Thursday, 15 December 2016

അൽ കിതാബ് 220 നബിയുടെ വഫാത് - അൽ ബിദായത്തു വന്നിഹായ البداية والنهاية




അൽ കിതാബ് പഠന പരമ്പര 220
14.12.2016

ഇമാം ഇബ്നു കസീർ റഹിമഹുല്ലാഹിയുടെ അൽ ബിദായത്തു വന്നിഹായ എന്ന കിതാബിൽ നിന്ന് :
البداية والنهاية
إسماعيل بن عمر بن كثير القرشي الدمشقي

MODULE 01

فَصْلٌ فِي ذِكْرِ الْوَقْتِ الَّذِي تُوُفِّيَ فِيهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَمَبْلَغِ سِنِّهِ حَالَ وَفَاتِهِ ، وَفِي كَيْفِيَّةِ غُسْلِهِ ، عَلَيْهِ الصَّلَاةُ وَالسَّلَامُ ، وَتَكْفِينِهِ ، وَالصَّلَاةِ عَلَيْهِ ، وَدَفْنِهِ ، وَمَوْضِعِ قَبْرِهِ ، صَلَوَاتُ اللَّهِ وَسَلَامُهُ عَلَيْهِ 
 വിഷയം : തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വഫാത്തായ/മരിച്ച സമയം, വഫാത്തിന്റെ/മരണത്തിന്റെ സമയത്തു നബിയുടെ പ്രായം,നബിയെ കുളിപ്പിച്ചതും കഫൻ ചെയ്തതും നബിയുടെ മേൽ നിസ്‌ക്കരിച്ചതും മറമാടിയതും നബിയുടെ ഖബറിന്റെ  സ്ഥാനം എന്നിവ സംബന്ധിച്ച പിരിവു 
لَا خِلَافَ أَنَّهُ ، عَلَيْهِ الصَّلَاةُ وَالسَّلَامُ ، تُوُفِّيَ يَوْمَ الِاثْنَيْنِ . قَالَ ابْنُ عَبَّاسٍ : وُلِدَ نَبِيُّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ الِاثْنَيْنِ ، وَنُبِّئَ يَوْمَ الِاثْنَيْنِ ، وَخَرَجَ مِنْ مَكَّةَ مُهَاجِرًا يَوْمَ الِاثْنَيْنِ ، وَدَخَلَ الْمَدِينَةَ يَوْمَ الِاثْنَيْنِ ، وَمَاتَ يَوْمَ الِاثْنَيْنِ . رَوَاهُ الْإِمَامُ أَحْمَدُ وَالْبَيْهَقِيُّ
وَقَالَ سُفْيَانُ الثَّوْرِيُّ ، عَنْ هِشَامِ بْنِ عُرْوَةَ ، عَنْ أَبِيهِ ، عَنْ عَائِشَةَ قَالَتْ : قَالَ لِي أَبُو بَكْرٍ : أَيَّ يَوْمٍ تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ قُلْتُ : يَوْمَ الِاثْنَيْنِ . فَقَالَ : إِنِّي لَأَرْجُوَ أَنْ أَمُوتَ فِيهِ . فَمَاتَ فِيهِ . رَوَاهُ الْبَيْهَقِيُّ مِنْ حَدِيثِ الثَّوْرِيِّ بِهِ 
 ...............................
ആശയ സംഗ്രഹം  : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തിങ്കളാഴ്ചയാണ് വഫാത്തായതു / മരിച്ചത് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല.ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പറയുന്നു : നിങ്ങളുടെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഒരു തിങ്കളാഴ്ചയാണ് ജനിച്ചത്.നബിയ്ക്ക് നുബുവ്വത്/ പ്രവാചകത്വം കിട്ടിയതും നബി മക്കയിൽ നിന്ന് ഹിജ്‌റ പോയതും നബി മദീനയിൽ പ്രവേശിച്ചതും നബി മരിച്ചതും തിങ്കളാഴ്ച തന്നെ.
 തുടർന്ന് കിതാബിൽ പരാമർശിച്ചിട്ടുള്ളത് ഇമാം ബൈഹഖി രേഖപ്പെടുത്തിയ ഹദീസ് ആണ്.പ്രസ്തുത ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ വന്ന പ്രകാരം ചുവടെ ചേർക്കുന്നു:

സ്വഹീഹുൽ ബുഖാരി 
صحيح البخاري
محمد بن إسماعيل البخاري الجعفي

كتاب الجنائز

بَاب مَوْتِ يَوْمِ الِاثْنَيْنِ 

حَدَّثَنَا مُعَلَّى بْنُ أَسَدٍ حَدَّثَنَا وُهَيْبٌ عَنْ هِشَامٍ عَنْ أَبِيهِ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ دَخَلْتُ عَلَى أَبِي بَكْرٍ رَضِيَ اللَّهُ عَنْهُ فَقَالَ فِي كَمْ كَفَّنْتُمْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ فِي ثَلَاثَةِ أَثْوَابٍ بِيضٍ سَحُولِيَّةٍ لَيْسَ فِيهَا قَمِيصٌ وَلَا عِمَامَةٌ وَقَالَ لَهَا فِي أَيِّ يَوْمٍ تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ يَوْمَ الِاثْنَيْنِ قَالَ فَأَيُّ يَوْمٍ هَذَا قَالَتْ يَوْمُ الِاثْنَيْنِ قَالَ أَرْجُو فِيمَا بَيْنِي وَبَيْنَ اللَّيْلِ فَنَظَرَ إِلَى ثَوْبٍ عَلَيْهِ كَانَ يُمَرَّضُ فِيهِ بِهِ رَدْعٌ مِنْ زَعْفَرَانٍ فَقَالَ اغْسِلُوا ثَوْبِي هَذَا وَزِيدُوا عَلَيْهِ ثَوْبَيْنِ فَكَفِّنُونِي فِيهَا قُلْتُ إِنَّ هَذَا خَلَقٌ قَالَ إِنَّ الْحَيَّ أَحَقُّ بِالْجَدِيدِ مِنْ الْمَيِّتِ إِنَّمَا هُوَ لِلْمُهْلَةِ فَلَمْ يُتَوَفَّ حَتَّى أَمْسَى مِنْ لَيْلَةِ الثُّلَاثَاءِ وَدُفِنَ قَبْلَ أَنْ يُصْبِحَ
ആശയ സംഗ്രഹം : ആഇശ റദിയള്ളാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : ഞാൻ അബൂ ബക്കർ റദിയല്ലാഹു അൻഹു (മരണാസന്നൻ  ആയപ്പോൾ )അദ്ദേഹത്തിന്റെ അടുത്ത് ചെന്നു.അപ്പോൾ അദ്ദേഹം ചോദിച്ചു : എത്ര തുണിയിലാണ് നിങ്ങൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ കഫൻ ചെയ്തിരുന്നത് ? ആഇശ ബീവി പറഞ്ഞു : മൂന്ന് വസ്ത്രങ്ങളിൽ , വെളുത്ത സഹൂലി വസ്ത്രം, തലക്കെട്ടോ ഖമീസോ ഉണ്ടായിരുന്നില്ല.അപ്പോൾ അബൂ ബക്കർ റദിയല്ലാഹു അൻഹു ആഇശ ബീവിയോട് ചോദിച്ചു : ഏതു ദിവസമാണ് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ വഫാത്തായതു / മരിച്ചത് ? ആയിഷാ ബീവി : തിങ്കൾ. അബൂ ബക്കർ റദിയല്ലാഹു അൻഹു : ഇത് ഏതു ദിവസമാണ് ? ആയിഷാ ബീവി : തിങ്കൾ. അബൂ ബക്കർ റദിയല്ലാഹു അൻഹു : ഇന്ന് രാത്രിയാവുന്നതിനു മുമ്പ് ഞാൻ മരിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ശേഷം അദ്ദേഹം രോഗാവസ്ഥയിൽ ധരിച്ചിരുന്ന തന്റെ വസ്ത്രത്തിലേക്കു നോക്കി . അല്പം മഞ്ഞ പാട് അതിൽ ഉണ്ടായിരുന്നു.അദ്ദേഹം പറഞ്ഞു : നിങ്ങൾ ഇത് കഴുകൂ,ഇതോടൊപ്പം വേറെ രണ്ടു വസ്ത്രം കൂടി ചേർത്ത് എന്നെ കഫൻ ചെയ്യണം.അപ്പോൾ ആഇശ ബീവി ഉപ്പയോട്‌ പറഞ്ഞു : ഇത് കീറിപ്പഴകിയ വസ്ത്രമാണ്.അപ്പോൾ അബൂ ബക്കർ റദിയല്ലാഹു അൻഹു പറഞ്ഞു :പുതിയത് ധരിക്കാൻ മയ്യിത്തിനേക്കാൾ  യോഗ്യത ജീവിച്ചിരിക്കുന്നവർക്കാണ്.ഇത് ചലത്തിനു ഉള്ളതാണ്.( ആഇശ ബീവി തുടരുന്നു) : ചൊവ്വാഴ്ച വൈകിട്ടാണ് അദ്ദേഹം മരിച്ചത്.നേരം പുലരുന്നതിനു മുമ്പ് മറമാടുകയും ചെയ്തു.

