Tuesday, 21 September 2021

ദു:സ്വഭാവങ്ങളിൽ നിന്നും ദുഷ്കർമ്മങ്ങളിൽ നിന്നും ദുഷിച്ച ദേഹേച്ഛകളിൽ നിന്നും രോഗങ്ങളിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുന്ന പ്രാർത്ഥന

https://youtu.be/ZLAcyrMwgko

السلام عليكم 
അൽ കിതാബ് സ്റ്റാറ്റസ് വീഡിയോ & നോട്ട്സ്
(20.09.2021)

വിഷയം : ദു:സ്വഭാവങ്ങളിൽ നിന്നും ദുഷ്കർമ്മങ്ങളിൽ നിന്നും ദുഷിച്ച ദേഹേച്ഛകളിൽ നിന്നും രോഗങ്ങളിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുന്ന പ്രാർത്ഥന (നബിവചനം)
🍎🍎🍎🍎🍎
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الأَخْلاَقِ وَالأَعْمَالِ وَالأَهْوَاءِ والأدواء*
ആശയം : അല്ലാഹുവേ,
ദു:സ്വഭാവങ്ങളിൽ നിന്നും ദുഷ്കർമ്മങ്ങളിൽ നിന്നും ദുഷിച്ച ദേഹേച്ഛകളിൽ നിന്നും രോഗങ്ങളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (അൽ മുസ്തദ്റക്)
അവലംബം : മിർഖാതുൽ മഫാതീഹ്
https://islamweb.net/ar/library/index.php?page=bookcontents&ID=4924&bk_no=79&flag=1
🫐🫐🫐🫐🫐
ഷെയർ ചെയ്യുമല്ലോ
8848787706
അബ്ബാസ് പറമ്പാടൻ, തിരുവനന്തപുരം
🍇🍇🍇🍇🍇

Wednesday, 1 September 2021

പാപമോചന പ്രാർത്ഥനയും പശ്ചാത്താപവും ചേർന്ന പ്രധാനപ്പെട്ട ഒരു പ്രാർത്ഥന - അൽ കിതാബ് സ്റ്റാറ്റസ് വീഡിയോ - കുറിപ്പുകൾ

യു ട്യൂബ് വീഡിയോ
السلام عليكم

ഇന്നത്തെ
(02.09.2021)
 *അൽ കിതാബ് സ്റ്റാറ്റസ് വീഡിയോ*

വിഷയം :
 പാപ മോചന പ്രാർത്ഥനയും പശ്ചാത്താപവും ചേർന്ന പ്രധാനപ്പെട്ട ഒരു പ്രാർത്ഥന:

*أَسْتَغْفِرُ اللَّهَ الْعَظِيمَ الَّذِي لاَ إِلَهَ إِلاَّ هُوَ الْحَىَّ الْقَيُّومَ وَأَتُوبُ إِلَيْهِ*
എന്നെന്നും ജീവിച്ചിരിക്കുന്നവനും  എന്നെന്നും നിലനിൽക്കുന്നവനായ ആരാധിക്കപ്പെടാൻ അർഹതയുള്ള ഏക ശക്തിയായ, മഹോന്നതനായ അല്ലാഹുവിനോട് ഞാൻ എന്റെ പാപങ്ങൾ പൊറുത്തു കിട്ടുന്നതിനായി തേടുകയും അവനിലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു

ശ്രദ്ധിക്കുക: ഒരു സത്യവിശ്വാസി അയാൾ ചെയ്ത തെറ്റുകളിൽ ഖേദിച്ചു കൊണ്ടും, തെറ്റുകളിൽ നിന്ന് വിരമിച്ചു കൊണ്ടും, ഭാവിയിൽ തെറ്റുകൾ ആവർത്തിക്കില്ല എന്ന ദൃഢനിശ്ചയത്തോട് കൂടിയും , മനുഷ്യരുമായുള്ള ഹഖ് ഇടപാടുകൾ തീർത്തു കൊണ്ടും തൗബ: ചെയ്ത്, തൗഹീദിൽ അടിയുറച്ചു കൊണ്ട് , അല്ലാഹുവിന്റെ 
الْعَظِيمَ 
 الْحَىَّ 
الْقَيُّومَ
എന്നിവയുൾപ്പെടെയുളള വിശിഷ്ട നാമങ്ങളുടെ ആശയം ഉൾക്കൊണ്ട് കൊണ്ട് , ഇസ്തിഗ്ഫാറും  തൗബ:യും ചേർന്ന ഈ  പ്രാർത്ഥന ആത്മാർത്ഥമായി നിർവ്വഹിച്ചാൽ അവൻ ധർമ്മ സമരത്തിൽ പിന്തിരിഞ്ഞോടിയവനാണെങ്കിൽപ്പോലും അവന്റെ മുഴുവൻ പാപങ്ങളും പൊറുക്കപ്പെടുമെന്ന് തിരുനബി യുടെ അധ്യാപനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം
🫐🫐🫐🫐🫐
അവലംബം : സുനനുത്തിർമുദീ
https://sunnah.com/tirmidhi:3577
اوصيكم بالدعاء
8848787706
عباس برمبادن
السلام عليكم

Wednesday, 8 February 2017

അൽ കിതാബ് 238 അൽ ബഖറ 3 തഫ്സീർ റാസി Last part





തഫ്സീർ റാസിയിൽ നിന്ന് 
التفسير الكبير
الإمام فخر الدين الرازي 

ഇഖാമത്തു സ്സ്വലാ അഥവാ നിസ്ക്കാരം നില നിർത്തൽ എന്നാൽ എന്ത് ?

MODULE 01/07.02.2017

( الْمَسْأَلَةُ السَّادِسَةُ ) : ذَكَرُوا فِي تَفْسِيرِ إِقَامَةِ الصَّلَاةِ وُجُوهًا : 

أَحَدُهَا : أَنَّ إِقَامَتَهَا عِبَارَةٌ عَنْ تَعْدِيلِ أَرْكَانِهَا وَحِفْظِهَا مِنْ أَنْ يَقَعَ خَلَلٌ فِي فَرَائِضِهَا وَسُنَنِهَا وَآدَابِهَا
....................
وَثَانِيهَا : أَنَّهَا عِبَارَةٌ عَنِ الْمُدَاوَمَةِ عَلَيْهَا كَمَا قَالَ تَعَالَى : ( وَالَّذِينَ هُمْ عَلَى صَلَاتِهِمْ يُحَافِظُونَ ) [الْمَعَارِجِ : 34] وَقَالَ : ( الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ ) [الْمَعَارِجِ : 23] 
.........................
 وَثَالِثُهَا : أَنَّهَا عِبَارَةٌ عَنِ التَّجَرُّدِ لِأَدَائِهَا ، وَأَنْ لَا يَكُونَ فِي مُؤَدِّيهَا فُتُورٌ 
....................
وَرَابِعُهَا : إِقَامَتُهَا عِبَارَةٌ عَنْ أَدَائِهَا ، وَإِنَّمَا عَبَّرَ عَنِ الْأَدَاءِ بِالْإِقَامَةِ ؛ لِأَنَّ الْقِيَامَ بَعْضُ أَرْكَانِهَا ، كَمَا عَبَّرَ عَنْهَا بِالْقُنُوتِ وَبِالرُّكُوعِ وَبِالسُّجُودِ ، وَقَالُوا : سَبَّحَ إِذَا صَلَّى ، لِوُجُودِ التَّسْبِيحِ فِيهَا ، قَالَ تَعَالَى : ( فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ) [الصَّافَّاتِ : 143]

ആശയ സംഗ്രഹം :
നിസ്ക്കാരം നില നിർത്തുക / ഇഖാമത്തു ചെയ്യുക എന്നതിന്റെ ആശയം :

1.നിസ്‌കാരത്തിന്റെ ഫർദുകളും സുന്നത്തുകളും മര്യാദകളും കൃത്യമായി പാലിച്ചു നിസ്‌ക്കരിക്കുക.

2.നിസ്ക്കാരം പതിവായി നില നിർത്തുക 
സൂറത്തുൽ മആരിജ് 23 , 34 വചനങ്ങൾ ഈ ആശയം സൂചിപ്പിക്കുന്നുണ്ട്.
 الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ
തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍
وَالَّذِينَ هُمْ عَلَى صَلَاتِهِمْ يُحَافِظُونَ
തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ).

3.നിസ്‌കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധക്കുറവ് ഇല്ലാതിരിക്കുക.

4. നിസ്‌കാരത്തിൽ ഖിയാം അഥവാ നിർത്തം എന്ന ഒരു കർമ്മം ഉള്ളതിനാൽ ' ഇഖാമത്തു സ്സ്വലാ' എന്ന് പ്രയോഗം അനുയോജ്യമാണ്. നിസ്‌ക്കാരത്തെ കുറിച്ച് ഖുനൂത് , റുകൂഉ, സുജൂദ് എന്നൊക്കെ പാരാമർശിക്കുന്നതു പോലെയാണിത്.

http://library.islamweb.net/newlibrary/display_book.php?bk_no=132&ID=80&idfrom=239&idto=247&bookid=132&startno=5


MODULE 02/07.02.2017
..................
الصَّلَاةُ فِي الشَّرْعِ عِبَارَةٌ عَنْ أَفْعَالٍ مَخْصُوصَةٍ يَتْلُو بَعْضُهَا بَعْضًا مُفْتَتَحَةٌ بِالتَّحْرِيمِ ، مُخْتَتَمَةٌ بِالتَّحْلِيلِ ، وَهَذَا الِاسْمُ يَقَعُ عَلَى الْفَرْضِ وَالنَّفْلِ . لَكِنَّ الْمُرَادَ بِهَذِهِ الْآيَةِ الْفَرْضُ خَاصَّةً ؛ لِأَنَّهُ الَّذِي يَقِفُ الْفَلَاحُ عَلَيْهِ ؛ لِأَنَّهُ عَلَيْهِ السَّلَامُ لَمَّا بَيَّنَ لِلْأَعْرَابِيِّ صِفَةَ الصَّلَاةِ الْمَفْرُوضَةِ قَالَ : وَاللَّهِ لَا أَزِيدُ عَلَيْهَا وَلَا أَنْقُصُ مِنْهَا ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :  أَفْلَحَ إِنْ صَدَقَ
ആശയ സംഗ്രഹം : തക്ബീറത്തുൽ ഇഹ്‌റാം കൊണ്ട് ആരംഭിച്ചു സലാം കൊണ്ട് അവസാനിപ്പിക്കുന്ന ഒന്നിന് തുടരെ ഒന്നായി ചില പ്രത്യേക പ്രവർത്തികൾ ഉൾക്കൊള്ളുന്നതിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് ശറഇന്റെ ഭാഷയിൽ അസ്സ്വലാ അഥവാ നിസ്ക്കാരം എന്ന് വിവക്ഷിക്കപ്പെടുന്നത്.ഇത് ഫർദ് അഥവാ നിർബന്ധ നിസ്‌ക്കാരത്തെയും സുന്നത്തു അഥവാ ഐച്ഛിക നിസ്‌ക്കാരത്തെയും ഉൾക്കൊള്ളുന്നുവെങ്കിലും ഈ ആയത്തിൽ ഉദ്ദേശിക്കപ്പെടുന്നത് നിർബന്ധ നിസ്‌ക്കാരത്തെയാണ്.കാരണം നിസ്ക്കാരം ഉൾപ്പെടെയുള്ള സത്യ വിശ്വാസികളുടെ  വിശേഷണങ്ങൾ പറഞ്ഞ ശേഷം അഞ്ചാമത്തെ ആയത്തിൽ
وَأُولَئِكَ هُمُ الْمُفْلِحُونَ
 ' അക്കൂട്ടരാണ് വിജയികൾ' എന്ന് പറയുന്നുണ്ട്.ഗ്രാമീണ അറബിക്ക് നബി ഫർദ് നിസ്‌ക്കാരത്തെ സംബന്ധിച്ചും മറ്റു നിർബന്ധ കർമ്മങ്ങളെ സംബന്ധിച്ചും പറഞ്ഞു കൊടുത്തപ്പോൾ ' അല്ലാഹുവാണ് സത്യം , ഞാൻ ഇതിൽ ഒന്നും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുകയില്ല' എന്ന് ഗ്രാമീണ അറബി മറുപടി പറഞ്ഞു തിരിച്ചു പോയല്ലോ.അപ്പോൾ നബി പറഞ്ഞത് 
 أَفْلَحَ إِنْ صَدَقَ
അവൻ സത്യമാണ് പറഞ്ഞതെങ്കിൽ അവൻ വിജയിച്ചു' എന്നാണല്ലോ.അതിനാൽ നിസ്ക്കാരം ഉൾപ്പെടെയുള്ള നിർബന്ധ കർമ്മങ്ങൾ ഒരാൾ ചെയ്‌താൽ തന്നെ വിജയിക്കും(മിനിമം പാസ്സ്) എന്ന് മനസ്സിലാക്കാം. അപ്പോൾ ഈ ആയത്തിൽ പറയുന്ന നിസ്ക്കാരം നിർബന്ധ നിസ്‌ക്കാരമാണ്.

http://library.islamweb.net/newlibrary/display_book.php?bk_no=132&ID=80&idfrom=239&idto=247&bookid=132&startno=6
ഇവിടെ പരാമർശിച്ച ഹദീസ് പൂർണ്ണമായി ഈ ലിങ്കിൽ വായിക്കാം.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=0&bookhad=6556


MODULE 03/07.02.2017

...........................
( الْمَسْأَلَةُ الْعَاشِرَةُ ) : فِي قَوْلِهِ : ( وَمِمَّا رَزَقْنَاهُمْ يُنْفِقُونَ ) فَوَائِدُ : 

أَحَدُهَا : أَدْخَلَ مِنَ التَّبْعِيضِيَّةَ صِيَانَةً لَهُمْ ، وَكَفًّا عَنِ الْإِسْرَافِ وَالتَّبْذِيرِ الْمَنْهِيِّ عَنْهُ 

وَثَانِيهَا : قَدَّمَ مَفْعُولَ الْفِعْلِ دَلَالَةً عَلَى كَوْنِهِ أَهَمَّ ، كَأَنَّهُ قَالَ : وَيَخُصُّونَ بَعْضَ الْمَالِ بِالتَّصَدُّقِ بِهِ

وَثَالِثُهَا : يَدْخُلُ فِي الْإِنْفَاقِ الْمَذْكُورِ فِي الْآيَةِ ، الْإِنْفَاقُ الْوَاجِبُ ، وَالْإِنْفَاقُ الْمَنْدُوبُ ، وَالْإِنْفَاقُ الْوَاجِبُ أَقْسَامٌ : 

أَحَدُهَا : الزَّكَاةُ وَهِيَ قَوْلُهُ فِي آيَةِ الْكَنْزِ : ( وَلَا يُنْفِقُونَهَا فِي سَبِيلِ اللَّهِ ) [التَّوْبَةِ : 34]  
ആശയ സംഗ്രഹം : 
وَمِمَّا رَزَقْنَاهُمْ يُنفِقُونَ
'നാം നല്‍കിയതില്‍ നിന്ന്‌ ചെലവഴിക്കുന്നവർ ' എന്നതിന്റെ വിവക്ഷ .

