30.11.2016
AL BAQARAH 3
RAZI CONTD
ഈ ആയത്തിൽ ഗൈബിൽ വിശ്വസിക്കുന്ന എന്നതിന്റെ ഒരു വിശദീകരണം നാം കഴിഞ്ഞ തഫ്സീർ സെഷനിൽ മനസ്സിലാക്കി. മുസ്ലിംകളുടെ മുമ്പിൽ വച്ച് വിശ്വാസം അഭിനയിക്കുകയും അവരുടെ അഭാവത്തിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന കപട വിശ്വാസികളിൽ നിന്നും വ്യത്യസ്തമായി സാന്നിധ്യത്തിലും അസാന്നിധ്യത്തിലും വിശ്വസിക്കുന്നവർ എന്നാണു ആ ആശയം.എന്നാൽ ഭൂരിഭാഗം മുഫസ്സിറുകളും നിരീക്ഷിച്ചിരിക്കുന്നതു ഇവിടെ പറയുന്ന ഗൈബ് എന്നാൽ ഇന്ദ്രിയങ്ങൾക്ക് പ്രാപ്യമാകുന്നതിനു അപ്പുറമുള്ള കാര്യങ്ങളാണ് എന്നതാണ്. ഗൈബിൽ വിശ്വസിക്കുന്ന എന്നതിന്റെ അർത്ഥം വരാനിരിക്കുന്ന വാഗ്‌ദത്ത മഹ്‌ദിയിൽ വിശ്വസിക്കുക എന്നാണെന്നു ചില ഷിയാക്കൾക്കു അഭിപ്രായമുണ്ടെകിലും,ഗൈബിലുള്ള വിശ്വാസം എന്നാൽ മഹ്‌ദിയിലുള്ള വിശ്വാസമാണ് എന്ന് പ്രത്യേകമാക്കൽ സത്യ വിരുദ്ധമാണ്.
MODULE 01/30.11.2016
وَالثَّانِي : وَهُوَ قَوْلُ جُمْهُورِ الْمُفَسِّرِينَ أَنَّ الْغَيْبَ هُوَ الَّذِي يَكُونُ غَائِبًا عَنِ الْحَاسَّةِ
.......................
فَالْمُرَادُ مِنْ هَذِهِ الْآيَةِ مَدْحُ الْمُتَّقِينَ بِأَنَّهُمْ يُؤْمِنُونَ بِالْغَيْبِ الَّذِي دَلَّ عَلَيْهِ دَلِيلٌ بِأَنْ يَتَفَكَّرُوا وَيَسْتَدِلُّوا فَيُؤْمِنُوا بِهِ ، وَعَلَى هَذَا يَدْخُلُ فِيهِ الْعِلْمُ بِاللَّهِ تَعَالَى وَبِصِفَاتِهِ وَالْعِلْمُ بِالْآخِرَةِ وَالْعِلْمُ بِالنُّبُوَّةِ وَالْعِلْمُ بِالْأَحْكَامِ وَبِالشَّرَائِعِ،
.......................
ആശയ സംഗ്രഹം:ഗൈബ് എന്നാൽ ഇന്ദ്രിയങ്ങൾക്ക് പ്രാപ്യമാകുന്നതിനു അപ്പുറമുള്ള കാര്യങ്ങളാണ് എന്നതാണ് രണ്ടാമത്തെ വീക്ഷണം;ഇതാണ് ഭൂരിപക്ഷ മതവും.അപ്പോൾ ഈ ആയത്തിലൂടെ , ചിന്തിച്ചും തെളിവ് മനസ്സിലാക്കിയും ഗൈബിയ്യായ/അഭൗതികമായ കാര്യങ്ങളിൽ വിശ്വസിക്കുന്ന മുഅമിനുകളെ/സത്യ വിശ്വാസികളെ അല്ലാഹു പ്രശംസിക്കുകയാണ്.അല്ലാഹു തആലായെയുംഅവന്റെ വിശേഷണങ്ങളെയും കുറിച്ചും ആഖിറത്തിനെ/പരലോകത്തെ കുറിച്ചും പ്രവാചകത്വത്തെ/നുബുവ്വത്തിനെ കുറിച്ചും വിധികളെ കുറിച്ചും നിയമ വ്യവസ്ഥകളെ കുറിച്ചും എല്ലാമുള്ള അറിവ് ഇതിൽ ഉൾപ്പെടും.