http://library.islamweb.net/newlibrary/display_book.php?idfrom=2553&idto=2554&bk_no=52&ID=889
..............................

MODULE 02

وَقَالَ الْإِمَامُ أَحْمَدُ : حَدَّثَنَا أَسْوَدُ بْنُ عَامِرٍ ، ثَنَا هُرَيْمٌ ، حَدَّثَنِي ابْنُ إِسْحَاقَ ، عَنْ عَبْدِ الرَّحْمَنِ بْنِ الْقَاسِمِ ، عَنْ أَبِيهِ ، عَنْ عَائِشَةَ قَالَتْ : تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ الِاثْنَيْنِ ، وَدُفِنَ لَيْلَةَ الْأَرْبِعَاءِ . تَفَرَّدَ بِهِ أَحْمَدُ 

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=6&bookhad=24269

ആശയ സംഗ്രഹം : ആഇശ റദിയല്ലാഹു അന്ഹു പറയുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം തിങ്കളാഴ്ച മരിക്കുകയും ബുധനാഴ്ച മറമാടപ്പെടുകയും ചെയ്തു. 

وَقَالَ عُرْوَةُ بْنُ الزُّبَيْرِ فِي " مَغَازِيهِ
 " ، وَمُوسَى بْنُ عُقْبَةَ عَنِ ابْنِ شِهَابٍ : لَمَّا اشْتَدَّ بِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَجَعُهُ أَرْسَلَتْ عَائِشَةُ إِلَى أَبِي بَكْرٍ ، وَأَرْسَلَتْ حَفْصَةُ إِلَى عُمَرَ ، وَأَرْسَلَتْ فَاطِمَةُ إِلَى عَلِيٍّ ، فَلَمْ يَجْتَمِعُوا حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَهُوَ فِي صَدْرِ عَائِشَةَ وَفِي يَوْمِهَا يَوْمِ الِاثْنَيْنِ ، حِينَ زَاغَتِ الشَّمْسُ لِهِلَالِ رَبِيعٍ الْأَوَّلِ 
ആശയ സംഗ്രഹം :  ഉറവത്തു ബ്നു സുബൈർ അദ്ദേഹത്തിന്റെ മഗാസിയിൽ പറയുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയ്ക്കു വേദന കടുത്തപ്പോൾ ആഇശ റദിയല്ലാഹു അന്ഹാ  അബൂബക്കർ റദിയള്ളാഹു അന്ഹുവിന്റെ അടുത്തേക്കും    ഹഫ്സ  റദിയല്ലാഹു അന്ഹാ ഉമർ  റദിയള്ളാഹു അന്ഹുവിന്റെ അടുത്തേക്കും ഫാത്തിമ  റദിയല്ലാഹു അന്ഹാ  അലി റദിയള്ളാഹു അന്ഹുവിന്റെ അടുത്തേക്കും ആളെ അയച്ചു. അവർ ഒരുമിച്ചു കൂടിയപ്പോഴേക്കും നബി വഫാത്തായി.നബി മരിക്കുമ്പോൾ നബി ആഇശ ബീവിയുടെ മാറിടത്തിലായിരുന്നു.അന്ന് ആഇശ ബീവിയുടെ ഊഴം ഉള്ള ദിവസമായിരുന്നു.റബീഉൽ അവലിലെ ഹിലാലിനു സൂര്യൻ നീങ്ങിയ ശേഷമായിരുന്നു അത്.