1.ഈ പ്രയോഗത്തിൽ നിന്നും അല്ലാഹു നൽകിയത് മുഴുവനായും ചെലവഴിക്കാതെ ആവശ്യമായത് ചെലവഴിക്കുക എന്നതാണ് സത്യ വിശ്വാസിയുടെ സ്വഭാവം എന്ന് മനസ്സിലാക്കാം.ഇതൊരു സംരക്ഷണം പ്രധാനം ചെയ്യുന്നുണ്ട് ( ഭാവി തലമുറക്കും വിഭവങ്ങൾ വേണമല്ലോ).ഇസ്റാഫും /അമിത വ്യയവും തദ്‌ബീറും / ലുബ്ധും സത്യ വിശ്വാസിയുടെ സ്വഭാവമല്ല.
         ഇവിടെ ക്രിയയുടെ കർമ്മത്തെ ആദ്യം പറഞ്ഞതിൽ നിന്നും അല്ലാഹു നൽകിയ സമ്പത്തിൽ നിന്ന് ചെലവഴിക്കൽ എന്നതിന്റെ പ്രാധാന്യം വ്യക്തമാവുന്നു.
                          ഈ ആയത്തിൽ പരാമർശിച്ച 'ചെലവഴിക്കൽ' എന്നതിൽ വാജിബ്/നിർബന്ധം ആയ ചെലവഴിക്കലും ഐച്ഛികം ആയ ചെലവഴിക്കലും ഉൾപ്പെടും.വാജിബ്/നിർബന്ധം ആയ ചെലവഴിക്കൽ വിവിധ ഇനങ്ങളാണ്.ഒന്ന് സകാത്ത് അഥവാ നിർബന്ധ ദാനം ആണ്.അതാണ് കന്സിന്റെ ആയത്തിൽ പരാമർശിക്കുന്നത്.പ്രസ്തുത ആയത്ത് ചുവടെ ചേർക്കുന്നു :
                പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 009 തൌബ 34 & 35 :
يَا أَيُّهَا الَّذِينَ آمَنُواْ إِنَّ كَثِيرًا مِّنَ الأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللّهِ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلاَ يُنفِقُونَهَا فِي سَبِيلِ اللّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
يَوْمَ يُحْمَى عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنوبُهُمْ وَظُهُورُهُمْ هَـذَا مَا كَنَزْتُمْ لأَنفُسِكُمْ فَذُوقُواْ مَا كُنتُمْ تَكْنِزُونَ
നരകാഗ്നിയില്‍ വെച്ച്‌ അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത്‌ കൊണ്ട്‌ അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം ( അവരോട്‌ പറയപ്പെടും ) : നിങ്ങള്‍ നിങ്ങള്‍ക്ക്‌ വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്‌. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച്‌ വെച്ചിരുന്നത്‌ നിങ്ങള്‍ ആസ്വദിച്ച്‌ കൊള്ളുക.

http://quranmalayalam.com/quran/malar/09.htm


MODULE 04/07.02.2017

وَثَانِيهَا : الْإِنْفَاقُ عَلَى النَّفْسِ وَعَلَى مَنْ تَجِبُ عَلَيْهِ نَفَقَتُهُ  

وَثَالِثُهَا : الْإِنْفَاقُ فِي الْجِهَادِ  

وَأَمَّا الْإِنْفَاقُ الْمَنْدُوبُ فَهُوَ أَيْضًا إِنْفَاقٌ ؛ لِقَوْلِهِ : ( وَأَنْفِقُوا مِنْ مَا رَزَقْنَاكُمْ مِنْ قَبْلِ أَنْ يَأْتِيَ أَحَدَكُمُ الْمَوْتُ ) [الْمُنَافِقُونَ : 10] وَأَرَادَ بِهِ الصَّدَقَةَ لِقَوْلِهِ بَعْدَهُ : ( فَأَصَّدَّقَ وَأَكُنْ مِنَ الصَّالِحِينَ ) [الْمُنَافِقُونَ : 10] فَكُلُّ هَذِهِ الْإِنْفَاقَاتِ دَاخِلَةٌ تَحْتَ الْآيَةِ لِأَنَّ كُلَّ ذَلِكَ سَبَبٌ لِاسْتِحْقَاقِ الْمَدْحِ 
ആശയ സംഗ്രഹം : സ്വന്തത്തിനും  താൻ ചെലവിന്  കൊടുക്കൽ നിർബന്ധമായവർക്കും വേണ്ടി ചെലവഴിക്കലാണ് മറ്റൊരു ഇനം.അല്ലാഹുവിന്റെ ദീനിന്റെ സ്ഥാപനത്തിനായുള്ള എല്ലാ തരാം ത്യാഗ പരിശ്രമങ്ങൾക്കും വേണ്ടി ചെലവഴിക്കുന്നതാണ് മറ്റൊന്ന്.
             ഐച്ഛികം ആയ ചെലവഴിക്കലും ഈ ആയത്തിന്റെ പരിധിയിൽ വരുന്നുണ്ട്.സൂറത്തുൽ മുനാഫിഖൂൺ പത്താമത്തെ ആയത്തിൽ ഇൻഫാഖ് കൊണ്ട് ഉദ്ദേശ്യം ഐച്ഛികം ആയ സദഖയാണ്.          പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 063 മുനാഫിഖൂന്‍ 10 & 11 :

وَأَنفِقُوا مِن مَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلَا أَخَّرْتَنِي إِلَى أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ الصَّالِحِينَ
നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക്‌ നാം നല്‍കിയതില്‍ നിന്ന്‌ നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത്‌ അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്‍റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക്‌ എന്താണ്‌ നീട്ടിത്തരാത്തത്‌? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്‌.
وَلَن يُؤَخِّرَ اللَّهُ نَفْسًا إِذَا جَاء أَجَلُهَا وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ
ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
http://library.islamweb.net/newlibrary/display_book.php?bk_no=132&ID=80&idfrom=239&idto=247&bookid=132&startno=8

YOU TUBE LINK 
https://youtu.be/7CpOGGtHCXc

ഇൻ ഷാ അല്ലാഹ് ; സാധാരണക്കാർക്ക് കിതാബുകൾ ഓതി പഠിക്കാൻ നമ്മുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാം. 9744391915 എന്ന നമ്പറിലേക്ക് നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറിൽ നിന്നും അൽ കിതാബ് എന്ന് മെസ്സേജ് അയക്കുക.അംഗങ്ങൾ പോസ്റ്റ് ചെയ്യരുത്.ഞാൻ ക്ലാസ്സ് എടുക്കുമ്പോൾ സലാം പറയുന്നതിന് സലാം മടക്കുന്നതു പോലും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത്.മറ്റു അംഗങ്ങൾക്ക് ബുദ്ധിമുട്ടു ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം.അൽ കിതാബ് അംഗങ്ങൾക്ക് സംശയ നിവാരണത്തിന് പ്രത്യേക ഗ്രൂപ്പ് ഉണ്ട് .സ്വകാര്യ സന്ദേശവും  അയക്കാം.എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണമെന്ന വസ്വിയ്യത്തോടെ ; നിങ്ങളുടെ സഹോദരൻ അബ്ബാസ് പറമ്പാടൻ; അസ്സലാമു അലൈക്കും.

Sunday, 22 January 2017

അൽ കിതാബ് 231 ജനാസയെ അനുഗമിക്കുമ്പോൾ ഉറക്കെ ദിക്ർ ചൊല്ലുന്നതിന്റെ വിധി




അൽ കിതാബ് പഠന പരമ്പര 231
16.01.2017

ഹദീസ് സെഷൻ 63/3
(05.12.2016, 01.01.2017തീയതികളിലെ ക്ലാസ്സുകളുടെ തുടർച്ച )

വിഷയം :
 1. സ്ത്രീകൾ മയ്യിത്ത് നിസ്‌ക്കരിക്കാമോ ?
2.മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിക്കാമോ ?
3.ജനാസയെ അനുഗമിക്കുമ്പോൾ ഉറക്കെ ദിക്ർ ചൊല്ലുന്നതിന്റെ വിധി എന്താണ് ?

MODULE 11/16.01.2017

 صحيح مسلم
സ്വഹീഹു മുസ്‌ലിം 

كتاب الجنائز

باب الصَّلاَةِ عَلَى الْجَنَازَةِ فِي الْمَسْجِدِ
മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിക്കൽ 

وَحَدَّثَنِي عَلِيُّ بْنُ حُجْرٍ السَّعْدِيُّ وَإِسْحَقُ بْنُ إِبْرَاهِيمَ الْحَنْظَلِيُّ وَاللَّفْظُ لِإِسْحَقَ قَالَ عَلِيٌّ حَدَّثَنَا وَقَالَ إِسْحَقُ أَخْبَرَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ عَنْ عَبْدِ الْوَاحِدِ بْنِ حَمْزَةَ عَنْ عَبَّادِ بْنِ عَبْدِ اللَّهِ بْنِ الزُّبَيْرِ أَنَّ عَائِشَةَ أَمَرَتْ أَنْ يَمُرَّ بِجَنَازَةِ سَعْدِ بْنِ أَبِي وَقَّاصٍ فِي الْمَسْجِدِ فَتُصَلِّيَ عَلَيْهِ فَأَنْكَرَ النَّاسُ ذَلِكَ عَلَيْهَا فَقَالَتْ مَا أَسْرَعَ مَا نَسِيَ النَّاسُ مَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ بْنِ الْبَيْضَاءِ إِلَّا فِي الْمَسْجِدِ

ആശയ സംഗ്രഹം : അബ്ദുല്ലാഹി ബ്നു സുബൈർ റദിയള്ളാഹു അന്ഹുവിന്റെ പുത്രൻ അബ്ബാദ് എന്നവർ റിപ്പോർട്ട് ചെയ്യുന്നു :  സഅദ് ബ്നു അബീ വഖാസ്  റദിയല്ലാഹു അന്ഹുവിന്റെ ജനാസ മസ്ജിദിലേക്കു കൊണ്ട് വരാൻ ആഇശ റദിയല്ലാഹു അന്ഹാ ഉത്തരവിട്ടു.ആഇശ റദിയല്ലാഹു അന്ഹായ്ക്കു സഅദ് ബ്നു അബീ വഖാസ്  റദിയല്ലാഹു അന്ഹുവിന്റെ ജനാസ നിസ്‌കരിക്കാൻ വേണ്ടിയായിരുന്നു അത്. (NOTE: നബിയുടെ പത്നിമാർ വീട്ടിൽ വച്ചാണ് ജനാസ നിസ്‌ക്കരിച്ചതു എന്ന് തൊട്ടടുത്ത  ഹദീസിൽ നിന്ന് വ്യക്തമാണ് . ഹദീസ് ഈ ലിങ്കിൽ
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=409&idfrom=2727&idto=2730&bookid=53&startno=1)
 അപ്പോൾ ജനങ്ങൾ അത് ( ജനാസ മസ്ജിദിലേക്കു കൊണ്ട് പോകുന്നത്) ഇഷ്ടപ്പെട്ടില്ല.അപ്പോൾ ആഇശ റദിയല്ലാഹു അന്ഹാ ചോദിച്ചു  : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ബൈദാഇന്റെ മകൻ സുഹൈലിന്റെ ജനാസ മസ്ജിദിൽ വച്ച് നിസ്‌ക്കരിച്ച കാര്യം ജനങ്ങൾ ഇത്ര പെട്ടെന്ന് മറന്നോ ?


MODULE 12/16.01.2017

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി റഹിമഹുല്ലാഹി ശറഹു  മുസ്ലിമിൽ രേഖപ്പെടുത്തുന്നു :
شرح النووي على مسلم
يحيي بن شرف أبو زكريا النووي

قَوْلُهَا : ( مَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ بْنِ بَيْضَاءَ إِلَّا فِي الْمَسْجِدِ ) . وَفِي الرِّوَايَةِ الْأُخْرَى : ( وَاللَّهِ لَقَدْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى ابْنَيْ بَيْضَاءَ فِي الْمَسْجِدِ ) . وَفِي الرِّوَايَةِ الْأُخْرَى : ( وَاللَّهِ لَقَدْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى ابْنَيْ بَيْضَاءَ فِي الْمَسْجِدِ سُهَيْلٍ وَأَخِيهِ )
..............................
وَفِي هَذَا الْحَدِيثِ دَلِيلٌ لِلشَّافِعِيِّ وَالْأَكْثَرِينَ فِي جَوَازِ الصَّلَاةِ عَلَى الْمَيِّتِ فِي الْمَسْجِدِ ، وَمِمَّنْ قَالَ بِهِ أَحْمَدُ وَإِسْحَاقُ ، قَالَ ابْنُ عَبْدِ الْبَرِّ : وَرَوَاهُ الْمَدَنِيُّونَ فِي الْمُوَطَأِ عَنْ مَالِكٍ ، وَبِهِ قَالَ ابْنُ حَبِيبٍ الْمَالِكِيُّ ، وَقَالَ ابْنُ أَبِي ذِئْبٍ وَأَبُو حَنِيفَةَ وَمَالِكٌ عَلَى الْمَشْهُورِ عَنْهُ : لَا تَصِحُّ الصَّلَاةُ عَلَيْهِ فِي الْمَسْجِدِ بِحَدِيثٍ فِي سُنَنِ أَبِي دَاوُدَ ( مَنْ صَلَّى عَلَى جِنَازَةٍ فِي الْمَسْجِدِ فَلَا شَيْءَ لَهُ ) وَدَلِيلُ الشَّافِعِيِّ وَالْجُمْهُورِ حَدِيثُ سُهَيْلِ بْنِ بَيْضَاءَ ، وَأَجَابُوا عَنْ حَدِيثِ سُنَنِ أَبِي دَاوُدَ بِأَجْوِبَةٍ 

أَحَدُهَا : أَنَّهُ ضَعِيفٌ لَا يَصِحُّ الِاحْتِجَاجُ بِهِ ، قَالَ أَحْمَدُ بْنُ حَنْبَلٍ : هَذَا حَدِيثٌ ضَعِيفٌ تَفَرَّدَ بِهِ صَالِحٌ مَوْلَى التَّوْأَمَةِ ، وَهُوَ ضَعِيفٌ  

وَالثَّانِي : أَنَّ الَّذِي فِي النُّسَخِ الْمَشْهُورَةِ الْمُحَقَّقَةِ الْمَسْمُوعَةِ مِنْ سُنَنِ أَبِي دَاوُدَ " وَمَنْ صَلَّى عَلَى جِنَازَةٍ فِي الْمَسْجِدِ فَلَا شَيْءَ عَلَيْهِ " وَلَا حُجَّةَ لَهُمْ حِينَئِذٍ فِيهِ 

الثَّالِثُ : أَنَّهُ لَوْ ثَبَتَ الْحَدِيثُ وَثَبَتَ أَنَّهُ قَالَ : " فَلَا شَيْءَ " لَوَجَبَ تَأْوِيلُهُ عَلَى " فَلَا شَيْءَ عَلَيْهِ " لِيُجْمَعَ بَيْنَ الرِّوَايَتَيْنِ وَبَيْنَ هَذَا الْحَدِيثِ وَحَدِيثِ سُهَيْلِ بْنِ بَيْضَاءَ ، وَقَدْ جَاءَ ( لَهُ ) بِمَعْنَى ( عَلَيْهِ ) ، كَقَوْلِهِ تَعَالَى : وَإِنْ أَسَأْتُمْ فَلَهَا  