( الْمَسْأَلَةُ الْخَامِسَةُ )
: قَالَ بَعْضُ الشِّيعَةِ : الْمُرَادُ بِالْغَيْبِ الْمَهْدِيُّ الْمُنْتَظَرُ الَّذِي وَعَدَ اللَّهُ تَعَالَى بِهِ فِي الْقُرْآنِ وَالْخَبَرِ ، أَمَّا الْقُرْآنُ فَقَوْلُهُ : ( وَعَدَ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِنْ قَبْلِهِمْ ) [النُّورِ : 55] وَأَمَّا الْخَبَرُ فَقَوْلُهُ عَلَيْهِ السَّلَامُ : " لَوْ لَمْ يَبْقَ مِنَ الدُّنْيَا إِلَّا يَوْمٌ وَاحِدٌ لَطَوَّلَ اللَّهُ ذَلِكَ الْيَوْمَ حَتَّى يَخْرُجَ رَجُلٌ مِنْ أَهْلِ بَيْتِي ، يُوَاطِئُ اسْمُهُ اسْمِي وَكُنْيَتُهُ كُنْيَتِي ، يَمْلَأُ الْأَرْضَ عَدْلًا وَقِسْطًا كَمَا مُلِئَتْ جَوْرًا وَظُلْمًا " وَاعْلَمْ أَنَّ تَخْصِيصَ الْمُطْلَقِ مِنْ غَيْرِ الدَّلِيلِ بَاطِلٌ
ആശയ സംഗ്രഹം:ഗൈബ് എന്നാൽ ഖുർആനിലും ഹദീസിലും വാഗ്ദാനം ചെയ്യപ്പെട്ട മഹ്ദി ആണെന്നാണ് ചില ഷീഇകളുടെ/ശിയാക്കളുടെ വാദം.സൂറതുന്നൂരിലെ 55 - ആം ആയത്തും നബിയുടെ താഴെ ചേർത്ത ഹദീസും മഹ്ദിയുടെ ആഗമനത്തിനു തെളിവായി ഉദ്ധരിക്കപ്പെടുന്നു. ( കുറിപ്പ്: മഹ്ദിയുടെ ആഗമനം സംബന്ധിച്ച് സ്വഹീഹായ ഹദീസുകൾ വന്നിട്ടുള്ളതിനാൽ മഹ്ദിയുടെ ആഗമനത്തെ വിശ്വസിക്കുന്നത് അഹ്ലുസ്സുന്നയുടെ അഖീദയുടെ ഭാഗമാണ്.എന്നാൽ സൂറത്തുൽ ബഖറ 3 -ആം ആയതിൽ പരാമർശിച്ച ഗൈബിലുള്ള വിശ്വാസം എന്നാൽ മഹ്‌ദിയിലുള്ള വിശ്വാസമാണ് എന്ന് പ്രത്യേകമാക്കൽ എന്നതാണ് സത്യ വിരുദ്ധം എന്നു ഇമാം റാസി വിശേഷിപ്പിച്ചത്)
>>>>>>>>>>>>>
MODULE 02/30.11.2016
سورة النور
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 024 നൂര്‍ 55-57
وَعَدَ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِنْ قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَى لَهُمْ وَلَيُبَدِّلَنَّهُمْ مِنْ بَعْدِ خَوْفِهِمْ أَمْنًا يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًا وَمَنْ كَفَرَ بَعْدَ ذَلِكَ فَأُولَئِكَ هُمُ الْفَاسِقُونَ
നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.
وَأَقِيمُوا الصَّلاةَ وَآتُوا الزَّكَاةَ وَأَطِيعُوا الرَّسُولَ لَعَلَّكُمْ تُرْحَمُونَ
നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.
لا تَحْسَبَنَّ الَّذِينَ كَفَرُوا مُعْجِزِينَ فِي الأَرْضِ وَمَأْوَاهُمُ النَّارُ وَلَبِئْسَ الْمَصِيرُ
സത്യനിഷേധികള്‍ ഭൂമിയില്‍ ( അല്ലാഹുവെ ) തോല്‍പിച്ച് കളയുന്നവരാണെന്ന് നീ വിചാരിക്കരുത്. അവരുടെ വാസസ്ഥലം നരകമാകുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്ത.