وَقَدْ قَالَ أَبُو يَعْلَى : ثَنَا أَبُو خَيْثَمَةَ ، ثَنَا ابْنُ عُيَيْنَةَ ، عَنِ الزُّهْرِيِّ ، عَنْ أَنَسٍ قَالَ : آخِرُ نَظْرَةٍ نَظْرَتُهَا إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ الِاثْنَيْنِ ، كَشَفَ السِّتَارَةَ وَالنَّاسُ خَلْفَ أَبِي بَكْرٍ ، فَنَظَرْتُ إِلَى وَجْهِهِ ، كَأَنَّهُ وَرَقَةُ مُصْحَفٍ ، فَأَرَادَ النَّاسُ أَنْ يَنْحَرِفُوا ، فَأَشَارَ إِلَيْهِمْ أَنِ امْكُثُوا ، وَأَلْقَى السَّجْفَ ، وَتُوُفِّيَ مِنْ آخِرِ ذَلِكَ الْيَوْمِ . وَهَذَا الْحَدِيثُ فِي " الصَّحِيحِ " ، وَهُوَ يَدُلُّ عَلَى أَنَّ الْوَفَاةَ وَقَعَتْ بَعْدَ الزَّوَالِ . وَاللَّهُ أَعْلَمُ 
ആശയ സംഗ്രഹം : മറ്റൊരു സ്വഹീഹായ ഹദീസിൽ ഇങ്ങിനെ കാണാം . അനസ് റദിയള്ളാഹു അന്ഹു റിപ്പോർട്ട്  ചെയ്യുന്നു : ഞാൻ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ അവസാനമായി നോക്കിയത് ഒരു തിങ്കളാഴ്ചയാണ്. മറ നീക്കി. ജനങ്ങൾ അബൂബക്കർ റദിയള്ളാഹു അന്ഹുവിന്റെ പിറകിൽ ആയിരുന്നു.അപ്പോൾ ഞാൻ നബിയവർകളുടെ മുഖത്ത് നോക്കി . മുസ്ഹഫിലെ താൾ പോലെയായിരുന്നു തിരുമുഖം.ജനങ്ങൾ മാറി നിൽക്കാൻ ഭാവിച്ചു . അപ്പോൾ അവിടെ തന്നെ നിൽക്കാൻ നബി ആംഗ്യം കാണിച്ചു.പിന്നീട് മറയിട്ടു. ആ ദിവസത്തിന്റെ അവസാനം നബി വഫാത്തായി.

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=6&bookhad=11662


MODULE 03
......................

وَقَالَ يَعْقُوبُ بْنُ سُفْيَانَ : حَدَّثَنَا أَحْمَدُ بْنُ يُونُسَ ، ثَنَا أَبُو مَعْشَرٍ ، عَنْ مُحَمَّدِ بْنِ قَيْسٍ قَالَ : اشْتَكَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثَلَاثَةَ عَشَرَ يَوْمًا ، فَكَانَ إِذَا وَجَدَ خِفَّةً صَلَّى ، وَإِذَا ثَقُلَ صَلَّى أَبُو بَكْرٍ ، رَضِيَ اللَّهُ عَنْهُ 

وَقَالَ مُحَمَّدُ بْنُ إِسْحَاقَ : تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِاثْنَتَيْ عَشْرَةَ لَيْلَةً خَلَتْ مِنْ شَهْرِ رَبِيعٍ الْأَوَّلِ ، فِي الْيَوْمِ الَّذِي قَدِمَ فِيهِ الْمَدِينَةَ مُهَاجِرًا ، وَاسْتَكْمَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي هِجْرَتِهِ عَشْرَ سِنِينَ كَوَامِلَ . قَالَ الْوَاقِدِيُّ : وَهُوَ الثَّبْتُ عِنْدَنَا . وَجَزَمَ بِهِ مُحَمَّدُ بْنُ سَعْدٍ كَاتِبُهُ 
ആശയ സംഗ്രഹം : മറ്റൊരു റിപ്പോർട്ടിൽ  ഇങ്ങിനെ കാണാം : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയ്ക്ക് 13  ദിവസമാണ് വേദന ഉണ്ടായിരുന്നത്.വേദന കുറവുള്ളപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഇമാമായി നിസ്‌ക്കരിച്ചിരുന്നു; വേദന കൂടുതൽ ഉള്ളപ്പോൾ അബൂ ബക്കർ  റദിയള്ളാഹു അന്ഹു ഇമാമായി നിസ്‌ക്കരിച്ചിരുന്നു.
മുഹമ്മദ് ബ്നു ഇസ്‌ഹാഖ്‌ എന്നവർ റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ റബീഉൽ അവൽ 12-നാണു വഫാത്തായതു. നബി മദീനയിൽ മുഹാജിർ ആയി വന്ന അതെ ദിവസം - തിങ്കളാഴ്ച.നബി മദീനയിൽ പത്ത് വര്ഷം പൂർത്തിയാക്കി
..................................