الرَّابِعُ : أَنَّهُ مَحْمُولٌ عَلَى نَقْصِ الْأَجْرِ فِي حَقِّ مَنْ صَلَّى فِي الْمَسْجِدِ وَرَجَعَ وَلَمْ يُشَيِّعْهَا إِلَى الْمَقْبَرَةِ ، لِمَا فَاتَهُ مِنْ تَشْيِيعِهِ إِلَى الْمَقْبَرَةِ وَحُضُورِ دَفْنِهِ . وَاللَّهُ أَعْلَمُ . وَفِي حَدِيثِ سُهَيْلٍ هَذَا دَلِيلٌ لِطَهَارَةِ الْآدَمِيِّ الْمَيِّتِ ، وَهُوَ الصَّحِيحُ فِي مَذْهَبِنَا
ആശയ സംഗ്രഹം : ബൈദാഇന്റെ രണ്ടു മക്കളുടെയും മയ്യിത്ത് നിസ്ക്കാരം നബി നിർവഹിച്ചത് മസ്ജിദിൽ വച്ചായിരുന്നു എന്ന് ആഇശ ബീവി വ്യക്തമാക്കിയത് മറ്റു റിപ്പോർട്ടുകളിൽ കാണാം. മയ്യിത്ത് നിസ്ക്കാരം മസ്ജിദിൽ വച്ച് അനുവദനീയം ആണെന്നാണ് ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെയും ഭൂരിപക്ഷം പണ്ഡിതന്മാരുടെയും പക്ഷം.ഇമാം അഹ്മദ്  ബ്നു ഹന്ബൽ  റഹിമഹുല്ലാഹ് , ഇമാം മാലിക് റഹിമഹുല്ലാഹ് തുടങ്ങി നിരവധി പേരിൽ നിന്ന് ഈ വീക്ഷണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ഇമാം മാലിക് റഹിമഹുല്ലാഹ് അവർകളിൽ നിന്നുള്ള പ്രസിദ്ധമായ റിപ്പോർട്ടും , ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹ്,ഇബ്നു അബീ ദിഅബു എന്നിവരുടെ വീക്ഷണവും മയ്യിത്ത് നിസ്ക്കാരം മസ്ജിദിൽ വച്ച് ശരിയാവുകയില്ല എന്നതാണ്.സുനനു അബീ ദാവൂദിലെ 
 مَنْ صَلَّى عَلَى جِنَازَةٍ فِي الْمَسْجِدِ فَلَا شَيْءَ لَهُ 
ആരോരുത്തൻ മസ്ജിദിൽ വച്ച്  ജനാസ നിസ്‌ക്കരിച്ചുവോ അവനു ഒന്നുമില്ല ( ഒരു പ്രതിഫലവുമില്ല)'  എന്ന ഹദീസാണ് മയ്യിത്ത് നിസ്ക്കാരം മസ്ജിദിൽ വച്ച് സ്വഹീഹാവുകയില്ല എന്ന വീക്ഷണക്കാരുടെ തെളിവ്.എന്നാൽ പ്രസ്തുത ഹദീസ് സംബന്ധിച്ച് ശാഫിഈ മദ്ഹബുകാർ നിരവധി വിശദീകരണങ്ങൾ നൽകിയിരിക്കുന്നു.
1 . സുനനു അബീ ദാവൂദിലെ പ്രസ്തുത ഹദീസ് ദുർബലമാണ്.അത് പ്രകാരം തെളിവ് പിടിക്കൽ ശരിയാവുകയില്ല. ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ്  പറഞ്ഞിരിക്കുന്നു:ഈ ഹദീസിൽ ഉള്ള സ്വാലിഹ് എന്ന റാവീ/റിപ്പോർട്ടർ ദുർബലനായതിനാൽ ഹദീസ് ദുർബലമാണ്.
2 പ്രസിദ്ധമായ നുസ്‌ഖകളിൽ 'ഫലാ ശൈഅ ലഹു' എന്നല്ല; 'ഫലാ ശൈഅ അലൈഹി' എന്നാണുള്ളത്.അപ്പോൾ ആശയം മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിച്ചാൽ അവനു മേൽ (കുഴപ്പം) ഒന്നുമില്ല എന്നാവും.
3. ഇനി 'ഫലാ ശൈഅ ലഹു' എന്നാണെങ്കിൽ പോലും 'ലഹു ' എന്നത് ചിലപ്പോൾ അലൈഹി എന്ന അർത്ഥത്തിൽ പ്രയോഗിക്കാറുണ്ടെന്നതിനാലും രണ്ടു റിപ്പോർട്ടുകളെ സംയോജിപ്പിക്കേണ്ടതിനാലും ബൈദാഇന്റെ മക്കളുടെ മേൽ നബി മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിച്ചു എന്ന് സ്ഥിരപ്പെട്ടതിനാലും 'ഫലാ ശൈഅ അലൈഹി' എന്ന് ഈ ഹദീസിനെ വിശദീകരിക്കേണ്ടതുണ്ട്.
4 ചിലപ്പോൾ, മസ്ജിദിൽ വച്ച് ജനാസ നിർവഹിച്ചു മഖ്ബറയിൽ പോവുകയോ മറമാടുന്നതിൽ പങ്കെടുക്കുകയോ ചെയ്യാതെ മടങ്ങിയ വ്യക്തിയ്ക്ക്‌ കുറഞ്ഞ പ്രതിഫലമാണ് കിട്ടുക എന്ന് നബി സൂചിപ്പിച്ചതാവാം.
     കൂടാതെ സുഹൈൽ എന്നവരുടെ മയ്യിത്ത് നബി മസ്ജിദിൽ വച്ചാണ് നിസ്‌ക്കരിച്ചതു എന്ന ഹദീസിൽ നിന്നും മനുഷ്യന്റെ മയ്യിത്ത് നജസ് / മലിനം അല്ല എന്നതിന് തെളിവുണ്ട്.അല്ലാഹു ഏറ്റവും അറിയുന്നവൻ.
 
..........................
http://library.islamweb.net/newlibrary/display_book.php?idfrom=2727&idto=2730&bk_no=53&ID=409


MODULE 13/16.01.2017

ജനാസയെ അനുഗമിക്കുമ്പോൾ ഉറക്കെ ദിക്ർ ചൊല്ലൽ കറാഹത്താണ്.

പ്രമുഖ ശാഫിഈ പണ്ഡിതൻ ഇമാം റംലി റഹിമഹുല്ലാഹ് മിന്ഹാജിന്റെ  ശറഹു ആയ  നിഹായയിൽ രേഖപ്പെടുത്തിയത് കാണുക :
نهاية المحتاج إلى شرح المنهاج
محمد بن شهاب الدين الرملي

( وَيُكْرَهُ )
 ( اللَّغَطُ ) 
بِفَتْحِ الْغَيْنِ وَسُكُونِهَا وَهُوَ ارْتِفَاعُ الْأَصْوَاتِ ( فِي ) سَيْرِ ( الْجِنَازَةِ ) لِمَا رَوَاهُ الْبَيْهَقِيُّ أَنَّ الصَّحَابَةَ رَضِيَ اللَّهُ عَنْهُمْ كَرِهُوا رَفْعَ الصَّوْتِ عِنْدَ الْجَنَائِزِ وَالْقِتَالِ وَالذِّكْرِ ، وَكَرِهَ جَمَاعَةٌ قَوْلَ الْمُنَادِي مَعَ الْجِنَازَةِ اسْتَغْفِرُوا اللَّهَ لَهُ ، فَقَدْ سَمِعَ ابْنُ عُمَرَ رَجُلًا يَقُولُ ذَلِكَ فَقَالَ : لَا غَفَرَ اللَّهُ لَك ، وَالْمُخْتَارُ وَالصَّوَابُ كَمَا فِي الْمَجْمُوعِ مَا كَانَ عَلَيْهِ السَّلَفُ مِنْ السُّكُوتِ فِي حَالِ السَّيْرِ ، فَلَا يُرْفَعُ صَوْتٌ بِقِرَاءَةٍ وَلَا ذِكْرٍ وَلَا غَيْرِهِمَا ، بَلْ يُشْتَغَلُ بِالتَّفَكُّرِ فِي الْمَوْتِ وَمَا بَعْدَهُ وَفَنَاءِ الدُّنْيَا ، وَأَنَّ هَذَا آخِرُهَا وَيُسَنُّ الِاشْتِغَالُ بِالْقِرَاءَةِ وَالذِّكْرِ سِرًّا 
..........................

ആശയ സംഗ്രഹം : ജനാസയെ  / മയ്യിത്തിനെ അനുഗമിക്കുമ്പോൾ ശബ്ദം ഉയർത്തൽ കറാഹത്താണ്.അല്ലാഹുവിനു ദിക്ർ ചൊല്ലുമ്പോഴും ഖിതാലിന്റെ സമയത്തും ജനാസ കൊണ്ട് പോകുമ്പോഴും ശബ്ദം ഉയർത്തുന്നത് സ്വഹാബാക്കൾ വെറുത്തിരുന്നു എന്ന ഇമാം ബൈഹഖിയുടെ റിപ്പോർട്ട് ആണ് തെളിവ്. 'മയ്യിത്തിനു  വേണ്ടി നിങ്ങൾ പൊറുക്കലിനെ തേടൂ ' എന്ന് ജനാസ കൊണ്ട് പോകുമ്പോൾ ഒരാൾ വിളിച്ചു പറയുന്നതും സ്വഹാബാക്കളിൽ ഒരു  സംഘം  ഇഷ്ട്ടപ്പെടാത്ത കാര്യമാണ്.ഒരിക്കൽ ഒരാൾ അങ്ങിനെ പറഞ്ഞപ്പോൾ ഇബ്നു ഉമർ റദിയല്ലാഹു അന്ഹു അത് വിലക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ശരിയായതും മുഖ്താറായതും ആയ അഭിപ്രായം മജ്‌മൂഇൽ ഇമാം നവവി റഹിമഹുല്ലാഹി രേഖപ്പെടുത്തിയത് പോലെ, സലഫുസ്സ്വാലിഹീങ്ങൾ പ്രവർത്തിച്ചിരുന്ന പ്രകാരം ജനാസ കൊണ്ട് പോകുമ്പോൾ മൗനമായി പോകുക എന്നതാണ്.ഖുർആൻ പാരായണമോ ദിക്റോ അത് രണ്ടും അല്ലാത്ത മറ്റു വല്ലതുമോ കൊണ്ട് ശബ്ദം ഉയർത്തരുത്.മരണത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ഈ ദുനിയാവിന്റെ നാശത്തെ കുറിച്ചും ചിന്തിച്ചു കൊണ്ടാണ് ജനാസയുടെ കൂടെ പോവേണ്ടത്.എന്നാൽ ശബ്ദം ഉയർത്താതെ പതിയെ  ഖുർആൻ പാരായണം ചെയ്യലും പതിയെ ദിക്ർ ചൊല്ലലും സുന്നത്താണ്. 

وَمَا يَفْعَلُهُ جَهَلَةُ الْقُرَّاءِ مِنْ الْقِرَاءَةِ بِالتَّمْطِيطِ وَإِخْرَاجِ الْكَلَامِ عَنْ مَوْضُوعِهِ فَحَرَامٌ يَجِبُ إنْكَارُهُ ( وَ ) يُكْرَهُ ( اتِّبَاعُهَا بِنَارٍ ) فِي مِجْمَرَةٍ أَوْ غَيْرِهَا لِخَبَرِ { لَا تَتَّبِعُوا الْجِنَازَةَ بِصَوْتٍ وَلَا نَارٍ } ، وَلِأَنَّهُ يُتَفَاءَلُ بِذَلِكَ فَأْلَ السُّوءِ . 

رَوَى مُسْلِمٌ أَنَّ عَمْرَو بْنَ الْعَاصِ قَالَ : إذَا أَنَا مِتُّ فَلَا تَصْحَبْنِي نَارٌ وَلَا نَائِحَةٌ . 

وَرَوَى الْبَيْهَقِيُّ عَنْ أَبِي مُوسَى أَنَّهُ أَوْصَى : لَا تَتَّبِعُونِي بِصَارِخَةٍ وَلَا مِجْمَرَةٍ ، وَلَا تَجْعَلُوا بَيْنِي وَبَيْنَ الْأَرْضِ شَيْئًا . 

نَعَمْ لَوْ اُحْتِيجَ إلَى الدَّفْنِ لَيْلًا فِي اللَّيَالِي [ ص: 24 ] الْمُظْلِمَةِ فَالظَّاهِرُ أَنَّهُ لَا يُكْرَهُ حَمْلُ السِّرَاجِ وَالشَّمْعَةِ وَنَحْوِهِمَا وَلَا سِيَّمَا حَالَةَ الدَّفْنِ لِأَجْلِ إحْسَانِ الدَّفْنِ وَإِحْكَامِهِ 


http://library.islamweb.net/newlibrary/display_book.php?idfrom=2103&idto=2107&bk_no=25&ID=188

FOR ADDITIONAL READING:

http://shamela.ws/browse.php/book-11993/page-655

http://shamela.ws/browse.php/book-10276/page-6#page-7

ഇൻ ഷാ അല്ലാഹ് തുടരും .

സാധാരണക്കാർക്ക് കിതാബുകൾ പഠിക്കാൻ ഒരു വാട്ട്സ് ആപ് ഗ്രൂപ്പ് ;ജോയിൻ ചെയ്യാൻ നിങ്ങളുടെ വാട്ട്സ് ആപ് നമ്പറിൽ നിന്ന്  9744391915ലേക്ക് മെസ്സേജ് അയക്കൂ . എനിയ്ക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ എന്ന വസ്വിയ്യത്തോടെ നിങ്ങളുടെ സഹോദരൻ അബ്ബാസ് പറമ്പാടൻ അസ്സലാമു അലൈകും .

Thursday, 29 December 2016

അൽ കിതാബ് 223 രക്തസാക്ഷികളുടെ ആത്മാക്കൾ - ഇമാം നവവിയുടെ ശറഹു മുസ്ലിമിലെ ...





അൽ കിതാബ് പഠന പരമ്പര 223
23.12.2016

14.12.2016-ലെ അൽ കിതാബ്  ക്‌ളാസ്സുമായി ബന്ധപ്പെട്ട സംശയ നിവാരണം സെഷൻ 3

17.12.2016 , 20.12.2016, തീയതികളിലെ ക്ലാസ്സുകളുടെ  തുടർച്ച 
 
വിഷയം: രക്തസാക്ഷികളുടെ ആത്മാക്കൾ സ്വർഗ്ഗത്തിൽ പാറിക്കളിക്കുന്നു .

നബിമാരുടെ ശരീരം ജീർണ്ണിക്കുകയില്ല  എന്ന് സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തിൽ നാം മനസ്സിലാക്കി. എന്നാൽ ശുഹദാക്കളുടെയും ഔലിയാക്കളുടെയും ശരീരം മണ്ണ് തിന്നുമോ എന്ന വിഷയത്തിൽ തിരു നബിയുടെ വചനങ്ങളായി തെളിവുകൾ കാണുന്നില്ലെങ്കിലും  ശരീരം ജീർണ്ണിക്കാതെ കിടന്നതായുള്ള റിപ്പോർട്ടുകൾ ചില അസറുകളിൽ  സ്വഹീഹായി വന്നിട്ടുണ്ട്.ജീർണ്ണിക്കുകയില്ല എന്ന സ്ഥിരപ്പെട്ടിട്ടുണ്ട് എന്ന്    ഇമാം ഖുർതുബി അഭിപ്രായപ്പെട്ടതായും നാം മനസ്സിലാക്കി.

ഇന്ന് സൂറത്തു ആലു ഇമ്രാനിലെ 169 -ആം വചനവും പ്രസ്തുത വചനവുമായി ബന്ധപ്പെട്ടു സ്വഹീഹ് മുസ്ലിമിൽ വന്ന ഒരു ഹദീസും അതിനു ശറഹു മുസ്ലിമിൽ ഇമാം നവവി റഹിമഹുല്ലാഹ് നൽകിയ വിശദീകരണത്തിന്റെ ചില ഭാഗങ്ങളും പരാമർശിച്ചു കൊണ്ട് ഈ ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു.

