആ കുട്ടിയെ അത് പഠിപ്പിക്കാമല്ലോ എന്ന് കരുതിയാണ്. അങ്ങിനെ അവർ അദ്ദേഹം പറഞ്ഞ വിശേഷണങ്ങൾ ഒത്ത ഒരു കുട്ടിയെ അന്വേഷിച്ചു കണ്ടെത്തുകയും ജ്യോത്സ്യപ്പണിക്കാരന്റെ അടുത്ത് ജ്യോതിഷം അഭ്യസിക്കുന്നതിനു ആ ബാലനെ നിയോഗിക്കുകയും ചെയ്തു .അങ്ങിനെ ബാലൻ പതിവായി ജ്യോതിഷം അഭ്യസിക്കാൻ കാഹിനിന്റെ ( ജ്യോതിഷിയുടെ ) അടുത്ത് പോയി തുടങ്ങി.ബാലൻ പോകുന്ന വഴിയിൽ ഒരു മഠത്തിൽ ഒരു സന്യാസിയുണ്ടായിരുന്നു. ( ഈ ഹദീസിന്റെ ഉപ നിവേദകൻ മഅമർ പ്രസ്താവിക്കുന്നു  : അക്കാലത്തു പ്രസ്തുത മഠത്തിലെ ആളുകൾ അല്ലാഹുവിനു കീഴ്പ്പെട്ടു ജീവിക്കുന്നവരായിരുന്നു എന്ന് ഞാൻ കരുതുന്നു ) - തിരു നബി തുടരുന്നു : ആ ബാലൻ പോകുന്ന വഴി എന്നും ആ സന്യാസിയെ കാണുകയും സന്യാസിയോട് ചോദ്യങ്ങൾ ചോദിക്കുകയും അറിവ് സമ്പാദിക്കുകയും ചെയ്യുന്നത് പതിവാക്കി.അദ്ദേഹം പറഞ്ഞു : ഞാൻ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു.ക്രമേണ ബാലൻ കൂടുതൽ സമയം സന്യാസിയുടെ അടുത്ത് ചെലവഴിക്കുകയും ജ്യോതിഷിയുടെ അടുത്ത് പഠനത്തിന് എത്താൻ വൈകുകയും ചെയ്യാൻ തുടങ്ങി.ബാലൻ പഠനത്തിന് എത്തുന്നില്ല എന്ന വിവരം ബാലന്റെ വീട്ടുകാരെ ജ്യോതിഷി  അറിയിച്ചു.ഈ വിവരം ബാലൻ സന്യാസിയെ അറിയിച്ചപ്പോൾ സന്യാസി ഇപ്രകാരം പ്രതിവിധി നിർദേശിച്ചു :  ''ജ്യോതിഷി നീ എവിടെയായിരുന്നു എന്ന് അന്വേഷിക്കുമ്പോൾ  വീട്ടിലായിരുന്നു എന്നും വീട്ടുകാർ നീ എവിടെയായിരുന്നു എന്ന് ചോദിക്കുമ്പോൾ ജ്യോതിഷിയുടെ അടുത്തായിരുന്നു എന്നും മറുപടി പറഞ്ഞേക്കുക".  ഒരു ദിവസം ഒരു വന്യ മൃഗത്തിനാൽ വലയം ചെയ്യപ്പെട്ട ഒരു സമൂഹത്തിനു അരികിലൂടെ ബാലൻ സഞ്ചരിക്കുകയായിരുന്നു .ചിലർ അതൊരു സിംഹമാണെന്നു പറയുന്ന്നുണ്ടായിരുന്നു.ബാലൻ ഒരു കല്ലെടുക്കുകയും ഇപ്രകാരം പറഞ്ഞു കൊണ്ട് അതിനെ എറിയുകയും ചെയ്തു : ' അല്ലാഹുവേ .... സന്യാസി പറയുന്നതാണ് സത്യമെങ്കിൽ എനിയ്ക്കു ഇതിനെ കൊല്ലാൻ നീ സാധിപ്പിക്കണേ '' .അങ്ങിനെ എറിഞ്ഞപ്പോൾ  ആ മൃഗം ചത്തു.ജനങ്ങൾ ചോദിച്ചു : ആരാണ് അതിനെ കൊന്നത്‌? പ്രസ്തുത ബാലനാണ് കൊന്നത് എന്ന് ചിലയാളുകൾ മറുപടി നൽകി .