وَرَوَى سَيْفُ بْنُ عُمَرَ ، عَنْ مُحَمَّدِ بْنِ عُبَيْدِ اللَّهِ الْعَرْزَمِيِّ ، عَنِ الْحَكَمِ ، عَنْ مِقْسَمٍ ، عَنِ ابْنِ عَبَّاسٍ قَالَ : لَمَّا قَضَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَجَّةَ الْوَدَاعِ ارْتَحَلَ ، فَأَتَى الْمَدِينَةَ فَأَقَامَ بِهَا بَقِيَّةَ ذِي الْحِجَّةِ ، وَالْمُحَرَّمَ وَصَفَرًا ، وَمَاتَ يَوْمَ الِاثْنَيْنِ لِعَشْرٍ خَلَوْنَ مِنْ رَبِيعٍ الْأَوَّلِ 
ആശയ സംഗ്രഹം : മറ്റൊരു റിപ്പോർട്ട് : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഹജ്ജത്തുൽ വിദാഉ / വിട വാങ്ങൽ ഹജ്ജ് കഴിഞ്ഞ ശേഷം മദീനയിലേക്ക് പോയി.അവിടെ ദുൽ ഹിജ്ജ മാസത്തിലെ ശേഷിക്കുന്ന ദിവസങ്ങളും മുഹർറവും സഫറും താമസിച്ചു; റബീഉൽ അവൽ പത്തു കഴിഞ്ഞുള്ള തിങ്കളാഴ്ച വഫാത്തായി.
...........................

MODULE 04

 തിരു നബി വഫാത്തായതു എത്രാം വയസ്സിൽ ?

وَقَالَ الْبَيْهَقِيُّ : أَنْبَأَنَا أَبُو الْحُسَيْنِ بْنُ بِشْرَانَ ، ثَنَا أَبُو عَمْرِو بْنُ السَّمَّاكِ ، ثَنَا حَنْبَلُ بْنُ إِسْحَاقَ ، ثَنَا أَبُو مَعْمَرٍ عَبْدُ اللَّهِ بْنُ عَمْرٍو ، حَدَّثَنَا عَبْدُ الْوَارِثِ ، ثَنَا أَبُو غَالِبٍ الْبَاهِلِيُّ قَالَ : قُلْتُ لِأَنَسِ بْنِ مَالِكٍ : بِسِنِّ أَيِّ الرِّجَالِ كَانَ رَسُولُ اللَّهِ إِذْ بُعِثَ ؟ قَالَ : كَانَ ابْنَ أَرْبَعِينَ سَنَةً . قَالَ : ثُمَّ كَانَ مَاذَا ؟ قَالَ : كَانَ بِمَكَّةَ عَشْرَ سِنِينَ ، وَبِالْمَدِينَةِ عَشْرَ سِنِينَ ، فَتَمَّتْ لَهُ سِتُّونَ سَنَةً يَوْمَ قَبَضَهُ اللَّهُ ، عَزَّ وَجَلَّ ، وَهُوَ كَأَشَدِّ الرِّجَالِ وَأَحْسَنِهِ وَأَجْمَلِهِ وَأَلْحَمِهِ . وَرَوَاهُ الْإِمَامُ أَحْمَدُ ، عَنْ عَبْدِ الصَّمَدِ بْنِ عَبْدِ الْوَارِثِ ، عَنْ أَبِيهِ بِهِ  