MODULE 09

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 003 ആലു ഇംറാന്‍ 169-173 കാണുക :

وَلاَ تَحْسَبَنَّ الَّذِينَ قُتِلُواْ فِي سَبِيلِ اللّهِ أَمْوَاتًا بَلْ أَحْيَاء عِندَ رَبِّهِمْ يُرْزَقُونَ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച്‌ പോയവരായി നീ ഗണിക്കരുത്‌. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്‌. അവര്‍ക്ക്‌ ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു.
فَرِحِينَ بِمَا آتَاهُمُ اللّهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُواْ بِهِم مِّنْ خَلْفِهِمْ أَلاَّ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ
അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ അവര്‍ക്കു നല്‍കിയതുകൊണ്ട്‌ അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ ( ഇഹലോകത്ത്‌ ) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത്‌ അവര്‍ ( ആ രക്തസാക്ഷികള്‍ ) സന്തോഷമടയുന്നു.
يَسْتَبْشِرُونَ بِنِعْمَةٍ مِّنَ اللّهِ وَفَضْلٍ وَأَنَّ اللّهَ لاَ يُضِيعُ أَجْرَ الْمُؤْمِنِينَ
അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ട്‌ അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും ( അവരെ സന്തുഷ്ടരാക്കുന്നു. )
الَّذِينَ اسْتَجَابُواْ لِلّهِ وَالرَّسُولِ مِن بَعْدِ مَآ أَصَابَهُمُ الْقَرْحُ لِلَّذِينَ أَحْسَنُواْ مِنْهُمْ وَاتَّقَواْ أَجْرٌ عَظِيمٌ
പരിക്ക്‌ പറ്റിയതിന്‌ ശേഷവും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനക്ക്‌ ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന്‌ സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക്‌ മഹത്തായ പ്രതിഫലമുണ്ട്‌.
الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُواْ لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَاناً وَقَالُواْ حَسْبُنَا اللّهُ وَنِعْمَ الْوَكِيلُ
ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ ( സൈന്യത്തെ ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട്‌ പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്തത്‌. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക്‌ അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത്‌ അവനത്രെ.


MODULE 10

സ്വഹീഹു മുസ്ലിം 
كتاب الإمارة
കിതാബുൽ ഇമാറാതു 
باب فِي بَيَانِ أَنَّ أَرْوَاحَ الشُّهَدَاءِ فِي الْجَنَّةِ وَأَنَّهُمْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ
 ശുഹദാക്കളുടെ /രക്ത സാക്ഷികളുടെ റൂഹുകൾ/ആത്മാക്കൾ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവര്‍ക്ക്‌ ഉപജീവനം നല്‍കപ്പെടുന്നവരായി നിലയിൽ സ്വർഗ്ഗത്തിൽ ജീവിച്ചിരിക്കുന്നവരാണ്‌ എന്നത് സംബന്ധിച്ച് വിവരിക്കുന്ന ബാബു
حَدَّثَنَا يَحْيَى بْنُ يَحْيَى، وَأَبُو بَكْرِ بْنُ أَبِي شَيْبَةَ كِلاَهُمَا عَنْ أَبِي مُعَاوِيَةَ، ح وَحَدَّثَنَا إِسْحَاقُ بْنُ إِبْرَاهِيمَ، أَخْبَرَنَا جَرِيرٌ، وَعِيسَى بْنُ يُونُسَ، جَمِيعًا عَنِ الأَعْمَشِ، وَحَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ نُمَيْرٍ، - وَاللَّفْظُ لَهُ - حَدَّثَنَا أَسْبَاطٌ، وَأَبُو مُعَاوِيَةَ قَالاَ حَدَّثَنَا الأَعْمَشُ، عَنْ عَبْدِ اللَّهِ بْنِ مُرَّةَ، عَنْ مَسْرُوقٍ، قَالَ سَأَلْنَا عَبْدَ اللَّهِ عَنْ هَذِهِ الآيَةِ، ‏{‏ وَلاَ تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا بَلْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ‏}‏ قَالَ أَمَا إِنَّا قَدْ سَأَلْنَا عَنْ ذَلِكَ فَقَالَ ‏"‏ أَرْوَاحُهُمْ فِي جَوْفِ طَيْرٍ خُضْرٍ لَهَا قَنَادِيلُ مُعَلَّقَةٌ بِالْعَرْشِ تَسْرَحُ مِنَ الْجَنَّةِ حَيْثُ شَاءَتْ ثُمَّ تَأْوِي إِلَى تِلْكَ الْقَنَادِيلِ فَاطَّلَعَ إِلَيْهِمْ رَبُّهُمُ اطِّلاَعَةً فَقَالَ هَلْ تَشْتَهُونَ شَيْئًا قَالُوا أَىَّ شَىْءٍ نَشْتَهِي وَنَحْنُ نَسْرَحُ مِنَ الْجَنَّةِ حَيْثُ شِئْنَا فَفَعَلَ ذَلِكَ بِهِمْ ثَلاَثَ مَرَّاتٍ فَلَمَّا رَأَوْا أَنَّهُمْ لَنْ يُتْرَكُوا مِنْ أَنْ يُسْأَلُوا قَالُوا يَا رَبِّ نُرِيدُ أَنْ تَرُدَّ أَرْوَاحَنَا فِي أَجْسَادِنَا حَتَّى نُقْتَلَ فِي سَبِيلِكَ مَرَّةً أُخْرَى ‏.‏ فَلَمَّا رَأَى أَنْ لَيْسَ لَهُمْ حَاجَةٌ تُرِكُوا ‏"

ആശയ സംഗ്രഹം: മസ്‌റൂഖ്‌ എന്നവർ റിപ്പോർട്ട് ചെയ്യുന്നു .ഞങ്ങൾ അബ്ദുല്ലാഹിയോട്  ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹുവിനോട്  (അബ്ദുല്ലാഹി ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹുവിനോട് എന്നാണു പ്രബല വീക്ഷണം; അബ്ദുല്ലാഹി ബ്നു ഉമർ റദിയല്ലാഹു അന്ഹുവിനോട് എന്ന അഭിപ്രായവും ഉണ്ട് ) 
وَلاَ تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا بَلْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച്‌ പോയവരായി താങ്കൾ ഗണിക്കരുത്‌. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവര്‍ക്ക്‌ ഉപജീവനം നല്‍കപ്പെടുന്നവരായി ജീവിച്ചിരിക്കുന്നവരാണ്‌.''എന്ന വിശുദ്ധ ഖുർആൻ വചനത്തിന്റെ വ്യാഖ്യാനം സംബന്ധിച്ച് ചോദിച്ചു.അപ്പോൾ അദ്ദേഹം - അബ്ദുല്ലാഹ് - പറഞ്ഞു : ഇത് സംബന്ധിച്ച് ഞങ്ങൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ചോദിച്ചു; നബിയവർകൾ ഇപ്രകാരം പറഞ്ഞു : ശുഹദാക്കളുടെ /രക്ത സാക്ഷികളുടെ റൂഹുകൾ/ആത്മാക്കൾ അല്ലാഹുവിന്റെ അർശുമായി /സിംഹാസനവുമായി ബന്ധിക്കപ്പെട്ട ഖിന്ദീലുകളിൽ താമസിക്കുന്ന പച്ചക്കിളികളുടെ വയറുകളിൽ ജീവിക്കുന്നവരാണ്.സ്വർഗ്ഗത്തിൽ നിന്ന് അവർക്കു ഇഷ്ട്ടമുള്ള പഴങ്ങൾ യദേഷ്ടം ഭക്ഷിച്ച ശേഷം അവർ ഖിന്ദീലുകളിൽ മടങ്ങിയെത്തുന്നതാണ് .അങ്ങിനെ അവരുടെ നാഥൻ / റബ്ബ് അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു ചോദിക്കും : നിങ്ങൾക്കെന്താണ് ആഗ്രഹമുള്ളതു ? അപ്പോൾ അവർ പറയും : ഞങ്ങൾ ( ഇതിൽ കൂടുതൽ) എന്ത് ആഗ്രഹിക്കാനാണ്?ഞങ്ങൾ സ്വർഗ്ഗത്തിലൂടെ പാറിക്കളിച്ചു ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഭുജിച്ചു കൊണ്ടിരിക്കുന്നു  . അല്ലാഹു മൂന്നു തവണ ചോദ്യം ആവർത്തിക്കും.അപ്പോൾ അവർ മറുപടി പറയും: നാഥാ ... ഞങ്ങളുടെ ആത്മാക്കൾ ഞങ്ങളുടെ ശരീരങ്ങളിലേക്കു നീ  മടക്കി തന്നു ഞങ്ങൾക്ക് ഒരിക്കൽ കൂടെ നിന്റെ മാർഗ്ഗത്തിൽ  രക്ത സാക്ഷിയായെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.എന്നാൽ അത് അവർക്കു ആവശ്യമില്ല എന്ന് അല്ലാഹു തീരുമാനിച്ചു അവരെ ആ സ്വർഗ്ഗീയ സുഖത്തിൽ തന്നെ തുടരാൻ വിടും 


‏MODULE 11

 مِنْ شرح النووي على مسلم
ഇമാം നവവിയുടെ ശറഹു മുസ്ലിമിലെ വിവരണത്തിൽ നിന്ന് :

قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الشُّهَدَاءِ : ( أَرْوَاحُهُمْ فِي جَوْفِ طَيْرٍ خُضْرٍ لَهَا قَنَادِيلُ مُعَلَّقَةٌ بِالْعَرْشِ تَسْرَحُ مِنَ الْجَنَّةِ حَيْثُ شَاءَتْ ثُمَّ تَأْوِي إِلَى تِلْكَ الْقَنَادِيلِ ) فِيهِ : بَيَانٌ أَنَّ الْجَنَّةَ مَخْلُوقَةٌ مَوْجُودَةٌ ، وَهُوَ مَذْهَبُ أَهْلِ السُّنَّةِ ، وَهِيَ الَّتِي أُهْبِطَ مِنْهَا آدَمُ ، وَهِيَ الَّتِي يُنَعَّمُ فِيهَا الْمُؤْمِنُونَ فِي الْآخِرَةِ . هَذَا إِجْمَاعُ أَهْلِ السُّنَّةِ ، وَقَالَتِ الْمُعْتَزِلَةُ وَطَائِفَةٌ مِنَ الْمُبْتَدِعَة أَيْضًا وَغَيْرُهُمْ : إِنَّهَا لَيْسَتْ مَوْجُودَةً ، وَإِنَّمَا تُوجَدُ بَعْدَ الْبَعْثِ فِي الْقِيَامَةِ ، قَالُوا : وَالْجَنَّةُ الَّتِي أُخْرِجَ مِنْهَا آدَمُ غَيْرُهَا ، وَظَوَاهِرُ الْقُرْآنِ وَالسُّنَّةِ تَدُلُّ لِمَذْهَبِ أَهْلِ الْحَقِّ . وَفِيهِ إِثْبَاتُ مُجَازَاةِ الْأَمْوَاتِ بِالثَّوَابِ وَالْعِقَابِ قَبْلَ الْقِيَامَةِ
ആശയ സംഗ്രഹം : അൽ ജന്നത്തു അഥവാ സ്വർഗ്ഗം പടക്കപ്പെട്ടതും നിലവിൽ ഉള്ളതുമാണെന്നു ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.ഇതാണ് അഹ്‌ലുസുന്നത്തിന്റെ വീക്ഷണം.ആ സ്വർഗ്ഗത്തിൽ നിന്നാണ് മനുഷ്യ പിതാവായ ആദം നബിയെ പുറത്താക്കിയത് .ആ സ്വർഗ്ഗത്തിലാണ് സത്യ വിശ്വാസികൾക്കു ആഖിറത്തിൽ /പരലോകത്തിൽ അനുഗ്രഹങ്ങൾ നൽകപ്പെടുന്നത് . ഇക്കാര്യത്തിൽ അഹ്ലുസ്സുന്നത്തിൽ ഏകാഭിപ്രായം / ഇജ്മാഉ ഉണ്ട്.എന്നാൽ മുഅതസിലീ കക്ഷികളും ബിദ്അത്തിന്റെ കക്ഷികളിൽ ഒരു വിഭാഗവും മറ്റു ചിലരും സ്വർഗ്ഗം നിലവിൽ നില നിൽക്കുന്നില്ലെന്നും അത് അന്ത്യനാളിൽ പുനർ ജന്മത്തിനു ശേഷമാണ് ഉണ്ടാവുക എന്നും വീക്ഷണം പുലർത്തുന്നുണ്ട്.ആദം നബി പുറത്താക്കപ്പെട്ട സ്വർഗ്ഗം വേറെ സ്വർഗ്ഗമാണെന്നാണ് അവരുടെ വാദം.എന്നാൽ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും വ്യക്തമാകുന്നത് സത്യത്തിന്റെ ആളുകളുടെ (അഹ്‌ലുസുന്നത്തിന്റെ ) വീക്ഷണമാണ് ശരിയെന്നാണ്.കൂടാതെ മരണപ്പെട്ടവർക്ക് അന്ത്യനാളിനു മുമ്പ് തന്നെ പ്രതിഫലവും ശിക്ഷകകളും അതാത് സംഗതി പോലെ ലഭ്യമാവും എന്നും ഈ ഹദീസ് അറിയിക്കുന്നുണ്ട്.