MODULE 03/30.11.2016
Sunanu Abee Dawood
سنن أبي داود
كِتَاب الْمَهْدِيِّ
Kithab ul Mahdi
حَدَّثَنَا مُسَدَّدٌ أَنَّ عُمَرَ بْنَ عُبَيْدٍ حَدَّثَهُمْ و حَدَّثَنَا مُحَمَّدُ بْنُ الْعَلَاءِ حَدَّثَنَا أَبُو بَكْرٍ يَعْنِي ابْنَ عَيَّاشٍ و حَدَّثَنَا مُسَدَّدٌ حَدَّثَنَا يَحْيَى عَنْ سُفْيَانَ و حَدَّثَنَا أَحْمَدُ بْنُ إِبْرَاهِيمَ حَدَّثَنَا عُبَيْدُ اللَّهِ بْنُ مُوسَى أَخْبَرَنَا زَائِدَةُ و حَدَّثَنَا أَحْمَدُ بْنُ إِبْرَاهِيمَ حَدَّثَنِي عُبَيْدُ اللَّهِ بْنُ مُوسَى عَنْ فِطْرٍ الْمَعْنَى وَاحِدٌ كُلُّهُمْ عَنْ عَاصِمٍ عَنْ زِرٍّ عَنْ عَبْدِ اللَّهِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَوْ لَمْ يَبْقَ مِنْ الدُّنْيَا إِلَّا يَوْمٌ -قَالَ زَائِدَةُ فِي حَدِيثِهِ لَطَوَّلَ اللَّهُ ذَلِكَ الْيَوْمَ- ثُمَّ اتَّفَقُوا - حَتَّى يَبْعَثَ فِيهِ رَجُلًا مِنِّي أَوْ مِنْ أَهْلِ بَيْتِي يُوَاطِئُ اسْمُهُ اسْمِي وَاسْمُ أَبِيهِ اسْمُ أَبِي- زَادَ فِي حَدِيثِ فِطْرٍ -يَمْلَأُ الْأَرْضَ قِسْطًا وَعَدْلًا كَمَا مُلِئَتْ ظُلْمًا وَجَوْرًا
وَقَالَ فِي حَدِيثِ سُفْيَانَ لَا تَذْهَبُ أَوْ لَا تَنْقَضِي الدُّنْيَا حَتَّى يَمْلِكَ الْعَرَبَ رَجُلٌ مِنْ أَهْلِ بَيْتِي يُوَاطِئُ اسْمُهُ اسْمِي قَالَ أَبُو دَاوُد لَفْظُ عُمَرَ وَأَبِي بَكْرٍ بِمَعْنَى سُفْيَانَ
ആശയ സംഗ്രഹം: അബ്ദുല്ലാഹി ബ്നു മസ്-ഊദ് റദിയല്ലാഹു റിപ്പോർട്ട് ചെയ്യുന്നു:ഈ ലോകത്തു ഒരു ദിവസം അല്ലാതെ ഒന്നും ബാക്കി നിൽക്കാത്ത ഒരു സാഹചര്യമാണെങ്കിലും അല്ലാഹു എന്നിൽ നിന്നോ എന്റെ കുടുംബത്തിൽ നിന്നോ ( അഹ്‌ലു ബൈത്തു) ഒരാളെ എഴുന്നേൽപ്പിക്കുന്നതു വരെ ആ ദിവസത്തെ നീട്ടാതിരിക്കില്ല.അദ്ദേഹത്തിന്റെ പേര് എന്റെ പേരും അദ്ധേഹത്തിന്റെ പിതാവിന്റെ പേര് എന്റെ പിതാവിന്റെ പേരും ആയിരിക്കും.
ഒരു റിപ്പോർട്ടിൽ '; ഭൂമി മുഴുക്കെ അദ്ദേഹം സമത്വവും നീതിയും നിറയ്ക്കും.മുമ്പ് അത് അടിച്ചമർത്തലും ഏകാധിപത്യവും കൊണ്ട് മുമ്പ് നിറക്കപ്പെട്ടിരുന്ന പോലെ . അബൂ സുഫ്യാനിന്റെ റിപ്പോർട്ടിൽ ' എന്റെ നാമമുള്ള അഹ്‌ലു ബൈത്തുകാരനായ ഒരാൾ അറബികളെ ഭരിക്കുന്നത് വരെ ഈ ദുനിയാവ് നശിക്കില്ല എന്ന് കാണാം.
No comments:
Post a Comment