وَقَدْ رَوَى مُسْلِمٌ ، عَنْ أَبِي غَسَّانَ مُحَمَّدِ بْنِ عَمْرٍو الرَّازِيِّ الْمُلَقَّبِ بِزُنَيْجٍ ، عَنْ حَكَّامِ بْنِ سَلْمٍ ، عَنْ عُثْمَانَ بْنِ زَائِدَةَ ، عَنِ الزُّبَيْرِ بْنِ عَدِيٍّ ، عَنْ أَنَسِ بْنِ مَالِكٍ قَالَ : قُبِضَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَهُوَ ابْنُ ثَلَاثٍ وَسِتِّينَ ، وَقُبِضَ أَبُو بَكْرٍ وَهُوَ ابْنُ ثَلَاثٍ وَسِتِّينَ ، وَقُبِضَ عُمَرُ وَهُوَ ابْنُ ثَلَاثٍ وَسِتِّينَ . انْفَرَدَ بِهِ مُسْلِمٌ .  وَهَذَا لَا يُنَافِي مَا تَقَدَّمَ عَنْ أَنَسٍ ; لِأَنَّ الْعَرَبَ كَثِيرًا مَا تَحْذِفُ الْكَسْرَ ആശയ സംഗ്രഹം : ഇമാം ബൈഹഖി രേഖപ്പെടുത്തുന്നു : അബൂ ഗാലിബ് അൽ ബാഹിലീ പ്രസ്താവിക്കുന്നു : ഞാൻ അനസ് ബ്നു മാലികിനോട് ചോദിച്ചു ; നബിയ്ക്ക് നുബുവ്വത്/പ്രവാചകത്വം കിട്ടിയത് എത്രാം വയസ്സിലായിരുന്നു ?അദ്ദേഹം പറഞ്ഞു : നബിയ്ക്ക് അന്ന് നാൽപ്പതു വയസ്സ് പ്രായമായിരുന്നു.അദ്ദേഹം തുടർന്ന് ചോദിച്ചു : പിന്നെ? അനസ് ബ്നു മാലിക് മറുപടി നൽകി :പിന്നെ നബി മക്കയിൽ പത്തു കൊല്ലവും മദീനയിൽ പത്തു കൊല്ലവും ജീവിച്ചു.അല്ലാഹു നബിയുടെ റൂഹ് പിടിക്കുമ്പോൾ നബിയ്ക്ക് അറുപതു വയസ്സ് കഴിഞ്ഞിരുന്നു.ഏറ്റവും അധികം സ്നേഹമുള്ളവരും ഏറ്റവും അധികം സൗന്ദര്യം ഉള്ളവരും ഏറ്റവും അധികം സൽസ്വഭാവം ഉള്ളവരും ആയിരുന്നു തിരു നബി.
എന്നാൽ മുസ്ലിം രേഖപ്പെടുത്തിയ മറ്റൊരു ഹദീസ് കാണുക : അനസ് ബ്നു മാലിക് റദിയള്ളാഹു അന്ഹു പ്രസ്താവിക്കുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ വഫാത്തായതു അറുപത്തിമൂന്നാം വയസ്സിലാണ്.അബൂ ബക്കർ റദിയല്ലാഹു അന്ഹു വഫാത്തായതും ഉമർ റദിയല്ലാഹു അന്ഹു വഫാത്തായതും അറുപത്തിമൂന്നാം വയസ്സിലാണ്.യഥാർത്ഥത്തിൽ നബി വഫാതായപ്പോൾ അറുപതു വയസ്സ് കഴിഞ്ഞിരുന്നു എന്ന  അനസ് ബ്നു മാലിക് റദിയള്ളാഹു അന്ഹുവിന്റെ മുൻ പരാമർശിച്ച ഇമാം ബൈഹഖി രേഖപ്പെടുത്തിയ റിപ്പോർട്ട് ഇമാം മുസ്ലിം രേഖപ്പെടുത്തിയ അനസ് ബ്നു മാലിക് റദിയള്ളാഹു അന്ഹുവിന്റെ തന്നെ അറുപത്തിമൂന്ന് വയസ്സ് എന്ന ഈ റിപ്പോർട്ടിന് വിരുദ്ധമാവില്ല;കാരണം ചിലപ്പോൾ ചില്ലറകൾ ഒഴിവാക്കി പറയൽ അറബികളുടെ ഒരു രീതിയാണ്.
.......................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=0&bookhad=3343
.....................
وَقَالَ ابْنُ لَهِيعَةَ ، عَنْ أَبِي الْأَسْوَدِ ، عَنْ عُرْوَةَ ، عَنْ عَائِشَةَ قَالَتْ : تَذَاكَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَأَبُو بَكْرٍ مِيلَادَهُمَا عِنْدِي ، فَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَكْبَرَ مِنْ أَبِي بَكْرٍ ، فَتُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَهُوَ ابْنُ ثَلَاثٍ وَسِتِّينَ ، وَتُوُفِّيَ أَبُو بَكْرٍ بَعْدَهُ وَهُوَ 
ابْنُ ثَلَاثٍ وَسِتِّينَ
ആശയ സംഗ്രഹം : ത്വബ്റാനിയുടെ ഒരു റിപ്പോർട്ടിൽ ഇങ്ങിനെ കാണുന്നു : ആഇശ റദിയല്ലാഹു അന്ഹാ പ്രസ്താവിച്ചു ; ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളും അബൂ ബക്കർ റദിയല്ലാഹു അൻഹുവും  എന്റെ അരികിൽ ഉള്ളപ്പോൾ അവരുടെ ജനനത്തെ അനുസ്മരിച്ചു സംസാരിച്ചു. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂ ബക്കർ റദിയല്ലാഹു അൻഹുവിനേക്കാൾ മൂത്തവരായിരുന്നു.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം  അറുപത്തിമൂന്ന് വയസ്സിൽ വഫാത്തായി.അബൂ ബക്കർ റദിയല്ലാഹു അൻഹു റസൂലിന്റെ വഫാത്തിന്  ശേഷം അറുപത്തിമൂന്ന് വയസ്സിൽ വഫാത്തായി.
 