 قَالَ الْقَاضِي : وَفِيهِ أَنَّ الْأَرْوَاحَ بَاقِيَةٌ لَا تَفْنَى ، فَيُنَعَّمُ الْمُحْسِنُ وَيُعَذَّبُ الْمُسِيءُ ، وَقَدْ جَاءَ بِهِ الْقُرْآنُ وَالْآثَارُ ، وَهُوَ مَذْهَبُ أَهْلِ السُّنَّةِ خِلَافًا لِطَائِفَةٍ مِنَ الْمُبْتَدِعَةِ قَالَتْ : تَفْنَى ، قَالَ الْقَاضِي : وَقَالَ هُنَا : ( أَرْوَاحُ الشُّهَدَاءِ ) ، وَقَالَ فِي حَدِيثِ مَالِكٍ : ( إِنَّمَا نَسَمَةُ الْمُؤْمِنِ ) ، وَالنَّسَمَةُ تُطْلَقُ عَلَى ذَاتِ الْإِنْسَانِ جِسْمًا وَرُوحًا ، وَتُطْلَقُ عَلَى الرُّوحِ مُفْرَدَةً ، وَهُوَ الْمُرَادُ بِهَذَا التَّفْسِيرِ فِي الْحَدِيثِ الْآخَرِ بِالرُّوحِ ، وَلِعِلْمِنَا بِأَنَّ الْجِسْمَ يَفْنَى وَيَأْكُلُهُ التُّرَابُ ، وَلِقَوْلِهِ فِي الْحَدِيثِ : ( حَتَّى يُرْجِعَهُ اللَّهُ تَعَالَى إِلَى جَسَدِهِ يَوْمَ الْقِيَامَةِ ) 
....................
ആശയ സംഗ്രഹം : ഖാദി റാഹിമഹുല്ലാഹ് പറയുന്നു : റൂഹുകൾ /ആത്മാവുകൾ നശിക്കുന്നില്ലഈ ഹദീസിൽ നിന്ന് വ്യക്തമാണ്.കൂടാതെ ഗുണവാന് അനുഗ്രഹം ചെയ്യപ്പെടുമെന്നും തിന്മ ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുമെന്നും വ്യക്തമാണ്.ബിദ്അത്തിന്റെ ആളുകളിൽ നിന്നും ഭിന്നമായി അഹ്‌ലുസ്സുന്നത്തിന്റെ വീക്ഷണം ഇതാണ്.ഖുർആനിൽ നിന്നും അസറുകളിൽ നിന്നും വ്യക്തമാവുന്നതും ഇത് തന്നെ.ഇമാം മാലിക് അവർകളുടെ ഹദീസിൽ രക്ത സാക്ഷികളുടെ റൂഹുകൾ എന്നതിന് പകരം സത്യ വിശ്വാസിയുടെ നസമതു എന്നാണുള്ളത്.നസമതു എന്നാൽ ശരീരവും ആത്മാവും ചേർന്നതിനും ആത്മാവിനു മാത്രമായി പ്രയോഗിക്കാവുന്ന പദമാണ്.നമ്മുടെ അറിവിൽ ശരീരം നശിക്കുകയും മണ്ണ് തിന്നുകയും ചെയ്യും.അന്ത്യനാളിൽ ആത്മാവിനെ അതിന്റെ ശരീരത്തിലേക്ക് അല്ലാഹു മടക്കുന്നതു വരെ എന്ന ഹദീസിൽ വന്നത് അതാണ് സൂചിപ്പിക്കുന്നത്.
.......................
 قَالَ الْقَاضِي : وَقِيلَ : إِنَّ هَذَا الْمُنَعَّمَ أَوِ الْمُعَذَّبَ مِنَ الْأَرْوَاحِ جُزْءٌ مِنَ الْجَسَدِ تَبْقَى فِيهِ الرُّوحُ ، وَهُوَ الَّذِي يَتَأَلَّمُ وَيُعَذَّبُ وَيَلْتَذُّ وَيُنَعَّمُ ، وَهُوَ الَّذِي يَقُولُ : رَبِّ ارْجِعُونِ وَهُوَ الَّذِي يَسْرَحُ فِي شَجَرِ الْجَنَّةِ ، فَغَيْرُ مُسْتَحِيلٍ أَنْ يُصَوَّرَ هَذَا الْجُزْءُ طَائِرًا أَوْ يُجْعَلَ فِي جَوْفِ طَائِرٍ ، وَفِي قَنَادِيلَ تَحْتَ الْعَرْشِ ، وَغَيْرَ ذَلِكَ مِمَّا يُرِيدُ اللَّهُ عَزَّ وَجَلَّ 

.........................

http://library.islamweb.net/newlibrary/display_book.php?idfrom=5705&idto=5706&bk_no=53&ID=893

Saturday, 24 December 2016

അൽ കിതാബ് 222 ശുഹദാക്കളുടെയും ഔലിയാക്കളുടെയും ശരീരം ജീർണ്ണിക്കുമോ ? സുനന...

അൽ കിതാബ് പഠന പരമ്പര 222

20.12.2016

14.12.2016-ലെ അൽ കിതാബ്  ക്‌ളാസ്സുമായി ബന്ധപ്പെട്ട സംശയ നിവാരണം സെഷൻ 2

17.12.2016 - ലെ ക്ലസ്സിന്റെ തുടർച്ച 
 
വിഷയം: ശുഹദാക്കളുടെയും ഔലിയാക്കളുടെയും ശരീരം ജീർണ്ണിക്കുമോ ?

നബിമാരുടെ ശരീരം ജീർണ്ണിക്കുകയില്ല  എന്ന് സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തിൽ നാം മനസ്സിലാക്കി. എന്നാൽ ശുഹദാക്കളുടെയും ഔലിയാക്കളുടെയും ശരീരം മണ്ണ് തിന്നുമോ എന്ന വിഷയത്തിൽ തിരു നബിയുടെ വചനങ്ങളായി തെളിവുകൾ കാണുന്നില്ലെങ്കിലും  ശരീരം ജീർണ്ണിക്കാതെ കിടന്നതായുള്ള റിപ്പോർട്ടുകൾ ചില അസറുകളിൽ  സ്വഹീഹായി വന്നിട്ടുണ്ട്.ജീർണ്ണിക്കുകയില്ല എന്ന സ്ഥിരപ്പെട്ടിട്ടുണ്ട് എന്ന്    ഇമാം ഖുർതുബി അഭിപ്രായപ്പെട്ടതായും നാം മനസ്സിലാക്കി.
 

MODULE 05

ഇമാം ഖുർതുബി റഹിമഹുല്ലാഹിയുടെ തദ്‌കിറ എന്ന കിതാബ് തുടരുന്നു :

.........................
قال المؤلف رضي الله عنه: وهكذا حكم من تقدمنا من الأمم ممن قتل شهيداً في سبيل الله أو قتل على الحق كأنبيائهم

وفي الترمذي في قصة أصحاب الأخدود: [أن الغلام الذي قتله الملك دفن] ، قال: فيذكر أنه أخرج في زمن عمر بن الخطاب وأصبعه على صدغه كما وضعها حين قتل
قال حديث حسن غريب

ആശയ സംഗ്രഹം : ഇമാം ഖുർതുബി തുടരുന്നു : 
ഉമർ ബ്നുൽ ഖത്താബ് റദിയള്ളാഹു അന്ഹുവിന്റെ ഭരണ കാലത്തു പ്രസ്തുത ഖബർ കുഴിക്കപ്പെട്ടപ്പോൾ ആ ബാലൻ വധിക്കപ്പെട്ട സമയത്തു വച്ചിരുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ കൈ അദ്ദേഹത്തിന്റെ ചെന്നിയിൽ വച്ച അവസ്ഥയിൽ കാണപ്പെട്ടു എന്ന് പറയപ്പെടുന്നു.

 സുനനു തിർമുദിയിൽ വന്ന ഹദീസ് പൂർണ്ണ രൂപത്തിൽ  അടുത്ത മോഡ്യൂളിൽ ചേർക്കുന്നു : 


MODULE 06

സുനനു തിർമുദി
سنن الترمذي

كتاب تفسير القرآن

باب ومن سورة البروج

حَدَّثَنَا مَحْمُودُ بْنُ غَيْلاَنَ، وَعَبْدُ بْنُ حُمَيْدٍ، - الْمَعْنَى وَاحِدٌ قَالاَ حَدَّثَنَا عَبْدُ الرَّزَّاقِ، عَنْ مَعْمَرٍ، عَنْ ثَابِتٍ الْبُنَانِيِّ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى، عَنْ صُهَيْبٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا صَلَّى الْعَصْرَ هَمَسَ - وَالْهَمْسُ فِي قَوْلِ بَعْضِهِمْ تَحَرُّكُ شَفَتَيْهِ كَأَنَّهُ يَتَكَلَّمُ فَقِيلَ لَهُ إِنَّكَ يَا رَسُولَ اللَّهِ إِذَا صَلَّيْتَ الْعَصْرَ هَمَسْتَ قَالَ ‏.‏ ‏"‏ إِنَّ نَبِيًّا مِنَ الأَنْبِيَاءِ كَانَ أُعْجِبَ بِأُمَّتِهِ فَقَالَ مَنْ يَقُولُ لِهَؤُلاَءِ فَأَوْحَى اللَّهُ إِلَيْهِ أَنْ خَيِّرْهُمْ بَيْنَ أَنْ أَنْتَقِمَ مِنْهُمْ وَبَيْنَ أَنْ أُسَلِّطَ عَلَيْهِمْ عَدُوَّهُمْ فَاخْتَارَ النِّقْمَةَ فَسَلَّطَ عَلَيْهِمُ الْمَوْتَ فَمَاتَ مِنْهُمْ فِي يَوْمٍ سَبْعُونَ أَلْفًا ‏"‏ ‏.‏ 
ആശയ സംഗ്രഹം : സുഹൈബ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :ഒരിക്കൽ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അസ്ർ നിസ്‌കാരത്തിന് ശേഷം എന്തോ പറയാനെന്ന ഭാവത്തിൽ ചുണ്ടനക്കി.അപ്പോൾ എന്താണ് അതിന്റെ കാരണമെന്ന് സ്വഹാബാക്കൾ ആരാഞ്ഞു. തിരു നബി പ്രതിവചിച്ചു : നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന  ഒരു സമൂഹത്തിൽ ഒരു നബി തന്റെ ജനതയുടെ കാര്യത്തിൽ ആശ്ചര്യപ്പെടുകയും അവരെ ജയിക്കാൻ ആർക്കു കഴിയും എന്ന് പ്രസ്താവിക്കുകയും ചെയ്തു.പ്രസ്തുത ജനതയിൽ, ശത്രുവിനെ പ്രതിരോധിക്കൽ, ശിക്ഷ ഏറ്റു വാങ്ങൽ  എന്നീ  രണ്ടു കാര്യങ്ങളിൽ ഒരു തെരഞ്ഞെടുപ്പ് നടത്താൻ അല്ലാഹു ആ നബിയ്ക്ക്  ദിവ്യബോധനം നൽകുകയും അവർ ശിക്ഷ ഏറ്റു വാങ്ങൽ തെരഞ്ഞെടുക്കുകയും  ചെയ്തു.അങ്ങിനെ  അവരിൽ എഴുപതിനായിരം  പേര് ഒരു ദിവസം മരിച്ചു. തുടർന്ന് തിരു നബി മറ്റൊരു ഹദീസ് പറഞ്ഞു :
 പ്രസ്തുത ഹദീസ് അടുത്ത മോഡ്യൂളിൽ ചേർക്കുന്നു .

MODULE 07

قَالَ وَكَانَ إِذَا حَدَّثَ بِهَذَا الْحَدِيثِ حَدَّثَ بِهَذَا الْحَدِيثِ الآخَرِ ‏.‏ قَالَ ‏"‏ كَانَ مَلِكٌ مِنَ الْمُلُوكِ وَكَانَ لِذَلِكَ الْمَلِكِ كَاهِنٌ يَكْهَنُ لَهُ فَقَالَ الْكَاهِنُ انْظُرُوا لِيَ غُلاَمًا فَهِمًا أَوْ قَالَ فَطِنًا لَقِنًا فَأُعَلِّمُهُ عِلْمِي هَذَا فَإِنِّي أَخَافُ أَنْ أَمُوتَ فَيَنْقَطِعَ مِنْكُمْ هَذَا الْعِلْمُ وَلاَ يَكُونُ فِيكُمْ مَنْ يَعْلَمُهُ ‏.‏ قَالَ فَنَظَرُوا لَهُ عَلَى مَا وَصَفَ فَأَمَرَهُ أَنْ يَحْضُرَ ذَلِكَ الْكَاهِنَ وَأَنْ يَخْتَلِفَ إِلَيْهِ فَجَعَلَ يَخْتَلِفُ إِلَيْهِ وَكَانَ عَلَى طَرِيقِ الْغُلاَمِ رَاهِبٌ فِي صَوْمَعَةٍ ‏"‏ ‏.‏ قَالَ مَعْمَرٌ أَحْسِبُ أَنَّ أَصْحَابَ الصَّوَامِعِ كَانُوا يَوْمَئِذٍ مُسْلِمِينَ قَالَ ‏"‏ فَجَعَلَ الْغُلاَمُ يَسْأَلُ ذَلِكَ الرَّاهِبَ كُلَّمَا مَرَّ بِهِ فَلَمْ يَزَلْ بِهِ حَتَّى أَخْبَرَهُ فَقَالَ إِنَّمَا أَعْبُدُ اللَّهَ ‏"‏ ‏.‏ قَالَ ‏"‏ فَجَعَلَ الْغُلاَمُ يَمْكُثُ عِنْدَ الرَّاهِبِ وَيُبْطِئُ عَلَى الْكَاهِنِ فَأَرْسَلَ الْكَاهِنُ إِلَى أَهْلِ الْغُلاَمِ إِنَّهُ لاَ يَكَادُ يَحْضُرُنِي فَأَخْبَرَ الْغُلاَمُ الرَّاهِبَ بِذَلِكَ فَقَالَ لَهُ الرَّاهِبُ إِذَا قَالَ لَكَ الْكَاهِنُ أَيْنَ كُنْتَ فَقُلْ عِنْدَ أَهْلِي ‏.‏ وَإِذَا قَالَ لَكَ أَهْلُكَ أَيْنَ كُنْتَ فَأَخِبِرْهُمْ أَنَّكَ كُنْتَ عِنْدَ الْكَاهِنِ ‏"‏ ‏.‏ قَالَ ‏"‏ فَبَيْنَمَا الْغُلاَمُ عَلَى ذَلِكَ إِذْ مَرَّ بِجَمَاعَةٍ مِنَ النَّاسِ كَثِيرٍ قَدْ حَبَسَتْهُمْ دَابَّةٌ ‏"‏ ‏.‏ فَقَالَ بَعْضُهُمْ إِنَّ تِلْكَ الدَّابَّةَ كَانَتْ أَسَدًا قَالَ ‏"‏ فَأَخَذَ الْغُلاَمُ حَجَرًا قَالَ اللَّهُمَّ إِنْ كَانَ مَا يَقُولُ الرَّاهِبُ حَقًّا فَأَسْأَلُكَ أَنْ أَقْتُلَهَا ‏.‏ قَالَ ثُمَّ رَمَى فَقَتَلَ الدَّابَّةَ ‏.‏ فَقَالَ النَّاسُ مَنْ قَتَلَهَا قَالُوا الْغُلاَمُ فَفَزِعَ النَّاسُ وَقَالُوا لَقَدْ عَلِمَ هَذَا الْغُلاَمُ عِلْمًا لَمْ يَعْلَمْهُ أَحَدٌ ‏.‏ قَالَ فَسَمِعَ بِهِ أَعْمَى فَقَالَ لَهُ إِنْ أَنْتَ رَدَدْتَ بَصَرِي فَلَكَ كَذَا وَكَذَا ‏.‏ قَالَ لَهُ لاَ أُرِيدُ مِنْكَ هَذَا وَلَكِنْ أَرَأَيْتَ إِنْ رَجَعَ إِلَيْكَ بَصَرُكَ أَتُؤْمِنُ بِالَّذِي رَدَّهُ عَلَيْكَ قَالَ نَعَمْ ‏.‏ قَالَ فَدَعَا اللَّهَ فَرَدَّ عَلَيْهِ بَصَرَهُ فَآمَنَ الأَعْمَى فَبَلَغَ الْمَلِكَ أَمْرُهُمْ فَبَعَثَ إِلَيْهِمْ فَأُتِيَ بِهِمْ فَقَالَ لأَقْتُلَنَّ كُلَّ وَاحِدٍ مِنْكُمْ قِتْلَةً لاَ أَقْتُلُ بِهَا صَاحِبَهُ فَأَمَرَ بِالرَّاهِبِ وَالرَّجُلِ الَّذِي كَانَ أَعْمَى فَوَضَعَ الْمِنْشَارَ عَلَى مَفْرِقِ أَحَدِهِمَا فَقَتَلَهُ وَقَتَلَ الآخَرَ بِقِتْلَةٍ أُخْرَى ‏.‏ ثُمَّ أَمَرَ بِالْغُلاَمِ فَقَالَ انْطَلِقُوا بِهِ إِلَى جَبَلِ كَذَا وَكَذَا فَأَلْقُوهُ مِنْ رَأْسِهِ فَانْطَلَقُوا بِهِ إِلَى ذَلِكَ الْجَبَلِ فَلَمَّا انْتَهَوْا بِهِ إِلَى ذَلِكَ الْمَكَانِ الَّذِي أَرَادُوا أَنْ يُلْقُوهُ مِنْهُ جَعَلُوا يَتَهَافَتُونَ مِنْ ذَلِكَ الْجَبَلِ وَيَتَرَدَّوْنَ حَتَّى لَمْ يَبْقَ مِنْهُمْ إِلاَّ الْغُلاَمُ ‏"‏ ‏.‏ قَالَ ‏"‏ ثُمَّ رَجَعَ فَأَمَرَ بِهِ الْمَلِكُ أَنْ يَنْطَلِقُوا بِهِ إِلَى الْبَحْرِ فَيُلْقُونَهُ فِيهِ فَانْطُلِقَ بِهِ إِلَى الْبَحْرِ فَغَرَّقَ اللَّهُ الَّذِينَ كَانُوا مَعَهُ وَأَنْجَاهُ فَقَالَ الْغُلاَمُ لِلْمَلِكِ إِنَّكَ لاَ تَقْتُلُنِي حَتَّى تَصْلُبَنِي وَتَرْمِيَنِي وَتَقُولَ إِذَا رَمَيْتَنِي بِسْمِ اللَّهِ رَبِّ هَذَا الْغُلاَمِ ‏.‏ قَالَ فَأَمَرَ بِهِ فَصُلِبَ ثُمَّ رَمَاهُ فَقَالَ بِسْمِ اللَّهِ رَبِّ هَذَا الْغُلاَمِ ‏.‏ قَالَ فَوَضَعَ الْغُلاَمُ يَدَهُ عَلَى صُدْغِهِ حِينَ رُمِيَ ثُمَّ مَاتَ ‏.‏ فَقَالَ أُنَاسٌ لَقَدْ عَلِمَ هَذَا الْغُلاَمُ عِلْمًا مَا عَلِمَهُ أَحَدٌ فَإِنَّا نُؤْمِنُ بِرَبِّ هَذَا الْغُلاَمِ ‏.‏ قَالَ فَقِيلَ لِلْمَلِكِ أَجَزِعْتَ أَنْ خَالَفَكَ ثَلاَثَةٌ فَهَذَا الْعَالَمُ كُلُّهُمْ قَدْ خَالَفُوكَ ‏.‏ قَالَ فَخَدَّ أُخْدُودًا ثُمَّ أَلْقَى فِيهَا الْحَطَبَ وَالنَّارَ ثُمَّ جَمَعَ النَّاسَ فَقَالَ مَنْ رَجَعَ عَنْ دِينِهِ تَرَكْنَاهُ وَمَنْ لَمْ يَرْجِعْ أَلْقَيْنَاهُ فِي هَذِهِ النَّارِ فَجَعَلَ يُلْقِيهِمْ فِي تِلْكَ الأُخْدُودِ ‏.‏ قَالَ يَقُولُ اللَّهُ تَعَالَى ‏:‏ ‏(‏قتِلَ أَصْحَابُ الأُخْدُودِ * النَّارِ ذَاتِ الْوَقُودِ ‏)‏ حَتَّى بَلَغَ ‏:‏ ‏(‏العَزِيزِ الْحَمِيدِ ‏)‏ ‏"‏ ‏.‏ قَالَ ‏"‏ فَأَمَّا الْغُلاَمُ فَإِنَّهُ دُفِنَ ‏"‏ ‏.‏ قَالَ فَيُذْكَرُ أَنَّهُ أُخْرِجَ فِي زَمَنِ عُمَرَ بْنِ الْخَطَّابِ وَأُصْبُعُهُ عَلَى صُدْغِهِ كَمَا وَضَعَهَا حِينَ قُتِلَ ‏.‏ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ غَرِيبٌ ‏.‏
ആശയ സംഗ്രഹം :
സുഹൈബ് റദിയല്ലാഹു അന്ഹു തുടരുന്നു : ശേഷം  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം
മറ്റൊരു ഹദീസ് പറഞ്ഞു :