അതോടെ ജനങ്ങൾ  ചകിതരായി . അവർ പറഞ്ഞു : ആർക്കും അറിയാത്ത ചില കാര്യങ്ങൾ ഈ ബാലന് അറിയാം. അപ്പോൾ അന്ധനായ ഒരു വ്യക്തി പറഞ്ഞു : എനിയ്ക്കു താങ്കൾ കാഴ്ച ശക്തി തിരിച്ചു നൽകിയാൽ താങ്കൾക്കു ഞാൻ ഇന്നാലിന്നതൊക്കെ നൽകാം. ബാലൻ പറഞ്ഞു : എനിയ്ക്കു അതൊന്നും ആവശ്യമില്ല .താങ്കൾക്കു അവൻ ( അല്ലാഹു ) കാഴ്ച ശക്തി തിരിച്ചു നൽകിയാൽ താങ്കൾക്കു കാഴ്ച ശക്തി തിരികെ നല്കിയവനിൽ താങ്കൾ വിശ്വസിക്കുമോ ? അന്ധൻ പറഞ്ഞു : അതെ .അങ്ങിനെ ബാലൻ അല്ലാഹുവിനോട് ദുആ ചെയ്യുകയും അന്ധന് അല്ലാഹു കാഴ്ച ശക്തി തിരികെ നൽകുകയും ചെയ്തു.അപ്പോൾ അന്ധൻ സത്യവിശ്വാസം സ്വീകരിച്ചു.ഈ വിവരം രാജാവിന്റെ ചെവിയിലെത്തി.എല്ലാവരെയും ഹാജരാക്കാൻ രാജാവ് ആളെ അയച്ചു.അങ്ങിനെ അവരെല്ലാവരും രാജാവിന് മുമ്പിൽ ഹാജരാക്കപ്പെട്ടു.രാജാവ് പ്രഖ്യാപിച്ചു : നിങ്ങളെ ഓരോരുത്തരെയും ഞാൻ വധിക്കും .ഓരോരുത്തരെയും വധിക്കുന്നത് തന്റെ കൂട്ടുകാരനെ വധിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ രൂപത്തിലായിരിക്കും.സന്യാസിയും അന്ധനും  ഹാജരാക്കപ്പെട്ടു.രാജാവ് അതിൽ ഒരാളുടെ തലയിൽ ഒരു  ഈർച്ച വാൾ കൊണ്ട് കീറി അദ്ദേഹത്തെ കൊലപ്പെടുത്തി . മറ്റെയാളെ മറ്റൊരു വിധത്തിലും വധിച്ചു. പിന്നീട് രാജാവ് ബാലന്റെ കാര്യത്തിൽ ഇപ്രകാരം ഉത്തരവിട്ടു : നിങ്ങൾ ഇവനെയും കൊണ്ട് ഇന്നാലിന്ന പർവതത്തിന്റെ കൊടുമുടിയിൽ പോവണം.ശേഷം കൊടുമുടിയിൽ നിന്ന് ഇവനെ താഴേയ്ക്ക് വലിച്ചെറിയണം.അവർ ബാലനെയും കൊണ്ട് അവനെ താഴേയ്ക്ക് എറിയാൻ ഉദ്ദേശിച്ച പര്വതത്തിലെ സ്ഥാനത്തു എത്തിയപ്പോൾ പർവതം അവരെയും കൊണ്ട് പ്രകമ്പനം കൊള്ളുകയും ബാലൻ അല്ലാത്തവർ എല്ലാം താഴേയ്ക്ക് വീഴുകയും ചെയ്തു.ബാലൻ രാജാവിന്റെ അടുത്തേക്ക് തിരിച്ചു ചെന്നു. തുടർന്ന് ബാലനെ കടലിൽ കൊണ്ട് പോയി ഇടാൻ രാജാവ് കല്പിച്ചതു പ്രകാരം ബാലനെയും കൊണ്ട് ആളുകൾ കടലിൽ  പോയെങ്കിലും , കൊണ്ട് പോയവരെ അല്ലാഹു കടലിൽ മുക്കിക്കൊല്ലുകയും ബാലനെ രക്ഷപ്പെടുത്തുകയുമാണ് ചെയ്തത്.
തുടർന്ന് ബാലൻ രാജാവിനോട് പറഞ്ഞു : ഒരു മരത്തിൽ എന്നെ കെട്ടിയിട്ടു എനിയ്ക്കു നേരെ 
 بِسْمِ اللَّهِ رَبِّ هَذَا الْغُلاَمِ 