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=84&bookhad=28

.........................

وَفِي " صَحِيحِ الْبُخَارِيِّ " مِنْ حَدِيثِ رَوْحِ بْنِ عُبَادَةَ أَيْضًا ، عَنْ هِشَامٍ ، عَنْ عِكْرِمَةَ ، عَنِ ابْنِ عَبَّاسٍ قَالَ : بُعِثَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِأَرْبَعِينَ سَنَةً ، فَمَكَثَ بِمَكَّةَ ثَلَاثَ عَشْرَةَ ، ثُمَّ أُمِرَ بِالْهِجْرَةِ ، فَهَاجَرَ عَشْرَ سِنِينَ ، ثُمَّ مَاتَ وَهُوَ ابْنُ ثَلَاثٍ وَسِتِّينَ 
........................
وَقَالَ الْإِمَامُ أَحْمَدُ : ثَنَا إِسْمَاعِيلُ ، عَنْ خَالِدٍ الْحَذَّاءِ ، حَدَّثَنِي عَمَّارٌ مَوْلَى بَنِي هَاشِمٍ قَالَ : سَمِعْتُ ابْنَ عَبَّاسٍ يَقُولُ : تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَهُوَ ابْنُ خَمْسٍ وَسِتِّينَ سَنَةً . وَرَوَاهُ 
مُسْلِمٌ مِنْ حَدِيثِ خَالِدٍ الْحَذَّاءِ بِهِ 
ആശയ സംഗ്രഹം : സ്വഹീഹുൽ ബുഖാരിയിലെ ഒരു ഹദീസ് കാണുക : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം നാൽപ്പതു വയസ്സിൽ നബിയായി നിയോഗിക്കപ്പെട്ടു.പതിമൂന്നു വര്ഷം മക്കയിൽ ജീവിച്ചു.തുടർന്ന് ഹിജ്റക്കുള്ള ഉത്തരവുണ്ടായി.പത്തു വര്ഷം മുഹാജിറായി മദീനയിൽ ജീവിച്ചു.നിരവധി റിപ്പോർട്ടുകൾ ഇപ്രകാരം വന്നിട്ടുണ്ട്. എന്നാൽ മുസ്നദ് അഹ്മദിലും സ്വഹീഹ് മുസ്ലിമിലും  അറുപത്തിയഞ്ചു വയസ്സിൽ വഫാത്തായി എന്ന ഒരു റിപ്പോർട്ട് ഉണ്ട്.

............................

http://library.islamweb.net/newlibrary/display_book.php?idfrom=566&idto=566&bk_no=59&ID=618

No comments:

Post a Comment