 ഒരു രാജാവിന് ഒരു ജ്യോത്സ്യൻ ഉണ്ടായിരുന്നു.അങ്ങിനെ ഒരിക്കൽ ജ്യോത്സ്യൻ രാജാവിനോട് പറഞ്ഞു: പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ള ബുദ്ധിമാനായ ഒരു കുട്ടിയെ എനിയ്ക്കു വിട്ടു തരണം .ഞാൻ മരിച്ചു പോയാൽ എന്റെ ജ്യോത്സ്യപ്പണിയിലുള്ള ഈ അറിവ് നിങ്ങൾക്ക് നഷ്ടമാവുമെന്നു ഞാൻ കരുതുന്നു. അതിനാൽ എനിയ്ക്കു, ഞാൻ മരിക്കുന്നതിന് മുമ്പേ  ആ കുട്ടിയെ അത് പഠിപ്പിക്കാമല്ലോ എന്ന് കരുതിയാണ്. അങ്ങിനെ അവർ അദ്ദേഹം പറഞ്ഞ വിശേഷണങ്ങൾ ഒത്ത ഒരു കുട്ടിയെ അന്വേഷിച്ചു കണ്ടെത്തുകയും ജ്യോത്സ്യപ്പണിക്കാരന്റെ അടുത്ത് ജ്യോതിഷം അഭ്യസിക്കുന്നതിനു ആ ബാലനെ നിയോഗിക്കുകയും ചെയ്തു .അങ്ങിനെ ബാലൻ പതിവായി ജ്യോതിഷം അഭ്യസിക്കാൻ കാഹിനിന്റെ ( ജ്യോതിഷിയുടെ ) അടുത്ത് പോയി തുടങ്ങി.ബാലൻ പോകുന്ന വഴിയിൽ ഒരു മഠത്തിൽ ഒരു സന്യാസിയുണ്ടായിരുന്നു. ( ഈ ഹദീസിന്റെ ഉപ നിവേദകൻ മഅമർ പ്രസ്താവിക്കുന്നു  : അക്കാലത്തു പ്രസ്തുത മഠത്തിലെ ആളുകൾ അല്ലാഹുവിനു കീഴ്പ്പെട്ടു ജീവിക്കുന്നവരായിരുന്നു എന്ന് ഞാൻ കരുതുന്നു ) - തിരു നബി തുടരുന്നു : ആ ബാലൻ പോകുന്ന വഴി എന്നും ആ സന്യാസിയെ കാണുകയും സന്യാസിയോട് ചോദ്യങ്ങൾ ചോദിക്കുകയും അറിവ് സമ്പാദിക്കുകയും ചെയ്യുന്നത് പതിവാക്കി.അദ്ദേഹം പറഞ്ഞു : ഞാൻ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു.ക്രമേണ ബാലൻ കൂടുതൽ സമയം സന്യാസിയുടെ അടുത്ത് ചെലവഴിക്കുകയും ജ്യോതിഷിയുടെ അടുത്ത് പഠനത്തിന് എത്താൻ വൈകുകയും ചെയ്യാൻ തുടങ്ങി.ബാലൻ പഠനത്തിന് എത്തുന്നില്ല എന്ന വിവരം ബാലന്റെ വീട്ടുകാരെ ജ്യോതിഷി  അറിയിച്ചു.ഈ വിവരം ബാലൻ സന്യാസിയെ അറിയിച്ചപ്പോൾ സന്യാസി ഇപ്രകാരം പ്രതിവിധി നിർദേശിച്ചു :  ''ജ്യോതിഷി നീ എവിടെയായിരുന്നു എന്ന് അന്വേഷിക്കുമ്പോൾ  വീട്ടിലായിരുന്നു എന്നും വീട്ടുകാർ നീ എവിടെയായിരുന്നു എന്ന് ചോദിക്കുമ്പോൾ ജ്യോതിഷിയുടെ അടുത്തായിരുന്നു എന്നും മറുപടി പറഞ്ഞേക്കുക".  ഒരു ദിവസം ഒരു വന്യ മൃഗത്തിനാൽ വലയം ചെയ്യപ്പെട്ട ഒരു സമൂഹത്തിനു അരികിലൂടെ ബാലൻ സഞ്ചരിക്കുകയായിരുന്നു .ചിലർ അതൊരു സിംഹമാണെന്നു പറയുന്ന്നുണ്ടായിരുന്നു.ബാലൻ ഒരു കല്ലെടുക്കുകയും ഇപ്രകാരം പറഞ്ഞു കൊണ്ട് അതിനെ എറിയുകയും ചെയ്തു : ' അല്ലാഹുവേ .... സന്യാസി പറയുന്നതാണ് സത്യമെങ്കിൽ എനിയ്ക്കു ഇതിനെ കൊല്ലാൻ നീ സാധിപ്പിക്കണേ '' .അങ്ങിനെ എറിഞ്ഞപ്പോൾ  ആ മൃഗം ചത്തു.ജനങ്ങൾ ചോദിച്ചു : ആരാണ് അതിനെ കൊന്നത്‌? പ്രസ്തുത ബാലനാണ് കൊന്നത് എന്ന് ചിലയാളുകൾ മറുപടി നൽകി .അതോടെ ജനങ്ങൾ  ചകിതരായി . അവർ പറഞ്ഞു : ആർക്കും അറിയാത്ത ചില കാര്യങ്ങൾ ഈ ബാലന് അറിയാം. അപ്പോൾ അന്ധനായ ഒരു വ്യക്തി പറഞ്ഞു : എനിയ്ക്കു താങ്കൾ കാഴ്ച ശക്തി തിരിച്ചു നൽകിയാൽ താങ്കൾക്കു ഞാൻ ഇന്നാലിന്നതൊക്കെ നൽകാം. ബാലൻ പറഞ്ഞു : എനിയ്ക്കു അതൊന്നും ആവശ്യമില്ല .താങ്കൾക്കു അവൻ ( അല്ലാഹു ) കാഴ്ച ശക്തി തിരിച്ചു നൽകിയാൽ താങ്കൾക്കു കാഴ്ച ശക്തി തിരികെ നല്കിയവനിൽ താങ്കൾ വിശ്വസിക്കുമോ ? അന്ധൻ പറഞ്ഞു : അതെ .അങ്ങിനെ ബാലൻ അല്ലാഹുവിനോട് ദുആ ചെയ്യുകയും അന്ധന് അല്ലാഹു കാഴ്ച ശക്തി തിരികെ നൽകുകയും ചെയ്തു.അപ്പോൾ അന്ധൻ സത്യവിശ്വാസം സ്വീകരിച്ചു.ഈ വിവരം രാജാവിന്റെ ചെവിയിലെത്തി.എല്ലാവരെയും ഹാജരാക്കാൻ രാജാവ് ആളെ അയച്ചു.അങ്ങിനെ അവരെല്ലാവരും രാജാവിന് മുമ്പിൽ ഹാജരാക്കപ്പെട്ടു.രാജാവ് പ്രഖ്യാപിച്ചു : നിങ്ങളെ ഓരോരുത്തരെയും ഞാൻ വധിക്കും .ഓരോരുത്തരെയും വധിക്കുന്നത് തന്റെ കൂട്ടുകാരനെ വധിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ രൂപത്തിലായിരിക്കും.സന്യാസിയും അന്ധനും  ഹാജരാക്കപ്പെട്ടു.രാജാവ് അതിൽ ഒരാളുടെ തലയിൽ ഒരു  ഈർച്ച വാൾ കൊണ്ട് കീറി അദ്ദേഹത്തെ കൊലപ്പെടുത്തി . മറ്റെയാളെ മറ്റൊരു വിധത്തിലും വധിച്ചു. പിന്നീട് രാജാവ് ബാലന്റെ കാര്യത്തിൽ ഇപ്രകാരം ഉത്തരവിട്ടു : നിങ്ങൾ ഇവനെയും കൊണ്ട് ഇന്നാലിന്ന പർവതത്തിന്റെ കൊടുമുടിയിൽ പോവണം.ശേഷം കൊടുമുടിയിൽ നിന്ന് ഇവനെ താഴേയ്ക്ക് വലിച്ചെറിയണം.അവർ ബാലനെയും കൊണ്ട് അവനെ താഴേയ്ക്ക് എറിയാൻ ഉദ്ദേശിച്ച പര്വതത്തിലെ സ്ഥാനത്തു എത്തിയപ്പോൾ പർവതം അവരെയും കൊണ്ട് പ്രകമ്പനം കൊള്ളുകയും ബാലൻ അല്ലാത്തവർ എല്ലാം താഴേയ്ക്ക് വീഴുകയും ചെയ്തു.ബാലൻ രാജാവിന്റെ അടുത്തേക്ക് തിരിച്ചു ചെന്നു. തുടർന്ന് ബാലനെ കടലിൽ കൊണ്ട് പോയി ഇടാൻ രാജാവ് കല്പിച്ചതു പ്രകാരം ബാലനെയും കൊണ്ട് ആളുകൾ കടലിൽ  പോയെങ്കിലും , കൊണ്ട് പോയവരെ അല്ലാഹു കടലിൽ മുക്കിക്കൊല്ലുകയും ബാലനെ രക്ഷപ്പെടുത്തുകയുമാണ് ചെയ്തത്.
തുടർന്ന് ബാലൻ രാജാവിനോട് പറഞ്ഞു : ഒരു മരത്തിൽ എന്നെ കെട്ടിയിട്ടു എനിയ്ക്കു നേരെ 
 بِسْمِ اللَّهِ رَبِّ هَذَا الْغُلاَمِ 
''ഈ ബാലന്റെ നാഥനായ അല്ലാഹുവിന്റെ നാമത്തിൽ'' എന്ന് ഉച്ചരിച്ചു കൊണ്ട് അമ്പെയ്താൽ അല്ലാതെ താങ്കൾക്കു എന്നെ വധിക്കാൻ സാധിക്കില്ല.രാജാവ് അപ്രകാരം ചെയ്തു .അമ്പെയ്‌യപ്പെട്ടപ്പോൾ ബാലൻ അദ്ദേഹത്തിന്റെ കൈ അദ്ദേഹത്തിന്റെ ചെന്നിയിൽ വച്ചിരുന്നു.അങ്ങിനെ ബാലൻ മരിച്ചു. ജനങ്ങൾ പ്രഖ്യാപിച്ചു : ഒരാൾക്കും അറിയാത്ത അറിവ് ഈ ബാലനുണ്ട്.ഞങ്ങൾ ഈ ബാലന്റെ നാഥനിൽ /അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. അപ്പോൾ രാജാവിനോട് ആരോ പറഞ്ഞു : ഈ മൂന്നു പേരുടെ വിശ്വാസമല്ലേ താങ്കളെ ആശങ്കയിൽ ആഴ്ത്തിയിരുന്നത് ? ഇപ്പോൾ ഈ ലോകം മുഴുവൻ താങ്കൾക്കു എതിരായി .അപ്പോൾ രാജാവ് കുറെ കിടങ്ങുകൾ കുഴിക്കുകയും അതിൽ വിറകു നിറച്ചു കത്തിക്കുകയും ചെയ്തു. ശേഷം മുഴുവൻ ജനങ്ങളെയും സമ്മേളിപ്പിച്ചു ഇപ്രകാരം ആക്രോശിച്ചു : ഈ ബാലന്റെ മതം ആര് ഉപേക്ഷിക്കുന്നോ നാം അവരെ വെറുതെ വിടും . ഉപേക്ഷിക്കാൻ സന്നദ്ധരാവാത്തവരെ നാം ഈ അഗ്നിയിൽ എറിയും.അങ്ങിനെ സത്യ വിശ്വാസികളായ ആ ജനങ്ങളെ അയാൾ തീയിൽ എറിയാൻ തുടങ്ങി . അവരെ സംബന്ധിച്ചാണ് അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞത് 
قُتِلَ أَصْحَابُ الْأُخْدُودِ
ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ ( കിടങ്ങു കുഴിച്ചു സത്യ വിശാസികളെ ചുട്ടു കൊന്നവർ) നശിച്ചിരിക്കുന്നു.
النَّارِ ذَاتِ الْوَقُودِ
അതായത്‌ വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.
إِذْ هُمْ عَلَيْهَا قُعُودٌ
അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.
وَهُمْ عَلَى مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ
സത്യവിശ്വാസികളെക്കൊണ്ട്‌ തങ്ങള്‍ ചെയ്യുന്നതിന്‌ അവര്‍ ദൃക്‌സാക്ഷികളായിരുന്നു.
وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ
പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത്‌ മാത്രമായിരുന്നു അവരുടെ ( സത്യവിശ്വാസികളുടെ ) മേല്‍ അവര്‍ ( മര്‍ദ്ദകര്‍ ) ചുമത്തിയ കുറ്റം.
( പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 085 ബുറൂജ് 4-8 സൂക്തങ്ങൾ )
 ഹദീസ് തുടരുന്നു : ആ ബാലൻ മറമാടപ്പെട്ടു.