''ഈ ബാലന്റെ നാഥനായ അല്ലാഹുവിന്റെ നാമത്തിൽ'' എന്ന് ഉച്ചരിച്ചു കൊണ്ട് അമ്പെയ്താൽ അല്ലാതെ താങ്കൾക്കു എന്നെ വധിക്കാൻ സാധിക്കില്ല.രാജാവ് അപ്രകാരം ചെയ്തു .അമ്പെയ്‌യപ്പെട്ടപ്പോൾ ബാലൻ അദ്ദേഹത്തിന്റെ കൈ അദ്ദേഹത്തിന്റെ ചെന്നിയിൽ വച്ചിരുന്നു.അങ്ങിനെ ബാലൻ മരിച്ചു. ജനങ്ങൾ പ്രഖ്യാപിച്ചു : ഒരാൾക്കും അറിയാത്ത അറിവ് ഈ ബാലനുണ്ട്.ഞങ്ങൾ ഈ ബാലന്റെ നാഥനിൽ /അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. അപ്പോൾ രാജാവിനോട് ആരോ പറഞ്ഞു : ഈ മൂന്നു പേരുടെ വിശ്വാസമല്ലേ താങ്കളെ ആശങ്കയിൽ ആഴ്ത്തിയിരുന്നത് ? ഇപ്പോൾ ഈ ലോകം മുഴുവൻ താങ്കൾക്കു എതിരായി .അപ്പോൾ രാജാവ് കുറെ കിടങ്ങുകൾ കുഴിക്കുകയും അതിൽ വിറകു നിറച്ചു കത്തിക്കുകയും ചെയ്തു. ശേഷം മുഴുവൻ ജനങ്ങളെയും സമ്മേളിപ്പിച്ചു ഇപ്രകാരം ആക്രോശിച്ചു : ഈ ബാലന്റെ മതം ആര് ഉപേക്ഷിക്കുന്നോ നാം അവരെ വെറുതെ വിടും . ഉപേക്ഷിക്കാൻ സന്നദ്ധരാവാത്തവരെ നാം ഈ അഗ്നിയിൽ എറിയും.അങ്ങിനെ സത്യ വിശ്വാസികളായ ആ ജനങ്ങളെ അയാൾ തീയിൽ എറിയാൻ തുടങ്ങി . അവരെ സംബന്ധിച്ചാണ് അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞത് 
قُتِلَ أَصْحَابُ الْأُخْدُودِ
ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ ( കിടങ്ങു കുഴിച്ചു സത്യ വിശാസികളെ ചുട്ടു കൊന്നവർ) നശിച്ചിരിക്കുന്നു.
النَّارِ ذَاتِ الْوَقُودِ
അതായത്‌ വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.
إِذْ هُمْ عَلَيْهَا قُعُودٌ
അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.
وَهُمْ عَلَى مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ
സത്യവിശ്വാസികളെക്കൊണ്ട്‌ തങ്ങള്‍ ചെയ്യുന്നതിന്‌ അവര്‍ ദൃക്‌സാക്ഷികളായിരുന്നു.
وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ
പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത്‌ മാത്രമായിരുന്നു അവരുടെ ( സത്യവിശ്വാസികളുടെ ) മേല്‍ അവര്‍ ( മര്‍ദ്ദകര്‍ ) ചുമത്തിയ കുറ്റം.
( പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 085 ബുറൂജ് 4-8 സൂക്തങ്ങൾ )
 ഹദീസ് തുടരുന്നു : ആ ബാലൻ മറമാടപ്പെട്ടു.