 ( ഹദീസ് റിപ്പോർട്ടർ  തുടന്ന് പറയുന്നു ) :
ഉമർ ബ്നുൽ ഖത്താബ് റദിയള്ളാഹു അന്ഹുവിന്റെ ഭരണ കാലത്തു പ്രസ്തുത ഖബർ കുഴിക്കപ്പെട്ടപ്പോൾ ആ ബാലൻ വധിക്കപ്പെട്ട സമയത്തു വച്ചിരുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ കൈ ചെന്നിയിൽ വച്ച അവസ്ഥയിൽ കാണപ്പെട്ടു എന്ന് പറയപ്പെടുന്നു.

ഈ ഹദീസ് ഹസൻ ഗരീബ് ആണെന്ന് ഇമാം തിർമുദി പറഞ്ഞിരിക്കുന്നു.


___________________

MODULE 08

ഈ ഹദീസിന്റെ ശറഹിന്റെ അവസാന ഭാഗത്തു  തുഹ്ഫത്തുൽ അഹ്‌വദിയിൽ വന്ന വിവരണം  കാണുക :
تحفة الأحوذي
محمد بن عبد الرحمن بن عبد الرحيم المباركفوري
.........................
 قَالَ فَيُذْكَرُ أَنَّهُ أُخْرِجَ فِي زَمَنِ عُمَرَ بْنِ الْخَطَّابِ إِلَخْ ) قَالَ ابْنُ إِسْحَاقَ : وَحَدَّثَنِي عَبْدُ اللَّهِ بْنُ أَبِي بَكْرِ بْنِ مُحَمَّدِ بْنِ عَمْرِو بْنِ حَزْمٍ أَنَّهُ حَدَّثَ أَنَّ رَجُلًا مِنْ أَهْلِ نَجْرَانَ كَانَ زَمَانَ عُمَرَ بْنِ الْخَطَّابِ حَفَرَ خُرْبَةً مِنْ خُرَبِ نَجْرَانَ لِبَعْضِ حَاجَتِهِ فَوُجِدَ عَبْدُ اللَّهِ بْنُ التَّامِرِ تَحْتَ دَفْنٍ فِيهَا قَاعِدًا وَاضِعًا يَدَهُ عَلَى ضَرْبَةٍ فِي رَأْسِهِ مُمْسِكًا عَلَيْهَا بِيَدِهِ فَإِذَا أُخِذَتْ يَدُهُ عَنْهَا انْبَعَثَ دَمًا وَإِذَا أُرْسِلَتْ يَدُهُ رُدَّتْ عَلَيْهَا فَأَمْسَكَتْ دَمَهَا وَفِي يَدِهِ خَاتَمٌ مَكْتُوبٌ فِيهِ رَبِّي اللَّهُ ، فَكَتَبَ فِيهِ إِلَى عُمَرَ بْنِ الْخَطَّابِ يُخْبِرُهُ بِأَمْرِهِ فَكَتَبَ عُمَرُ إِلَيْهِمْ أَنْ أَقِرُّوهُ عَلَى حَالِهِ وَرُدُّوا عَلَيْهِ الَّذِي كَانَ عَلَيْهِ فَفَعَلُوا . قَوْلُهُ : ( هَذَا حَدِيثٌ حَسَنٌ غَرِيبٌ ) وَأَخْرَجَهُ أَحْمَدُ وَمُسْلِمٌ وَالنَّسَائِيُّ وَلَمْ يَذْكُرُوا الْحَدِيثَ الْأَوَّلَ مِنْهُ  

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=56&ID=6449

ഇമാം ഖുർതുബിയുടെ തദ്‌കിറ തുടരുന്നു  :
وقصة الأخدود: مخرجه في صحيح مسلم، وكانوا بنجران في الفترة بين عيسى ومحمد صلى الله عليه وسلم، وقد ذكرناها مستوفاه في [البروج] في كتاب الجامع لأحكام القرآن والمبين لما تضمن من السنة وآي الفرقان
 ആശയ സംഗ്രഹം : കിടങ്ങുകാരുടെ ചരിത്രം സ്വഹീഹ് മുസ്ലിമിലും വന്നിട്ടുണ്ട്.ഈസാ അലൈഹിസ്സലാമിന്റെയും മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെയും ഇടയ്ക്കു ഉണ്ടായിരുന്ന ഒരു സമൂഹമായിരുന്നു അവർ .സൂറത്തുൽ ബുറൂജിന്റെ തഫ്സീറിൽ നാം ഇക്കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്.

http://shamela.ws/browse.php/book-21536#page-335
___________________

FOR ADDITIONAL READING : 

 Thafsir Ibnu Kathir

http://library.islamweb.net/newlibrary/display_book.php?idfrom=1944&idto=1945&bk_no=49&ID=2030

Thafsir Qurthubi

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&surano=85&ayano=4

Sahihu Muslim

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=1&bookhad=5327

അൽ കിതാബ് 220 നബിയുടെ വഫാത് - അൽ ബിദായത്തു വന്നിഹായ البداية والنهاية

അൽ കിതാബ് പഠന പരമ്പര 221

17.12.2016

14.12.2016-ലെ അൽ കിതാബ്  ക്‌ളാസ്സുമായി ബന്ധപ്പെട്ടു ചില സഹോദരങ്ങൾക്കുണ്ടായ സംശയങ്ങൾക്കുള്ള നിവാരണം ആണ് ഇന്നത്തെയും നാളത്തേയും 
 ഈ വിഷയത്തിൽ വന്ന നബി വചനങ്ങളും അസറുകളും തഫ്സീറു ശറഹുകളും അടിസ്ഥാനമാക്കിയാണ് ചർച്ച ഇൻ ഷാ അല്ലാഹ്. അല്ലാഹു സഹായിക്കട്ടേ.

സംശയത്തിനാധാരമായ ഹദീസ് ചുവടെ ചേർക്കുന്നു :
സ്വഹീഹുൽ ബുഖാരി 
صحيح البخاري
محمد بن إسماعيل البخاري الجعفي

كتاب الجنائز

بَاب مَوْتِ يَوْمِ الِاثْنَيْنِ 

حَدَّثَنَا مُعَلَّى بْنُ أَسَدٍ حَدَّثَنَا وُهَيْبٌ عَنْ هِشَامٍ عَنْ أَبِيهِ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ دَخَلْتُ عَلَى أَبِي بَكْرٍ رَضِيَ اللَّهُ عَنْهُ فَقَالَ فِي كَمْ كَفَّنْتُمْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ فِي ثَلَاثَةِ أَثْوَابٍ بِيضٍ سَحُولِيَّةٍ لَيْسَ فِيهَا قَمِيصٌ وَلَا عِمَامَةٌ وَقَالَ لَهَا فِي أَيِّ يَوْمٍ تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ يَوْمَ الِاثْنَيْنِ قَالَ فَأَيُّ يَوْمٍ هَذَا قَالَتْ يَوْمُ الِاثْنَيْنِ قَالَ أَرْجُو فِيمَا بَيْنِي وَبَيْنَ اللَّيْلِ فَنَظَرَ إِلَى ثَوْبٍ عَلَيْهِ كَانَ يُمَرَّضُ فِيهِ بِهِ رَدْعٌ مِنْ زَعْفَرَانٍ فَقَالَ اغْسِلُوا ثَوْبِي هَذَا وَزِيدُوا عَلَيْهِ ثَوْبَيْنِ فَكَفِّنُونِي فِيهَا قُلْتُ إِنَّ هَذَا خَلَقٌ قَالَ إِنَّ الْحَيَّ أَحَقُّ بِالْجَدِيدِ مِنْ الْمَيِّتِ إِنَّمَا هُوَ لِلْمُهْلَةِ فَلَمْ يُتَوَفَّ حَتَّى أَمْسَى مِنْ لَيْلَةِ الثُّلَاثَاءِ وَدُفِنَ قَبْلَ أَنْ يُصْبِحَ
ആശയ സംഗ്രഹം : ആഇശ റദിയള്ളാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : ഞാൻ അബൂ ബക്കർ റദിയല്ലാഹു അൻഹു (മരണാസന്നൻ  ആയപ്പോൾ )അദ്ദേഹത്തിന്റെ അടുത്ത് ചെന്നു.അപ്പോൾ അദ്ദേഹം ചോദിച്ചു : എത്ര തുണിയിലാണ് നിങ്ങൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ കഫൻ ചെയ്തിരുന്നത് ? ആഇശ ബീവി പറഞ്ഞു : മൂന്ന് വസ്ത്രങ്ങളിൽ , വെളുത്ത സഹൂലി വസ്ത്രം, തലക്കെട്ടോ ഖമീസോ ഉണ്ടായിരുന്നില്ല.അപ്പോൾ അബൂ ബക്കർ റദിയല്ലാഹു അൻഹു ആഇശ ബീവിയോട് ചോദിച്ചു : ഏതു ദിവസമാണ് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ വഫാത്തായതു / മരിച്ചത് ? ആയിഷാ ബീവി : തിങ്കൾ. അബൂ ബക്കർ റദിയല്ലാഹു അൻഹു : ഇത് ഏതു ദിവസമാണ് ? ആയിഷാ ബീവി : തിങ്കൾ. അബൂ ബക്കർ റദിയല്ലാഹു അൻഹു : ഇന്ന് രാത്രിയാവുന്നതിനു മുമ്പ് ഞാൻ മരിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ശേഷം അദ്ദേഹം രോഗാവസ്ഥയിൽ ധരിച്ചിരുന്ന തന്റെ വസ്ത്രത്തിലേക്കു നോക്കി . അല്പം മഞ്ഞ പാട് അതിൽ ഉണ്ടായിരുന്നു.അദ്ദേഹം പറഞ്ഞു : നിങ്ങൾ ഇത് കഴുകൂ,ഇതോടൊപ്പം വേറെ രണ്ടു വസ്ത്രം കൂടി ചേർത്ത് എന്നെ കഫൻ ചെയ്യണം.അപ്പോൾ ആഇശ ബീവി ഉപ്പയോട്‌ പറഞ്ഞു : ഇത് കീറിപ്പഴകിയ വസ്ത്രമാണ്.അപ്പോൾ അബൂ ബക്കർ റദിയല്ലാഹു അൻഹു പറഞ്ഞു :പുതിയത് ധരിക്കാൻ മയ്യിത്തിനേക്കാൾ  യോഗ്യത ജീവിച്ചിരിക്കുന്നവർക്കാണ്.ഇത് ചലത്തിനു ഉള്ളതാണ്.( ആഇശ ബീവി തുടരുന്നു) : ചൊവ്വാഴ്ച വൈകിട്ടാണ് അദ്ദേഹം മരിച്ചത്.നേരം പുലരുന്നതിനു മുമ്പ് മറമാടുകയും ചെയ്തു.

http://library.islamweb.net/newlibrary/display_book.php?idfrom=2553&idto=2554&bk_no=52&ID=889
..............................
സഹോദരന്മാർ ഉന്നയിച്ച സംശയം ഇതാണ് :
സ്വഹീഹുൽ ബുഖാരിയിലെ റിപ്പോർട്ടിൽ  
إِنَّمَا هُوَ لِلْمُهْلَةِ
ഇത്/ അത്  ചലത്തിനു ഉള്ളതാണ് എന്ന അബൂബക്കർ റദിയള്ളാഹു അന്ഹു പറഞ്ഞു എന്ന് കാണുന്നതാണ് സംശയത്തിന് നിദാനമായ വിഷയം.
 സ്വർഗ്ഗം കൊണ്ട് സന്തോഷം അറിയിച്ച അവരുടെ ഭൗതിക ശരീരം മണ്ണാകുമോ? ചലമാകുമോ? ചീഞ്ഞളിയുമോ ..?
അതായത് ഔലിയാക്കളുടെ ശരീരം മണ്ണ് തിന്നുമോ ? ജീർണ്ണിക്കുമോ ?എന്നതാണ് സംശയം.

ഫത്ഹുൽ ബാരിയിലെ വിശദീകരണത്തിൽ നിന്ന് :

قَوْلُهُ : ( إِنَّمَا هُوَ ) أَيِ الْكَفَنُ 

قَوْلُهُ : ( لِلْمُهْلَةِ ) قَالَ عِيَاضٌ : رُوِيَ بِضَمِّ الْمِيمِ وَفَتْحِهَا وَكَسْرِهَا . قُلْتُ : جَزَمَ بِهِ الْخَلِيلُ . وَقَالَ ابْنُ حَبِيبٍ : هُوَ بِالْكَسْرِ : الصَّدِيدُ ، وَبِالْفَتْحِ : التَّمَهُّلُ ، وَبِالضَّمِّ : عَكَرُ الزَّيْتِ . وَالْمُرَادُ هُنَا الصَّدِيدُ . وَيَحْتَمِلُ أَنْ يَكُونَ الْمُرَادُ بِقَوْلِهِ : " إِنَّمَا هُوَ " أَيِ الْجَدِيدُ ، وَأَنْ يَكُونَ الْمُرَادُ " بِالْمُهْلَةِ " عَلَى هَذَا التَّمَهُّلِ ، أَيْ إِنَّ الْجَدِيدَ لِمَنْ يُرِيدُ الْبَقَاءَ ، وَالْأَوَّلُ أَظْهَرُ 
............................
وَقَالَ : إِنَّمَا هُوَ لِمَا يَخْرُجُ مِنْ أَنْفِهِ وَفِيهِ . أَخْرَجَهُ ابْنُ سَعْدٍ . وَلَهُ عَنْهُ مِنْ وَجْهٍ آخَرَ : " إِنَّمَا هُوَلِلْمَهْلِ وَالتُّرَابِ " . وَضَبَطَ الْأَصْمَعِيُّ هَذِهِ بِالْفَتْحِ 

________________
الصَّدِيدُ = pus

اِسْتَمْهَلَهُ  : طَلَبَ مِنْهُ مُهْلَةً ، لَحْظَةَ انْتِظارٍ 

 العَكَرُ : الكَدَرُ

_________________

ആശയ സംഗ്രഹം : ഇവിടെ ഇന്നമാ ഹുവ എന്നതിലെ ഹുവ എന്ന സർവ്വനാമം കൊണ്ട് ഉദ്ദേശ്യം കഫൻ പുട ആണ് എന്നതാണ് ഏറ്റവും വ്യക്തമായ വ്യാഖ്യാനം.അപ്പോൾ ആശയം കഫൻ പുട ചലത്തിനുള്ളതാണ് എന്ന ആശയം വരും.എന്നാൽ ഇന്നമാ ഹുവ എന്നതിലെ ഹുവ എന്ന സർവ്വനാമം കൊണ്ട് ഉദ്ദേശ്യം പുതിയ വസ്ത്രം എന്നുമാകാം . അപ്പോൾ ആശയം പുതിയ വസ്ത്രം മുഹ്‍ലത്തിനു എന്നാകും.അപ്പോൾ മുഹ്‍ലത്തു എന്നത് കൊണ്ട് ഉദ്ദേശ്യം അവശേഷിക്കുന്നവർ/ജീവിച്ചിരിക്കുന്നവർ എന്ന് വരുന്നു.അതായത് പുതിയ വസ്ത്രംധരിക്കാൻ കൂടുതൽ യോഗ്യത  ജീവിച്ചിരിക്കുന്നവർക്കാണ് എന്ന് ആശയം വരും.