 ( ഹദീസ് റിപ്പോർട്ടർ  തുടന്ന് പറയുന്നു ) :
ഉമർ ബ്നുൽ ഖത്താബ് റദിയള്ളാഹു അന്ഹുവിന്റെ ഭരണ കാലത്തു പ്രസ്തുത ഖബർ കുഴിക്കപ്പെട്ടപ്പോൾ ആ ബാലൻ വധിക്കപ്പെട്ട സമയത്തു വച്ചിരുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ കൈ ചെന്നിയിൽ വച്ച അവസ്ഥയിൽ കാണപ്പെട്ടു എന്ന് പറയപ്പെടുന്നു.

ഈ ഹദീസ് ഹസൻ ഗരീബ് ആണെന്ന് ഇമാം തിർമുദി പറഞ്ഞിരിക്കുന്നു.


___________________

MODULE 08

ഈ ഹദീസിന്റെ ശറഹിന്റെ അവസാന ഭാഗത്തു  തുഹ്ഫത്തുൽ അഹ്‌വദിയിൽ വന്ന വിവരണം  കാണുക :
تحفة الأحوذي
محمد بن عبد الرحمن بن عبد الرحيم المباركفوري
.........................
 قَالَ فَيُذْكَرُ أَنَّهُ أُخْرِجَ فِي زَمَنِ عُمَرَ بْنِ الْخَطَّابِ إِلَخْ ) قَالَ ابْنُ إِسْحَاقَ : وَحَدَّثَنِي عَبْدُ اللَّهِ بْنُ أَبِي بَكْرِ بْنِ مُحَمَّدِ بْنِ عَمْرِو بْنِ حَزْمٍ أَنَّهُ حَدَّثَ أَنَّ رَجُلًا مِنْ أَهْلِ نَجْرَانَ كَانَ زَمَانَ عُمَرَ بْنِ الْخَطَّابِ حَفَرَ خُرْبَةً مِنْ خُرَبِ نَجْرَانَ لِبَعْضِ حَاجَتِهِ فَوُجِدَ عَبْدُ اللَّهِ بْنُ التَّامِرِ تَحْتَ دَفْنٍ فِيهَا قَاعِدًا وَاضِعًا يَدَهُ عَلَى ضَرْبَةٍ فِي رَأْسِهِ مُمْسِكًا عَلَيْهَا بِيَدِهِ فَإِذَا أُخِذَتْ يَدُهُ عَنْهَا انْبَعَثَ دَمًا وَإِذَا أُرْسِلَتْ يَدُهُ رُدَّتْ عَلَيْهَا فَأَمْسَكَتْ دَمَهَا وَفِي يَدِهِ خَاتَمٌ مَكْتُوبٌ فِيهِ رَبِّي اللَّهُ ، فَكَتَبَ فِيهِ إِلَى عُمَرَ بْنِ الْخَطَّابِ يُخْبِرُهُ بِأَمْرِهِ فَكَتَبَ عُمَرُ إِلَيْهِمْ أَنْ أَقِرُّوهُ عَلَى حَالِهِ وَرُدُّوا عَلَيْهِ الَّذِي كَانَ عَلَيْهِ فَفَعَلُوا . قَوْلُهُ : ( هَذَا حَدِيثٌ حَسَنٌ غَرِيبٌ ) وَأَخْرَجَهُ أَحْمَدُ وَمُسْلِمٌ وَالنَّسَائِيُّ وَلَمْ يَذْكُرُوا الْحَدِيثَ الْأَوَّلَ مِنْهُ  

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=56&ID=6449

ഇമാം ഖുർതുബിയുടെ തദ്‌കിറ തുടരുന്നു  :
وقصة الأخدود: مخرجه في صحيح مسلم، وكانوا بنجران في الفترة بين عيسى ومحمد صلى الله عليه وسلم، وقد ذكرناها مستوفاه في [البروج] في كتاب الجامع لأحكام القرآن والمبين لما تضمن من السنة وآي الفرقان
 ആശയ സംഗ്രഹം : കിടങ്ങുകാരുടെ ചരിത്രം സ്വഹീഹ് മുസ്ലിമിലും വന്നിട്ടുണ്ട്.ഈസാ അലൈഹിസ്സലാമിന്റെയും മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെയും ഇടയ്ക്കു ഉണ്ടായിരുന്ന ഒരു സമൂഹമായിരുന്നു അവർ .സൂറത്തുൽ ബുറൂജിന്റെ തഫ്സീറിൽ നാം ഇക്കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്.

http://shamela.ws/browse.php/book-21536#page-335
___________________

FOR ADDITIONAL READING : 

 Thafsir Ibnu Kathir

http://library.islamweb.net/newlibrary/display_book.php?idfrom=1944&idto=1945&bk_no=49&ID=2030

Thafsir Qurthubi

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&surano=85&ayano=4

Sahihu Muslim

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=1&bookhad=5327

No comments:

Post a Comment