MODULE 02

നബിമാരുടെ ശരീരം മണ്ണ് തിന്നുകയില്ല/ജീർണ്ണിക്കുകയില്ല 

സുനനു അബീ ദാവൂദ് 

كتاب الصلاة

باب فَضْلِ يَوْمِ الْجُمُعَةِ وَلَيْلَةِ الْجُمُعَةِ

حَدَّثَنَا هَارُونُ بْنُ عَبْدِ اللَّهِ، حَدَّثَنَا حُسَيْنُ بْنُ عَلِيٍّ، عَنْ عَبْدِ الرَّحْمَنِ بْنِ يَزِيدَ بْنِ جَابِرٍ، عَنْ أَبِي الأَشْعَثِ الصَّنْعَانِيِّ، عَنْ أَوْسِ بْنِ أَوْسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ قُبِضَ وَفِيهِ النَّفْخَةُ وَفِيهِ الصَّعْقَةُ فَأَكْثِرُوا عَلَىَّ مِنَ الصَّلاَةِ فِيهِ فَإِنَّ صَلاَتَكُمْ مَعْرُوضَةٌ عَلَىَّ ‏"‏ ‏.‏ قَالَ قَالُوا يَا رَسُولَ اللَّهِ وَكَيْفَ تُعْرَضُ صَلاَتُنَا عَلَيْكَ وَقَدْ أَرِمْتَ يَقُولُونَ بَلِيتَ ‏.‏ فَقَالَ ‏"‏ إِنَّ اللَّهَ عَزَّ وَجَلَّ حَرَّمَ عَلَى الأَرْضِ أَجْسَادَ الأَنْبِيَاءِ ‏"
ആശയ സംഗ്രഹം : ഔസ് ബ്നു ഔസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠകരമായ ദിവസം ജുമുഅ ദിവസം /വെള്ളിയാഴ്ച ദിവസമാണ്. വെള്ളിയാഴ്ചയാണ് ആദം അലൈഹി സലാം പടക്കപ്പെട്ടതു.വെള്ളിയാഴ്ചയാണ് ആദം നബിയുടെ റൂഹ് പിടിക്കപ്പെട്ടതും .ലോകാവസാനത്തിന്റെ ഒന്നാം ഊത്തും തുടർന്നുള്ള പുനർജ്ജന്മത്തിന്റെ രണ്ടാം ഊത്തും വെള്ളിയാഴ്ച തന്നെ. അതിനാൽ  നിങ്ങൾ വെള്ളിയാഴ്ച എന്റെ മേൽ സ്വലാത്തു വർദ്ധിപ്പിക്കുക.നിശ്ചയം നിങ്ങളുടെ സ്വലാത്തുകൾ എന്റെ മേൽ പ്രദർശിപ്പിക്കപ്പെടും.( ഹദീസ് റിപ്പോർട്ടർ തുടരുന്നു) : സ്വഹാബാക്കൾ ചോദിച്ചു : എങ്ങിനെ ഞങ്ങളുടെ സ്വലാത്തു താങ്കൾക്കു മേൽ പ്രദർശിപ്പിക്കപ്പെടും ? താങ്കൾ ജീർണ്ണിച്ചിട്ടുണ്ടാവില്ലേ ? അപ്പോൾ നബി പറഞ്ഞു : നിശ്ചയം അല്ലാഹു നബിമാരുടെ ശരീരം ഭൂമിയ്ക്ക് / മണ്ണിനു ഹറാം /നിഷിദ്ധമാക്കിയിരിക്കുന്നു.
‏ ‏

MODULE 03

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 050 ഖാഫ് ഒന്ന് മുതൽ നാല് വരെയുള്ള സൂക്തങ്ങളും ഇതിന്റെ  വിശദീകരണത്തിൽ തഫ്സീർ ഖുർതുബിയിൽ നൽകിയിട്ടുള്ള ചില ഭാഗങ്ങളും  കാണുക :
ق وَالْقُرْآنِ الْمَجِيدِ
ഖാഫ്‌. മഹത്വമേറിയ ഖുര്‍ആന്‍ തന്നെയാണ, സത്യം.
بَلْ عَجِبُوا أَن جَاءهُمْ مُنذِرٌ مِّنْهُمْ فَقَالَ الْكَافِرُونَ هَذَا شَيْءٌ عَجِيبٌ
എന്നാല്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത്‌ വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെട്ടു. എന്നിട്ട്‌ സത്യനിഷേധികള്‍ പറഞ്ഞു: ഇത്‌ അത്ഭുതകരമായ കാര്യമാകുന്നു.
أَئِذَا مِتْنَا وَكُنَّا تُرَابًا ذَلِكَ رَجْعٌ بَعِيدٌ
നാം മരിച്ച്‌ മണ്ണായിക്കഴിഞ്ഞിട്ടോ ( ഒരു പുനര്‍ ജന്‍മം? ) അത്‌ വിദൂരമായ ഒരു മടക്കമാകുന്നു.
قَدْ عَلِمْنَا مَا تَنقُصُ الْأَرْضُ مِنْهُمْ وَعِندَنَا كِتَابٌ حَفِيظٌ
അവരില്‍ നിന്ന്‌ ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത്‌ നാം അറിഞ്ഞിട്ടുണ്ട്‌; തീര്‍ച്ച നമ്മുടെ അടുക്കല്‍ (വിവരങ്ങള്‍) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്‌.

ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ 
തഫ്സീർ ഖുർതുബിയിൽ വന്ന ചില ഭാഗങ്ങൾ :

قَوْلُهُ تَعَالَى : قَدْ عَلِمْنَا مَا تَنْقُصُ الْأَرْضُ مِنْهُمْ أَيْ : مَا تَأْكُلُ مِنْ أَجْسَادِهِمْ فَلَا يَضِلُّ عَنَّا شَيْءٌ حَتَّى تَتَعَذَّرَ عَلَيْنَا الْإِعَادَةُ . وَفِي التَّنْزِيلِ : قَالَ فَمَا بَالُ الْقُرُونِ الْأُولَى قَالَ عِلْمُهَا عِنْدَ رَبِّي فِي كِتَابٍ لَا يَضِلُّ رَبِّي وَلَا يَنْسَى . وَفِي الصَّحِيحِ : كُلُّ ابْنِ آدَمَ يَأْكُلُهُ التُّرَابُ إِلَّا عَجْبَ الذَّنَبِ ، مِنْهُ خُلِقَ وَفِيهِ يُرَكَّبُ وَقَدْ تَقَدَّمَ . وَثَبَتَ أَنَّ الْأَنْبِيَاءَ وَالْأَوْلِيَاءَ وَالشُّهَدَاءَ لَا تَأْكُلُ الْأَرْضُ أَجْسَادَهُمْ ; حَرَّمَ اللَّهُ عَلَى الْأَرْضِ أَنْ تَأْكُلَ أَجْسَادَهُمْ . وَقَدْ بَيَّنَّا هَذَا فِي كِتَابِ " التَّذْكِرَةِ " وَتَقَدَّمَ أَيْضًا فِي هَذَا الْكِتَابِ
....................
ആശയ സംഗ്രഹം : ഇവിടെ നാലാം വചനത്തിൽ 
قَدْ عَلِمْنَا مَا تَنقُصُ الْأَرْضُ مِنْهُمْ
''അവരില്‍ നിന്ന്‌ ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത്‌ നാം അറിഞ്ഞിട്ടുണ്ട്‌'' എന്ന് പറഞ്ഞതിന്റെ വിവക്ഷ ' അവരുടെ ശരീരങ്ങളിൽ നിന്ന് മണ്ണ് /ഭൂമി  തിന്നുന്നത് എന്നാണു.അതായത് ആ മണ്ണ് തിന്ന ശരീരത്തെ പഴയ സ്ഥിതിയിലേക്ക് മടക്കുന്നതിനു അല്ലാഹുവിനു ഒരു പ്രയാസവുമില്ല . സൂറ താഹാ 51  & 52 വചനങ്ങൾ കാണുക :
قَالَ فَمَا بَالُ الْقُرُونِ الأُولَى
അവന്‍ (ഫറോവ) പറഞ്ഞു: അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ്‌ ?
قَالَ عِلْمُهَا عِندَ رَبِّي فِي كِتَابٍ لّا يَضِلُّ رَبِّي وَلا يَنسَى
അദ്ദേഹം (മൂസാ ) പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ്‌ എന്‍റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്‌. എന്‍റെ രക്ഷിതാവ്‌ പിഴച്ച്‌ പോകുകയില്ല. അവന്‍ മറന്നുപോകുകയുമില്ല.  സ്വഹീഹായ ഹദീസിൽ ഇങ്ങിനെ കാണാം : 
 كُلُّ ابْنِ آدَمَ يَأْكُلُهُ التُّرَابُ إِلَّا عَجْبَ الذَّنَبِ ، مِنْهُ خُلِقَ وَفِيهِ يُرَكَّبُ 
ആദം സന്തതിയെ എല്ലാം മണ്ണ് തിന്നും; അവന്റെ അജബ് ദനബു എന്ന ഭാഗം ഒഴികെ.അതിൽ നിന്നാണ് അവൻ പടക്കപ്പെട്ടതു.അതിൽ നിന്ന് തന്നെ അവൻ പുനഃ സൃഷ്ടിക്കപ്പെടുകയും ചെയ്യും .നബിമാരുടെയും ഔലിയാക്കളുടെയും ശുഹദാക്കളുടെയും ശരീരം മണ്ണ് തിന്നുകയില്ല എന്ന കാര്യം സ്ഥിരപ്പെട്ടതാണ് . ഇത് നാം ( ഇമാം ഖുർതുബി ) ഈ തഫ്സീറിലും 
التذكرة بأحوال الموتى وأمور الآخرة
എന്ന നമ്മുടെ ഗ്രൻഥത്തിലും വിശദീകരിച്ചിട്ടുണ്ട്.


http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&surano=50&ayano=4

_________________

MODULE 04

ഇമാം ഖുർതുബിയുടെ 
التذكرة بأحوال الموتى وأمور الآخرة
എന്ന കിതാബിൽ ഈ വിഷയത്തിൽ വന്ന ചില പരാമർശങ്ങൾ ചുവടെ ചേർക്കുന്നു:

التذكرة بأحوال الموتى وأمور الآخرة

باب لا تأكل الأرض أجساد الأنبياء ولا الشهداء وأنهم أحياء
നബിമാരുടെയും  ശുഹദാക്കളുടെയും ശരീരം മണ്ണ് തിന്നുകയില്ല എന്നതും അവർ ജീവിച്ചിരിക്കുന്നവരാണ് എന്നതും സംബന്ധിച്ച് പറയുന്ന ബാബു  
............................
عَنْ مَالِكٍ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي صَعْصَعَةَ، أَنَّهُ بَلَغَهُ أَنَّ عَمْرَو بْنَ الْجَمُوحِ، وَعَبْدَ اللَّهِ بْنَ عَمْرٍو الأَنْصَارِيَّيْنِ، ثُمَّ السَّلَمِيَّيْنِ كَانَا قَدْ حَفَرَ السَّيْلُ قَبْرَهُمَا وَكَانَ قَبْرُهُمَا مِمَّا يَلِي السَّيْلَ وَكَانَا فِي قَبْرٍ وَاحِدٍ وَهُمَا مِمَّنِ اسْتُشْهِدَ يَوْمَ أُحُدٍ فَحُفِرَ عَنْهُمَا لِيُغَيَّرَا مِنْ مَكَانِهِمَا فَوُجِدَا لَمْ يَتَغَيَّرَا كَأَنَّهُمَا مَاتَا بِالأَمْسِ وَكَانَ أَحَدُهُمَا قَدْ جُرِحَ فَوَضَعَ يَدَهُ عَلَى جُرْحِهِ فَدُفِنَ وَهُوَ كَذَلِكَ فَأُمِيطَتْ يَدُهُ عَنْ جُرْحِهِ ثُمَّ أُرْسِلَتْ فَرَجَعَتْ كَمَا كَانَتْ وَكَانَ بَيْنَ أُحُدٍ وَبَيْنَ يَوْمَ حُفِرَ عَنْهُمَا سِتٌّ وَأَرْبَعُونَ سَنَةً ‏.‏ 
ആശയ സംഗ്രഹം : മുകളിൽ ഇമാം ഖുർതുബി പരാമർശിച്ചിരിക്കുന്നത് ഇമാം മാലിക് റഹിമഹുല്ലാഹിയുടെ മുവത്വ എന്ന കിതാബിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീസ്/അസർ ആണ്.

അബ്ദു റഹ്‌മാൻ ബ്നു അബീ സഅസഅ കേട്ടതായി റിപ്പോർട്ട് ചെയ്യുന്നു : ബനൂ സല്ലമ ഗോത്രത്തിൽ പെട്ട രണ്ടു അൻസാരി സ്വഹാബികളായിരുന്ന അംറ് ബ്നുല് ജമൂഹ് ,അബ്ദുല്ലാഹിബ്നുൽ അംറ് എന്നിവരുടെ ഖബർ ഒരു വെള്ളപ്പൊക്കത്തിൽ വെളിവാക്കപ്പെട്ടു.അവർ രണ്ടു പേരും ഒരു ഖബറിലായിരുന്നു മറമാടപ്പെട്ടിരുന്നത്.അവർ രണ്ടു പേരും ഉഹ്ദ് യുദ്ധത്തിൽ രക്ത സാക്ഷികളായ സ്വഹാബിമാർ ആയിരുന്നു.അവരെ അവിടെ നിന്ന് മാറ്റുന്നതിനായി അവരുടെ ഖബർ കുഴിക്കപ്പെട്ടു.ഖബർ കുഴിച്ചു നോക്കിയപ്പോൾ അവർ ഇന്നലെ മരിച്ചവർ എന്നത് പോലെ ഒരു മാറ്റവും ഇല്ലാതെ കാണപ്പെട്ടു.അവരിൽ ഒരാൾക്ക് യുദ്ധത്തിൽ മുറിവ് പറ്റിയിട്ടുണ്ടായിരുന്നു.അദ്ദേഹത്തിന്റെ കൈ ആ മുറിവിൽ വച്ച അവസ്ഥയിൽ ആയിരുന്നു.അങ്ങിനെയായിരുന്നു മറമാടപ്പെട്ടിരുന്നത് 
.അദ്ദേഹത്തിന്റെ കൈ അവിടെ നിന്ന് നീക്കുകയും വീണ്ടും പഴയതു പോലെ ആ മുറിവിൽ തന്നെ വയ്ക്കുകയും ചെയ്തു.ഈ ഖബർ കുഴിക്കൽ സംഭവവും ഉഹ്ദ് യുദ്ധവും തമ്മിൽ നാല്പത്തിയാറു വർഷത്തെ ഇടവേള ഉണ്ടായിരുന്നു.

https://sunnah.com/urn/510100

ഇൻ ഷാ അല്ലാഹ്; തുടരും ... അസ്സലാമു അലൈകും